Tuesday, August 20, 2019 Last Updated 22 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 15 Nov 2018 05.54 PM

ഈജിപ്തിലെ കല്ലറകളില്‍ നിന്ന് 'മമ്മി'കള്‍ക്കൊപ്പം ചാണകവണ്ടുകള്‍: പിന്നിലെ കാരണം ഇതാണ്

 Scarab beetles,  Egyptian tombs

ചാണകവണ്ടുകള്‍ എന്നു നമ്മുടെ നാട്ടില്‍ വിളിക്കുന്ന 'സ്‌കാറബ്‌സ് ബീറ്റീല്‍സാണ്' ഇപ്പോള്‍ പുരാവസ്തു ഗവേഷകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. 'ദ് മമ്മി' സിനിമയിലേതിനു സമാനമായ രീതിയില്‍ ഈജിപ്തിലെ ഒരു ശവകുടീരത്തില്‍ നിന്ന് പല വലുപ്പത്തിലുള്ള വണ്ടുകളുടെയും സംരക്ഷിക്കപ്പെട്ട മൃതദേഹങ്ങള്‍ ലഭിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മമ്മികള്‍ക്കൊപ്പമുള്ള സ്വര്‍ണനിധി മറ്റാരും മോഷ്ടിക്കാതിരിക്കാന്‍ വേണ്ടി കാവലിനാണ് ഈ വണ്ടുകളെയും ഒപ്പം അടക്കം ചെയ്യുന്നത്. സിനിമയിലെ ഈ വണ്ട് യഥാര്‍ഥത്തില്‍ ഇല്ലാത്തതാണ്. പലതരം വണ്ടുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് സംവിധായകന്‍ ഇതിനു രൂപം നല്‍കിയത്. എന്നാല്‍ പുരാതന ഈജിപ്തില്‍ ഇത്തരം വണ്ടുകള്‍ക്കു നിര്‍ണായക സ്ഥാനമുണ്ടായിരുന്നെന്നാണു പറയപ്പെടുന്നത്.

'ദ് മമ്മി' സിനിമയിലേതിനു സമാനമായ രീതിയില്‍ ഈജിപ്തിലെ ഒരു ശവകുടീരത്തില്‍ നിന്ന് പല വലുപ്പത്തിലുള്ള വണ്ടുകളുടെയും സംരക്ഷിക്കപ്പെട്ട മൃതദേഹങ്ങള്‍ ലഭിച്ചിരിക്കുന്നു. അജ്ഞാതമായ ആ കല്ലറ ആരുടേതാണെന്നു പോലും ഗവേഷകര്‍ക്കു പിടികിട്ടിയിട്ടില്ല. വണ്ടുകളുടെ 'മമ്മികള്‍' മാത്രമല്ല പൂച്ചകളെയും ഇതുപോലെ സംരക്ഷിച്ചിട്ടുണ്ടായിരുന്നു. കൂടാതെ മരം കൊണ്ടുള്ള കരിമൂര്‍ഖന്റെ ശില്‍പവും മുതലയുടെ മമ്മിയും വിവിധ ആഭരണങ്ങളുമൊക്കെ കണ്ടെത്തിയിരുന്നു. രാജാക്കന്മാരെ മമ്മികളാക്കി മാറ്റിയായിരുന്നു ഈജിപ്തില്‍ അടക്കം ചെയ്തിരുന്നത്. എന്നാല്‍ ഇവയ്‌ക്കൊപ്പം മൃഗങ്ങളുടെ മമ്മികളെ ലിനന്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചത് ആചാരത്തിന്റെ ഭാഗമായിട്ടായിരുന്നു. 'സ്‌കാറബ്‌സ്' വണ്ടുകളുടെ മമ്മികളെ ഇത്തരത്തില്‍ ലിനനില്‍ പൊതിഞ്ഞ്, യാതൊരു കുഴപ്പവുമില്ലാതെ ചുണ്ണാമ്പുകല്ലു കൊണ്ടുള്ള ഒരു അറയിലാണു സൂക്ഷിച്ചിരുന്നത്. കല്ലറയ്ക്ക് ഭംഗിയുള്ള ഒരു കവചവും ഉണ്ടായിരുന്നു. മറ്റൊരു കല്ലറയ്ക്കു മുകളില്‍ ഈ വണ്ടുകളുടെ ചിത്രം വരച്ചിട്ടിരുന്നു. അത്തരത്തിലുള്ള ഒരു കല്ലറ ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. അതും തുറന്നു നോക്കിയപ്പോള്‍ പലതരത്തിലുള്ള സ്‌കാറബ്‌സ് വണ്ടുകളുടെ മമ്മികളായിരുന്നു കണ്ടെത്തിയത്.

ഈജിപ്തിലെ അഞ്ചാം രാജവംശത്തിന്റെ കാലത്തെ കല്ലറയാണിതെന്നാണു കരുതുന്നത്. ബിസി 2500 മുതല്‍ 2350 വരെ ഈജിപ്ത് ഭരിച്ചതാണ് ഈ രാജവംശം. കയ്‌റോയ്ക്ക് തെക്കായി ഉസെര്‍ക്കഫ് എന്ന രാജാവിന്റെ പിരമിഡുകളോടു ചേര്‍ന്ന് ഒരു കുന്നിന്‍പുറത്താണു പുതിയ കുടീരം കണ്ടെത്തിയത്. കണ്ടെത്തിയ കാര്യങ്ങളെല്ലാം പ്രദര്‍ശനത്തിനെത്തിക്കാന്‍ നോക്കിയപ്പോഴാണ് ഒരു കുടീരത്തിന്റെ മാത്രം വാതില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. സൂക്ഷ്മപരിശോധനയില്‍ അനേകവര്‍ഷമായി ആ കല്ലറ ഒരാളു പോലും തൊട്ടുനോക്കിയിട്ടില്ലെന്ന് മനസ്സിലായി. വരുംനാളുകളില്‍ അതും തുറക്കാനിരിക്കുകയാണു ഗവേഷകര്‍. ഇക്കഴിഞ്ഞ ആറുമാസത്തിനിടെ ഇവിടത്തെ ഗവേഷണത്തില്‍ കണ്ടെത്തിയത് ഏഴു കുടീരങ്ങളാണ്. 2013ല്‍ ഈ മേഖലയിലെ ഗവേഷണം നിര്‍ത്തിയിട്ടതായിരുന്നു. ഈ വര്‍ഷം പുനഃരാരംഭിക്കുകയായിരുന്നു.

Ads by Google
Thursday 15 Nov 2018 05.54 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW