Wednesday, August 21, 2019 Last Updated 50 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Nov 2018 05.26 PM

അമ്മയുടെ മടിയിലിരുന്ന് പാലുകുടിച്ചുകൊണ്ടിരിക്കേ നവജാതശിശുവിനെ കുരങ്ങന്‍ തട്ടിയെടുത്തു; പിച്ചിചീന്തിയ കുഞ്ഞിന്റെ മൃതദേഹം ടെറസില്‍ ഉപേക്ഷിച്ചു

രക്തത്തില്‍ കുളിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.
Monkey

ആഗ്ര: അമ്മയുടെ കയ്യിലിരുന്ന നവജാത ശിശുവിനെ കുരങ്ങന്‍ തട്ടിയെടുത്ത് ഓടി. കുഞ്ഞിന്റെ മൃതദേഹം പിച്ചിചീന്തി ചതഞ്ഞരഞ്ഞ നിലയില്‍ അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ നിന്ന് പിന്നീട് കണ്ടെടുത്തു. ആഗ്രയിലെ മൊഹല്ല കച്ചെരയില്‍ ആണ് സംഭവം.

പന്ത്രണ്ട് ദിവസം മാത്രം പ്രായമുള്ള സണ്ണി എന്ന ആണ്‍കുഞ്ഞിനെയാണ് തിങ്കളാഴ്ച വൈകിട്ട് കുരങ്ങന്‍ തട്ടിയെടുത്തുകൊണ്ട് ഓടിയത്. അമ്മയുടെ മടിയില്‍ വച്ച് പാലുകൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.

കുഞ്ഞിന്റെ വീട്ടുകാര്‍ കുരങ്ങന്റെ പിന്നാലെ ഓടിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.

പ്രദേശത്ത് കുരങ്ങന്‍മാരുടെ ആക്രമണം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്ത്രീകളെയും കുട്ടികളെയുമാണ് കുരങ്ങന്മാര്‍ കൂടുതലും ആക്രമിക്കുന്നത്. വീടിന്റെ ടെറസ്സില്‍ കയറാന്‍ പോലും ആളുകള്‍ക്ക് ഭയമാണ്. വീടിന്റെ വാതില്‍ തുറന്നിടാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. മോഷണം പതിവാണ്. പലരും വീടുകള്‍ ഇരുമ്പ് ചട്ടത്തിനുള്ളില്‍ ആക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം, കുരങ്ങന്മാരുടെ സ്വഭാവിക ആവാസവ്യവസ്ഥ മനുഷ്യന്‍ നശിപ്പിച്ചതാണ് കുരങ്ങന്മാരെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ശരവണ്‍ കുമാര്‍ പറയുന്നത്്

Ads by Google
Ads by Google
Loading...
TRENDING NOW