Tuesday, August 20, 2019 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 16 Nov 2018 11.58 AM

യേശുവേ...നീ എന്നെ നിരാശയാക്കി; രാഖി എന്നെ കുറിച്ച് പറഞ്ഞത് കള്ളമാണെന്ന് തുറന്നു പറയാതെ ഇനി പള്ളിയിലേയ്ക്കില്ലെന്ന് തനുശ്രീ

uploads/news/2018/11/265281/thanusree.jpg

ബോളിവുഡ് നടി തനുശ്രീ ദത്തയുടെ മീടൂ ആരോപണം വന്‍ വിവാദങ്ങളാണ് ഉണ്ടാക്കിയത്. മുതിര്‍ന്ന നടന്‍ നാന പടേക്കര്‍ തന്നെ ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നു തനുശ്രീ വ്യക്തമാക്കിയത്. എന്നാല്‍ നാന പടേക്കര്‍ക്കെതിരെ രംഗത്ത് വന്ന തനുശ്രീയ്‌ക്കെതിരെ പരസ്യമായി പല ആരോപണങ്ങളുമായി നടി രാഖി സാവന്ത് രംഗത്ത് വരികയായിരുന്നു. തനുശ്രീയുടെ വെളിപ്പെടുത്തലുകള്‍ നടി രാഖി സാവന്തുമായി കൊമ്പുകോര്‍ക്കലുകള്‍ക്ക് ഇടയാക്കുകയും ചെയ്തു. നാന പടേക്കറെ പരസ്യമായി രാഖി സാവന്ത് പിന്തുണയ്ക്കുകയും തനുശ്രീയില്‍ സ്വഭാവ ദൂഷ്യം ആരോപിക്കുകയും ചെയ്തത് സ്ഥിതി വഷളാക്കുകയും ചെയ്തു.

തനുശ്രീ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും തനുശ്രീയുടെ മീ ടു ആരോപണത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് മാനഭംഗഭീഷണികളും കൊലപാതകഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചിരുന്നു. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയന്‍ ആണെന്നും രാഖി ആരോപിച്ചിരുന്നു. അവസാനമായി കഴിഞ്ഞ ദിവസം ഗുസ്തിക്കാരിയെ വെല്ലുവിളിച്ച് രാഖി അടി വാങ്ങി കൂട്ടിയതിനും പഴി തനുശ്രീ ദത്തയ്ക്കായിരുന്നു. തനുശ്രീ ദത്ത കാശ് കൊടുത്തിറക്കിയ വനിതാഗുസ്തിക്കാരിയാണ് തന്നെ ഇടിച്ച് ആശുപത്രിയില്‍ ആക്കിയതെന്നും തനിക്ക് നടു അനക്കാന്‍ പോലും പറ്റുന്നില്ലെന്നും രാഖി സാവന്ത് പറഞ്ഞു. ഇടികൊണ്ട് കിടക്കുന്ന രാഖിയെ സുവിശേഷ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് ശുശ്രൂഷിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെ തന്റെ നിലപാടുകള്‍ വ്യക്തമാക്കി തനുശ്രീ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

ഇന്ന് കളളം പറയുകയും കൊളളരുത്താത്ത കാര്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയും ചെയ്യുന്ന രാഖിയെ പോലെയുളള ഒരാള്‍ക്ക് വേണ്ടി പുരോഹിതര്‍ പ്രാര്‍ത്ഥിക്കുന്നത് കണ്ടു. കളളം പറയുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് ഉപദേശിക്കാന്‍ ഈ പുരോഹിതര്‍ക്ക് കഴിയുമായിരുന്നില്ല. വിരോധമുളള ആള്‍ക്കെതിരെ കളളം പറയാനും ആക്രമിക്കാനുമാണോ നിങ്ങളുടെ പളളിയില്‍ പഠിപ്പിക്കുന്നത്.

മനസാക്ഷിയോ ദൈവഭയമില്ലാതെ രാഖി ക്രിസ്തീയ വിശ്വാസത്തെ കുറിച്ച് പറയുന്നത് കേട്ടു. നിങ്ങളുടെ ലാഭത്തിനു വേണ്ടി മറ്റുളളവരെ കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നത് എങ്ങനെ ന്യായീകരിക്കാന്‍ സാധിക്കും. മീടു ക്യാപയിനില്‍ എന്നെ നിശബ്ദയാക്കാന്‍ അവള്‍ പരാജയപ്പെട്ടു. പക്ഷേ എന്റെ യേശുവിലുളള വിശ്വാസമാണ് അവള്‍ നേടിയെടുത്തത്. രാഖി എന്നെ കുറിച്ച് പറഞ്ഞത് കളളമാണെന്ന് തുറന്നു പറയാതെ ഞാന്‍ പളളിയില്‍ കയറില്ലെന്ന് ഞാന്‍ ശപഥം ചെയ്യുന്നു.

ഇന്ന് എന്റെ വിശ്വാസം തകര്‍ക്കപ്പെട്ടു. 2009 ലാണ് യേശുവിനെ ഞാന്‍ കണ്ടെത്തുന്നത്. എന്നും ഞാന്‍ യേശുവില്‍ വിശ്വസിച്ചിരുന്നു. ഇസ്ലാമിലെയും ബുദ്ധിസത്തിലെയും നല്ല വശങ്ങള്‍ ഞാന്‍ എപ്പോഴും പിന്തുടര്‍ന്നിരുന്നു. യോഗയും മെഡിറ്റേഷനുമെല്ലാം ഞാന്‍ ആസ്വദിച്ചിരുന്ന കാര്യങ്ങളാണ്. ആത്മീയ കാഴ്ചപ്പാടുളള വ്യക്തിയായിരുന്നു ഞാനെങ്കിലും മതപരമായ ജീവിതം നയിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടുമില്ല. ദൈവം എന്നെ സ്‌നേഹിച്ചിരുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു. യേശു എന്നെ സ്‌നേഹിക്കുന്നു.

മാമോദീസാ സ്വീകരിക്കാന്‍ അവസരം ഉണ്ടായിട്ടും അങ്ങനെ ചെയ്യാത്തതില്‍ ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു. കൊളളക്കാരെയും നുണപറയുകയും വഞ്ചിക്കുന്നവരയെുമെല്ലാം മടികൂടാതെ വിവാഹം ചെയ്യാന്‍ സമ്മതിക്കുന്നതിന് തുല്യമാണ് അതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. എന്തിനെയാണോ നിങ്ങള്‍ ആരാധിക്കുന്നത് നിങ്ങള്‍ അതായി തീരും. യേശുവേ നീ എന്നെ നിരാശനാക്കി. ഞാന്‍ വേണോ അതോ രാഖി വേണോ എന്ന് തീരുമാനിക്കൂ... പത്രക്കുറിപ്പില്‍ തനുശ്രീ ദത്ത പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW