Tuesday, August 20, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 16 Nov 2018 03.57 PM

ക്ളൈമാക്സിനു വേണ്ടി ഇത്രയധികം കാത്തിരിക്കണോ?

Delayed Ejaculation

എന്താണ് വൈകിയുള്ള സ്ഖലനം (What is Delayed Ejaculation)?


ഒരു പുരുഷന് സ്ഖലനം നടക്കാൻ അല്ലെങ്കിൽ ക്ളൈമാക്സിൽ എത്താൻ സാധാരണഗതിയിലും കൂടുതൽ സമയത്തെ ലൈംഗിക ഉത്തേജനം ആവശ്യമായി വരികയാണെങ്കിൽ ആ അവസ്ഥയെ വൈകിയുള്ള സ്ഖലനം അഥവാ വികലമായ സ്ഖലനമെന്ന് വിളിക്കുന്നു.

ഇത്തരം ചില അവസരങ്ങളിൽ സ്ഖലനം നടക്കാറുമില്ല. സംഭോഗ വേളകളിലും പങ്കാളിക്കൊപ്പമോ അല്ലാതെയോ ഉള്ള സ്വയംഭോഗ വേളകളിലും ഇത് സംഭവിക്കാവുന്നതാണ്.

വൈകിയുള്ള സ്ഖലനം ചിലപ്പോൾ താൽക്കാലികമായിരിക്കാം അല്ലെങ്കിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതാവാം. ഇത് ഒരു സാധാരണ പ്രതിഭാസമാണെങ്കിലും, ഇത്തരം അവസ്ഥ സ്ഥിരമായി നിലനിൽക്കുന്നതും ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കും.

കാരണങ്ങൾ (Causes):


ആരോഗ്യസ്ഥിതി, മരുന്നുകൾ, ശസ്ത്രകിയകൾ തുടങ്ങി നിരവധി കാരണങ്ങൾ മൂലം ഈ അവസ്ഥയുണ്ടാവാം. കാരണങ്ങൾ മാനസികമോ ശാരീരികമോ ആകാം. ഇവയിൽ ചിലത് ഇനി പറയുന്നു;

1. പുരുഷ പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കുന്ന ജനന വൈകല്യങ്ങൾ
2. മൂത്രനാളത്തിലെ അണുബാധ പോലെയുള്ള അണുബാധകൾ
3. പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ അല്ലെങ്കിൽ പ്രോസ്റ്റേറ്റ് നീക്കംചെയ്യൽ
4. പക്ഷാഘാതം, ഡയബറ്റിക് ന്യൂറോപ്പതി പോലെയുള്ള നാഡീസംബന്ധമായ പ്രശ്നങ്ങൾ
5. ഹോർമോൺ വ്യത്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നതായതിനാൽ ഹൈപ്പോതൈറോയിഡിസവും ഹൈപ്പോഗൊണാഡിസവും
6. വിഷാദരോഗം, ഉത്കണ്ഠ അല്ലെങ്കിൽ പിരിമുറുക്കം
7. ലൈംഗികതയിലെ ഭാവനകളും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം
8. സാംസ്കാരികമായ വിലക്കുകൾ
9. സ്വന്തം പ്രകടനത്തെ കുറിച്ചുള്ള ഉത്കണ്ഠയും ആകാംക്ഷയും
10. ആന്റിഡിപ്രസന്റുകൾ, രക്താതിസമ്മർദത്തിനുള്ള മരുന്നുകൾ, മൂത്രവിസർജനം ത്വരിതപ്പെടുത്താനുള്ള മരുന്നുകൾ, സന്നിക്കെതിരെയുള്ള മരുന്നുകൾ തുടങ്ങി ചില മരുന്നുകളുടെ ഉപയോഗം.

