Tuesday, August 20, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 18 Nov 2018 01.52 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/11/265754/azcha.jpg

അശ്വതി: മനസ്സില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ അനായാസേന സാധിക്കും.ആരോഗ്യപരമായി മെച്ചം. വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും. തൊഴില്‍ പരമമായ ഉയര്‍ച്ച. അത്യാവശ്യ യാത്രകള്‍ വേണ്ടിവരും. ഭാര്യാഭര്‍ത്തൃ ബന്ധത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. കുടുംബത്തില്‍ അന്യരുടെ ഇടപെടല്‍ മാനസിക സംഘര്‍ഷം സൃഷ്‌ടിക്കും.

ഭരണി: ഭവനത്തിനും വാഹനത്തിനും അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. തൊഴിലില്‍ അനുകൂലമായി നിലനിന്നിരുന്ന സാഹചര്യം മാറും. പ്രവര്‍ത്തന തടസ്സം നേരിടും. സ്വദേശം വിട്ടുള്ള യാത്രകള്‍ വേണ്ടിവരും. മാനസിക സമ്മര്‍ദ്ദം അധികരിക്കും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

കാര്‍ത്തിക: ശാരീരികവും മാനസികവുമായ ക്ഷീണം അനുഭവിക്കേണ്ടി വരും. തൊഴിലില്‍നിന്ന്‌ അവധിയെടുത്ത്‌ വിട്ടുനില്‍ക്കേണ്ടി വരും. പ്രധാനപ്പെട്ട കാര്യങ്ങളില്‍ വിജയം കാണില്ല. ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകള്‍ മൂലം മനസ്സു വിഷമിക്കും. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും.

രോഹിണി: വിദേശജോലിക്കുള്ള ശ്രമം വിജയിക്കും. സുഹൃദ്‌ സഹായം വര്‍ദ്ധിക്കും. ഗൃഹ നിര്‍മ്മാണത്തില്‍ പുരോഗതി. ലഹരി വസ്‌തുക്കളില്‍ നിന്ന്‌ വിടുതല്‍ നേടാന്‍ സാധിക്കും. ബന്ധുജന സഹായം ലഭിക്കും. സാമ്പത്തിക വിഷമതകള്‍ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകള്‍ അലട്ടും.

മകയിരം: തൊഴിലന്വേഷണങ്ങളില്‍ വിജയം. ഭക്ഷണസുഖം ലഭിക്കും. പുതിയ വസ്‌ത്രാഭരണം ലഭിക്കും. മനഃസുഖം വര്‍ദ്ധിക്കും. അലങ്കാര വസ്‌തുക്കള്‍ക്കായി പണച്ചെലവ്‌. ഇരുചക്ര വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. അടുത്ത ബന്ധുക്കളില്‍ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളില്‍ പ്രവേശിക്കാന്‍ അവസരമൊരുങ്ങും.

തിരുവാതിര: പരുക്ക്‌, രോഗദുരിതം എന്നിവ മൂലം ജോലികളില്‍നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക്‌ തിരികെ ജോലികളില്‍ പ്രവേശിക്കാന്‍ സാധിക്കും. വിശ്രമം കുറയും. എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ക്കു പോലും തടസ്സം നേരിടാം. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ വരും.

പുണര്‍തം: സുഹൃത്തുക്കള്‍ മൂലം അപവാദം കേള്‍ക്കാന്‍ ഇടവരും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച്‌ അബദ്ധത്തില്‍ ചാടും. ആരോഗ്യപരമായി വാരം അനുകൂലമല്ല. നേത്രരോഗബാധയ്‌ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം ലഭിക്കും. ഇന്റര്‍വ്യൂകളില്‍ ജയിച്ച്‌ തൊഴില്‍ ലഭിക്കാന്‍ സാ ദ്ധ്യത.

പൂയം: ആരോഗ്യ വിഷമതകള്‍ ശമിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച്‌ മാനസിക വിഷമം വരുത്തിവയ്‌ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. മറ്റുള്ളവരുമായി മികച്ച സൗഹൃദബന്ധം സ്‌ഥാപിക്കും. ഇഷ്‌ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. ബന്ധുഗുണം വര്‍ദ്ധിക്കും.

ആയില്യം: പണമിടപാടുകളില്‍ നഷ്‌ടം നേരിടാന്‍ സാധ്യത. പിതാവിന്‌ അരിഷ്‌ടതകള്‍. വളരെക്കാലമായി അനുകൂലമായി നിന്നിരുന്നവര്‍ക്ക്‌ മാനസിക വിരോധം. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍. സഹോദരങ്ങള്‍ വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം.

മകം: അപ്രതീക്ഷിത ധനനഷ്‌ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‌പം കൂടി നീട്ടി വയ്‌ക്കുന്നതുത്തമം. അനാവശ്യമായി ധനനഷ്‌ടം വരാനിടയുണ്ട്‌. ബന്ധുജന സഹായം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ വാരം അനുകൂലമല്ല. തൊഴിലന്വേഷണത്തില്‍ നേട്ടം കൈവരിക്കും. വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും.

പൂരം: താല്‍ക്കാലിക ജോലികള്‍ സ്‌ഥിരപ്പെടും. കലാരംഗത്ത്‌ അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാല്‍ സാമ്പത്തിക വിഷമതകള്‍ തരണം ചെയ്യും. അടുത്ത സുഹൃത്തുക്കളുമായി നിലനിന്നിരുന്ന ഭിന്നത മാറും. വാസസ്‌ഥാനത്തിനു മാറ്റം സംഭവിക്കാം.

ഉത്രം: ഉദ്യോഗസ്‌ഥര്‍ക്ക്‌ മേലധികാരികളുടെ അതൃപ്‌തി സ്‌ഥലം മാറ്റം എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ജനസമ്മിതിയില്‍ കുറവുണ്ടാകും, മറ്റുള്ളവര്‍ക്ക്‌ അലോസരം ഉണ്ടാക്കുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

അത്തം: തൊഴില്‍പരമായി വാരം അനുകൂലം. വിവാഹാലോചനകള്‍ തീരുമാനമാകും. പുതിയ ആഭരണം, വസ്‌ത്രം, വാഹനം എന്നിവ വാങ്ങും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ കഠിനശ്രമം വേണ്ടിവരും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള അരിഷ്‌ടതകള്‍ക്കു സാദ്ധ്യത.

ചിത്തിര: അപ്രതീക്ഷിത ചെലവുകള്‍ വര്‍ദ്ധിക്കും. ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്ന്‌ വായ്‌പ ലഭിക്കും. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന്‌ മോചനം. വിലപിടിപ്പുള്ള രേഖകള്‍ കൈമോശം വരാനിടയുണ്ട്‌. ഔദ്യോഗികരംഗത്ത്‌ നേട്ടമുണ്ടാകും. തൊഴില്‍രംഗത്ത്‌ ഉത്തരവാദിത്തം വര്‍ധിക്കും.

ചോതി: മാനസികമായി നിലനിന്നിരുന്ന ചില ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിനോദങ്ങളില്‍ നിന്ന്‌ മനസിന്‌ സുഖം ലഭിക്കും.

വിശാഖം: പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങാന്‍ തീരുമാനമെടുക്കും. ശ്വാസകോശ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളില്‍ അധികശ്രദ്ധ പുലര്‍ത്തുക. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും.

അനിഴം: കരുതിവച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ബന്ധുക്കളെ താല്‌ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

തൃക്കേട്ട: പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരല്‍. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. പൂര്‍വ്വിക സ്വത്തു ലഭിക്കാന്‍ യോഗമുണ്ട്‌. യാത്രകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. വീഴ്‌ച്ച, പരിക്ക്‌ എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകള്‍ അലട്ടും.

മൂലം: ബിസിനസില്‍നിന്നു നേട്ടം. മനസുഖം വര്‍ദ്ധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന്‌ ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടിവരും. വാഹനം വാങ്ങാനുള്ള തീരുമാനം കൈക്കൊള്ളും. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും.

പൂരാടം: തൊഴില്‍മേഖലയില്‍ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. മനസിനു സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. സഹോദരങ്ങള്‍ക്ക്‌ ഉയര്‍ച്ച ഉണ്ടാകും. പുണ്യസ്‌ഥല സന്ദര്‍ശനം ഉണ്ടാകും. കടം നല്‍കിയ പണം തിരികെ ലഭിക്കും.

ഉത്രാടം: അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. അസാദ്ധ്യമെന്നു കരുതിയ പല കാര്യങ്ങളും അനായാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബബന്ധങ്ങള്‍ പൂര്‍വ്വ സ്‌ഥിതിയിലെത്തും.

തിരുവോണം: ശത്രുക്കള്‍ക്കുമേല്‍ വിജയം. ഭക്ഷണസുഖം ഉണ്ടാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. തീര്‍ത്ഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങാന്‍ സാധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ജോലി ലഭിക്കും. വ്യാപാരമേഖലയില്‍ നിന്ന്‌ വിജയം.

അവിട്ടം: ഔദ്യോഗികരംഗത്ത്‌ നേട്ടം കൈവരിക്കും. സ്‌ഥലംമാറ്റം ആഗ്രഹിച്ചിരുന്നവര്‍ക്ക്‌ അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്‌തികരമാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം ശമിക്കും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. വിലപിടിപ്പുള്ള വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും.

ചതയം: പ്രവര്‍ത്തനരംഗത്ത്‌ ഉയര്‍ച്ച അനുഭവപ്പെടും. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. പഠന നിലവാരം ഉയരും. ബിസിനസില്‍നേട്ടങ്ങള്‍ കൈവരിക്കും. പണമിടപാടുകളിള്‍ നേട്ടങ്ങള്‍. സാമ്പത്തിക വിഷമതകളില്‍ ശമനം.

പൂരൂരുട്ടാതി: വ്യവഹാരവിജയം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്‌. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി.

ഉത്രട്ടാതി: ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കാന്‍ സാധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ വിജയം. ആരോഗ്യ വിഷമതകള്‍ അകന്ന്‌ ദേഹസുഖം വര്‍ധിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.

രേവതി: കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. സാമ്പത്തിക അച്ചടക്കംപാലിക്കാന്‍ പലപ്പോഴും കഴിയാതെവരും. രോഗദുരിതങ്ങള്‍ക്ക്‌ ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ബന്ധുക്കള്‍ നിമിത്തം നേട്ടം.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 18 Nov 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW