Tuesday, August 20, 2019 Last Updated 21 Min 16 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകര്‍
Wednesday 21 Nov 2018 08.02 AM

ശബരിമല: സംഘര്‍ഷവും പോലീസ്‌ നിയന്ത്രണവും തീര്‍ഥാടകരെ വിലക്കുന്നു, വാങ്ങാന്‍ ആളില്ല, അപ്പം ഉല്‍പ്പാദനം നിര്‍ത്തി, തൊഴിലാളികള്‍ മടങ്ങി, കൊട്ടിഘോഷിച്ചെത്തിച്ച ഇലക്‌ട്രിക് ബസ് ഉള്‍പ്പെടെ 57 ബസുകള്‍ പിന്‍വലിച്ച് കെ.എസ്‌.ആര്‍.ടി.സി

സ്‌റ്റോക്ക്‌ വിറ്റു തീര്‍ന്നശേഷം മാത്രമേ ഉല്‍പാദനം പുനഃരാരംഭിക്കൂ. കദളിപ്പഴം ചേര്‍ത്തു നിര്‍മിക്കുന്ന അപ്പം 20 ദിവസത്തിലധികം സൂക്ഷിക്കാനാവില്ല. കഴിഞ്ഞ മണ്ഡല-മകരവിളക്ക്‌ സീസണില്‍ പ്രതിദിനം അരലക്ഷം കവര്‍ അപ്പം വിറ്റു പോയിരുന്നു. നിലവിലിത്‌ 10,000 കവര്‍ മാത്രമാണ്‌.
uploads/news/2018/11/266560/sabarimala-em.jpg

ശബരിമല : വില്‍പന കുറഞ്ഞതോടെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉണ്ണിയപ്പത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചു. സംഘര്‍ഷവും പോലീസ്‌ നിയന്ത്രണവും മൂലം തീര്‍ഥാടകരുടെ വരവ്‌ കുറഞ്ഞ സാഹചര്യത്തിലാണിത്‌. ഇതോടെ പ്ലാന്റില്‍ അപ്പം കുമിഞ്ഞുകൂടി. നട തുറന്ന്‌ അഞ്ചു ദിവസം പൂര്‍ത്തിയായ ഇന്നലെ വരെ 40,000 കവര്‍ അപ്പമേ വിറ്റിട്ടുള്ളൂ. നട തുറന്ന ദിവസം മൂന്നു ലക്ഷം കവര്‍ അപ്പം സ്‌റ്റോക്കുണ്ടായിരുന്നു. 2.40 ലക്ഷം കവര്‍ അപ്പം സ്‌റ്റോക്കുള്ള സാഹചര്യത്തിലാണു നിര്‍മാണം നിര്‍ത്തിയത്‌.

സ്‌റ്റോക്ക്‌ വിറ്റു തീര്‍ന്നശേഷം മാത്രമേ ഉല്‍പാദനം പുനഃരാരംഭിക്കൂ. കദളിപ്പഴം ചേര്‍ത്തു നിര്‍മിക്കുന്ന അപ്പം 20 ദിവസത്തിലധികം സൂക്ഷിക്കാനാവില്ല. കഴിഞ്ഞ മണ്ഡല-മകരവിളക്ക്‌ സീസണില്‍ പ്രതിദിനം അരലക്ഷം കവര്‍ അപ്പം വിറ്റു പോയിരുന്നു. നിലവിലിത്‌ 10,000 കവര്‍ മാത്രമാണ്‌.

30 മുതല്‍ 50 കൂട്ട്‌ അപ്പമാണ്‌ തീര്‍ഥാടന കാലത്ത്‌ പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്‌. പണി കുറഞ്ഞതോടെ ഈ മേഖലയിലെ തൊഴിലാളികളില്‍ പലരും മടങ്ങി. മുന്‍കൂര്‍ ശമ്പളം നല്‍കി കരാറുകാരന്‍ നിലനിര്‍ത്തിയിരിക്കുന്ന ചിലര്‍ മാത്രമാണ്‌ സന്നിധാനത്ത്‌ അവശേഷിക്കുന്നത്‌. അരവണ വില്‍പ്പനയും ഇടിഞ്ഞു. 25 ലക്ഷം ടിന്‍ അരവണ സ്‌റ്റോക്കുണ്ട്‌. 100 കൂട്ട്‌ അരവണയാണ്‌ പ്രതിദിന ഉല്‍പ്പാദനം.

സനില്‍ അടൂര്‍

തിരുവനന്തപുരത്തുനിന്ന് സ്വന്തം ലേഖകന്‍ തുടരുന്നു....

തിരുവനന്തപുരം : പോലീസ്‌ നിയന്ത്രണെത്തത്തുടര്‍ന്നു ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ നടുവൊടിഞ്ഞ്‌ കെ.എസ്‌.ആര്‍.ടി.സി. കനത്ത നഷ്‌ടത്തെത്തുടര്‍ന്നു ഏറെ കൊട്ടിഘോഷിച്ചെത്തിച്ച ഇലക്‌ട്രിക്‌ ബസുകള്‍ ഉള്‍പ്പെടെ 57 ബസുകള്‍ പമ്പാ-നിലയ്‌ക്കല്‍ സര്‍വീസില്‍നിന്ന്‌ പിന്‍വലിച്ചു.

നിലയ്‌ക്കല്‍നിന്നു പമ്പയിലേക്കുള്ള 50 ബസുകള്‍ക്ക്‌ പുറമേ ഏഴ്‌ ഇലക്‌ട്രോണിക്‌ ബസുകളുമാണ്‌ സര്‍വീസ്‌ അവസാനിപ്പിച്ചത്‌. ശബരിമലയിലേക്ക്‌ അനുവദിച്ച പത്ത്‌ ഇലക്‌ട്രോണിക്‌ ബസുകളില്‍ മൂന്നെണ്ണം മാത്രമേ നിലവില്‍ സര്‍വീസ്‌ നടത്തുന്നുള്ളൂ. നിലയ്‌ക്കല്‍ ബേസ്‌ ക്യാമ്പാക്കിയിട്ടും ജീവനക്കാര്‍ക്ക്‌ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. ഇക്കാര്യം സി.എം.ഡി: ടോമിന്‍ ജെ. തച്ചങ്കരി സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും പലകുറി ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല. ഇന്നലെ നിലയ്‌ക്കലിലെത്തിയ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ആന്റണി ഡൊമിനിക്കിനു മുന്നിലും ജീവനക്കാര്‍ ആവലാതികളുടെ കെട്ടഴിച്ചു.


നിലയ്‌ക്കലില്‍നിന്നു പമ്പയിലേക്കു 310 കെ.എസ്‌.ആര്‍.ടി.സി. ബസുകളാണു ചെയിന്‍ സര്‍വീസ്‌ നടത്തുന്നത്‌. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ ഇടിവ്‌ ഉണ്ടായതോടെ വന്‍വരുമാന നഷ്‌ടമാണു കോര്‍പ്പറേഷനുണ്ടായത്‌. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക്‌ വിടാത്ത സാഹചര്യത്തില്‍ വന്‍ലാഭം കെ.എസ്‌.ആര്‍.ടി.സി. പ്രതീക്ഷിച്ചിരുന്നു. വന്‍നിരക്ക്‌ വര്‍ധനയും റൂട്ടില്‍ ഏര്‍പ്പെടുത്തിയിരുന്നു. പോലീസ്‌ നിയന്ത്രണങ്ങള്‍ കെ.എസ്‌.ആര്‍.ടി.സിയെ ബാധിച്ചെന്നു പലവട്ടം പരാതിപ്പെട്ട തച്ചങ്കരി, കെ.എസ്‌.ആര്‍.ടി.സിക്ക്‌ മേലുള്ള പോലീസ്‌ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട്‌ ഡി.ജി.പിക്ക്‌ കത്ത്‌ നല്‍കിയിട്ടും നടപടിയുണ്ടായില്ല.

ഇതോടെയാണു സര്‍വീസ്‌ വെട്ടിച്ചുരുക്കിയത്‌. ഓണ്‍ലൈന്‍ ബുക്കിങ്ങ്‌ വഴി പമ്പയിലേക്കു ടിക്കറ്റ്‌ എടുത്ത ഒരു ലക്ഷത്തോളം തീര്‍ത്ഥാടകരെയും ഗതാഗത നിയന്ത്രണം പ്രതിസന്ധിയിലാക്കി. ടിക്കറ്റിന്‌ 48 മണിക്കൂര്‍ മാത്രം സാധുതയെന്ന നിര്‍ദേശം വന്നതോടെ ഇതരസംസ്‌ഥാനങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ കൂട്ടമായി റിസര്‍വേഷന്‍ റദ്ദാക്കിയതും പ്രതിസന്ധി രൂക്ഷമാക്കി. പമ്പയിലും നിലയ്‌ക്കലും അടിസ്‌ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഡ്യൂട്ടി ബഹിഷ്‌കരണത്തിലേയ്‌ക്കു നീങ്ങുകയാണു ജീവനക്കാര്‍.

Ads by Google
Ads by Google
Loading...
TRENDING NOW