അപകടസാധ്യതാ ഘടകങ്ങൾ (Risk Factors):


1. പ്രായം: പുരുഷന്മാർക്ക് പ്രായം കൂടുമ്പോൾ സ്ഖലനത്തിന് കൂടുതൽ സമയം എടുക്കുന്നത് സ്വാഭാവികമാണ്.
2. വിഷാദരോഗം, ഉത്കണ്ഠാരോഗം തുടങ്ങി നിലനിൽക്കുന്ന മാനസിക പ്രശ്നങ്ങൾ.
3. മൾട്ടിപ്പിൾ സ്ക്ളീറോസിസ്, പ്രമേഹം തുടങ്ങിയ രോഗാവസ്ഥകൾ.
4. പങ്കാളിയുമായി ശരിയായ ആശയവിനിമയം ഇല്ലാത്തതു പോലെ ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.
Delayed Ejaculation

ലക്ഷണങ്ങൾ (Symptoms);


1. സ്ഖലനത്തിനായി 30 മിനിറ്റോ അതിലധികമോ സമയം ഉത്തേജനം വേണ്ടിവരിക. ചിലപ്പോൾ സ്ഖലനമേ ഉണ്ടാകാത്ത അവസ്ഥ.
2. സ്ഖലനം സ്വാഭാവികമാണോ വൈകിയുള്ളതാണോ എന്ന് വേർതിരിച്ചു പറയാൻ പ്രത്യേക സമയക്രമമൊന്നും നിശ്ചയിക്കാൻ കഴിയില്ല. ശാരീരിക ക്ളേശം, നിരാശ, ക്ഷീണം കാരണം ഇടയ്ക്ക് വച്ച് നിർത്തേണ്ടിവരിക, ക്ഷീണം, ഉദ്ധാരണമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളും സാധാരണയായി വൈകിയുള്ള സ്ഖലനത്തിന് കാരണമാകാം.
3. ചിലർക്ക് വായ കൊണ്ടോ കൈ കൊണ്ടോ ഉള്ള ഉത്തേജനം മൂലം സ്ഖലനം സംഭവിക്കും. എന്നാൽ, ചിലർക്ക് സ്ഖലനമേ ഉണ്ടാകില്ല.

രോഗനിർണയം (Diagnosis)


1. ശാരീരിക പരിശോധന. ലിംഗത്തിന്റെയും വൃഷണങ്ങളുടെയും ശ്രദ്ധാപൂർവമുള്ള പരിശോധന നടത്തുന്നു. സംവേദനക്ഷമത പരിശോധിക്കാനായി ഡോക്ടർ മൃദുവായി സ്പർശിച്ചു നോക്കും.
2. രക്തപരിശോധന: പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ ഉണ്ടോയെന്നും ടെസ്റ്റോസ്റ്റിറോൺ നില കുറഞ്ഞിട്ടുണ്ടോയെന്നും പരിശോധിക്കാനായി രക്തം പരിശോധിക്കും.
3. മൂത്രപരിശോധന: പ്രമേഹം, അണുബാധ തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോയെന്ന് മനസ്സിലാക്കാനായി മൂത്ര പരിശോധന നടത്തും.

ചികിത്സ (Treatment)


1. നിങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നാണ് സ്ഖലനം വൈകാൻ കാരണമെങ്കിൽ, ഡോക്ടറുമായി ചർച്ച ചെയ്ത ശേഷം ഡോസ് കുറയ്ക്കുകയോ പകരമുള്ള മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്യുക.
2. വൈകിയുള്ള സ്ഖലനം പരിഹരിക്കുന്നതിനായി അംഗീകൃത മരുന്നുകൾ നിലവിൽ ലഭ്യമല്ല.
3. മന:ശാസ്ത്ര കൗൺസലിംഗ്: വിഷാദരോഗം, വിരസത, ഉത്കണ്ഠ തുടങ്ങിയവയ്ക്കുള്ള അടിസ്ഥാന കാരണം അറിയുന്നതിന് മന:ശാസ്ത്ര കൗൺസലിംഗ് സഹായിക്കും.

സങ്കീർണതകൾ (Complications):


1. പ്രശ്നം നേരിടുന്നയാളുടെയും പങ്കാളിയുടെയും ലൈംഗിക സുഖം കുറയും
2. ലൈംഗികബന്ധത്തിലെ അപര്യാപ്തത മൂലം വൈവാഹിക ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം.
3. പങ്കാളിയെ ഗർഭിണിയാക്കാൻ കഴിയാതെവന്നേക്കാം.

കടപ്പാട്: modasta.com

Ads by Google
Friday 16 Nov 2018 03.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW