Tuesday, August 13, 2019 Last Updated 18 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Nov 2018 08.19 PM

യുഎഫ്‌സിയിലെ ഗ്‌ളാമര്‍ ഇടിക്കാരി റേച്ചല്‍ ഒസ്‌റ്റോവിച്ചിനെതിരേ ഗാര്‍ഹിക പീഡനം ; മുഖത്തെ എല്ലൊടിഞ്ഞു, ഇടിച്ചത് ഭര്‍ത്താവ് തന്നെയെന്ന് സംശയം

uploads/news/2018/11/266366/ostravich.jpg

യുഎഫ്‌സി വനിതാ വിഭാഗത്തിലെ പ്രമുഖ താരം റേച്ചല്‍ ഒസ്‌റ്റോവിച്ച് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് എല്ലൊടിഞ്ഞ് ആശുപത്രിയില്‍. ഹോണലൂലുവിലെ വീട്ടില്‍ ശനിയാഴ്ചയാണ് താരത്തിന് നേരെ ആക്രമണമുണ്ടായത്. ഏറ്റവും അടുപ്പമുള്ള ഒരാളാണ് ആക്രമിച്ചതെന്ന് മാത്രമാണ് പുറത്തുവരുന്ന വിവരം. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന്റെ നടക്കാനിരിക്കുന്ന ഫൈറ്റുകളും മാറ്റി.

ആരാണ് ആക്രമിച്ചതെന്ന വിവരം പുറത്തു വന്നിട്ടില്ല. എന്നാല്‍ ഏറ്റവും അടുപ്പമുള്ളയാള്‍ എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. ഇടിയേറ്റ് മുഖത്തെ എല്ലുകള്‍ തകര്‍ന്നു. അതേസമയം പരിക്കിനെ തുടര്‍ന്ന് ജനുവരിയില്‍ പീജ് വാന്‍ സന്റിനെതിരേയുള്ള താരത്തിന്റെ ഫൈറ്റ് പരുങ്ങലിലായി. ഈ മത്സരം ചിലപ്പോള്‍ ക്യാന്‍സല്‍ ചെയ്‌തേക്കാനും സാധ്യതയുണ്ട്്. പരുക്കില്‍ നിന്നും മോചിതയാകാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്നാണ് വിവരം.

സംഭവത്തില്‍ പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. 2016 ഏപ്രിലില്‍ യുഎഫ്‌സി ഫൈറ്ററായ ആര്‍നോള്‍ഡ് ബെര്‍ഡനെയാണ് റേച്ചല്‍ വിവാഹം ചെയ്തത്. ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. അതേസമയം ആര്‍നോള്‍ഡില്‍ നിന്നാണോ ഇടിയേറ്റത് എന്ന് വ്യക്തമല്ല. സംഭവത്തില്‍ ആരേയും ഇതുവരെ അറസ്റ്റും ചെയ്തിട്ടില്ല. യുഎഫ്‌സിയിലെ ഗ്‌ളാമര്‍ താരങ്ങളില്‍ ഒരാളും മോഡലുമൊക്കെയായ റേച്ചലിന് ഏറെ ആരാധകരുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഇവര്‍ പങ്കുവെയ്ക്കുന്ന ബിക്കിന് ഫോട്ടോകള്‍ക്ക് ഫോളോവേഴ്‌സ് ഏറെയുണ്ട്.

2010 ല്‍ അമച്വര്‍ യുഎഫ്‌സി ഫൈറ്ററായി കരിയര്‍ തുടങ്ങിയ ഇവര്‍ 2014 ലാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. 2017 ആഗസ്റ്റിലാണ് അള്‍ട്ടിമേറ്റ് ഫൈറ്ററിലേക്ക് എത്തിയത്. ചേര്‍ന്നു നാലു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അള്‍ട്ടിമേറ്റ് ഫൈറ്റര്‍ 26 ഫിനാലയില്‍ ഇവര്‍ എത്തി. അള്‍ട്ടിമേറ്റ് ഫൈറ്റര്‍ 27 ഫിനാലേയില്‍ ജൂലൈയില്‍ മൊണ്ടാനാ ഡിലാ റോസയുമായി നടത്തിയതായിരുന്നു ഇവരുടെ അവസാന പോരാട്ടം.

Ads by Google
Tuesday 20 Nov 2018 08.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW