Wednesday, August 21, 2019 Last Updated 43 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 15 Nov 2018 11.50 AM

പൗരോഹിത്യ ആചാരങ്ങളെ നിരാകരിച്ച് മുന്നേറിയ നവോത്ഥാനമാണ് തെരുവിൽ വെല്ലുവിളിക്കപ്പെടുന്നത് : അശാേകൻ ചരുവിൽ

uploads/news/2018/11/265019/Gulf151118c.jpg

ദമ്മാം :പൗരോഹിത്യ ആചാരങ്ങളെ നിരാകരിച്ച് മുന്നേറിയ നവോത്ഥാനമാണ് തെരുവിൽ വെല്ലുവിളിക്കപ്പെടുന്നതെന്ന് പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറിയും പ്രശസ്ത സാഹിത്യകാരനുമായ അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു . നവോദയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ദല്ല, ഖത്തീഫ് , സിഹാത് ഏരിയകൾ സംയുക്തമായി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .

കേരളത്തില്‍ നവോത്ഥാനം സംഭവിച്ചത് കീഴ്തട്ടില്‍ നിന്നും മേല്‍ തട്ടിലേക്ക് സംക്രമിക്കുന്ന ഒന്നായിട്ടാണ്. അതിലൂടെ നേടിയ വിദ്യാഭ്യാസവും ആരോഗ്യ രംഗത്തെ മുന്നേറ്റവും കേരളത്തെ മറ്റിടങ്ങളില്‍ നിന്നും വിഭിന്നമായികൊണ്ട് വലിയ സാമൂഹിക പുരോഗതി കൈവരിക്കാന്‍ സഹായിച്ചു. പൗരോഹിത്യത്തെയും ആചാരങ്ങളെയും ലംഘിച്ച് നേടിയ മൂല്യങ്ങളാണ് ഇന്ന് തെരുവില്‍ വെല്ലുവിളിക്കപെടുന്നത്.

അവര്‍ ശബരിമലയെ ലക്‌ഷ്യം വെക്കുന്നത് കേരളത്തിന്‍റെ നവോത്ഥാനത്തിന്‍റെ ഒരു പ്രതീകം എന്ന നിലക്കാണ്. ജാതിമത ഭേദമന്യേ ഏവര്‍ക്കും പ്രവേശനമുള്ള ശബരിമല നവോത്ഥാനത്തിന്‍റെ പ്രചോദനവും ആയിരുന്നു. ഗുരു ചെയ്തത് “തന്ത്രസമുച്ചയം” പോലുള്ള പൗരോഹിത്യത്തിന്‍റെ തന്ത്രങ്ങള്‍ കൊണ്ട് ബന്ധനസ്ഥനാക്കിയ ദൈവത്തെ മോചിപ്പിച്ചു എന്നതാണ്.

നവോദയ സാംസ്‌കാരിക വേദി നടത്തിവരുന്ന പ്രതിമാസ വായനാ പരിപാടിയായ “വെളിച്ചം” മലയാള ഭാഷാ പഠനമായ “എന്‍റെ മലയാളം” എന്നീ പരിപാടികളെ അദ്ദേഹം അഭിനന്ദിച്ചു.ഇതുമായി പുരോഗമന കലാസാഹിത്യസംഘത്തിന് സഹകരിക്കാന്‍ സാധിക്കുന്ന അവസരം ഉണ്ടെന്നും അതിന് വേണ്ടി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം മനോഹരൻ അദ്ധ്യക്ഷനായ ചടങ്ങിൽ കേന്ദ്ര രക്ഷാധികാരി രവി പാട്യം, കേന്ദ്ര കുടുംബവേദി വൈസ് പ്രസിഡണ്ട് ഷെജി ജയകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് പ്രസംഗിച്ചു .

നവോദയാ ഗായകസംഘത്തിന്‍റെ സ്വാഗതഗാനത്തോടെ ആരംഭിച്ച സദസ്സിന് സംസ്ഥാന സർക്കാറിന്‍റെ “ഭൂമി മലയാളം” ഭാഷാപ്രതിജ്ഞ കേന്ദ്രകുടുംബവേദി വൈസ് പ്രസിഡണ്ട് സുഷമ റജി ചൊല്ലി കൊടുത്തു. കേന്ദ്ര നേതാക്കളുൾപ്പടെ ഏരിയാകളുടെ വിവിധ തുറകളിലുളള മലയാളികളുടെ നിറഞ്ഞ സാന്നിദ്ധ്യം ചടങ്ങിനെ മികവുറ്റതാക്കി. ഖത്തീഫ് ഏരിയ രക്ഷാധികാരി റഷീദ് പൂന്താനം സ്വാഗതവും കേന്ദ്ര എക്സിക്യൂട്ടീവംഗം രഘുനാഥൻ നന്ദിയും പറഞ്ഞു.

Ads by Google
Thursday 15 Nov 2018 11.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW