Tuesday, August 20, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Nov 2018 03.17 PM

മുഖരോമം നാണക്കേടാകുന്നോ?

The Best Facial Hair Removal Methods For Women

തലയിൽ ധാരാളം മുടിയുണ്ടെങ്കിൽ സ്ത്രീകൾ ശ്രദ്ധിക്കപ്പെടും. എന്നാൽ, മുഖത്താണ് ഈ സ്ഥിതിവിശേഷമെങ്കിൽ ഫലം മറിച്ചായിരിക്കും! പുരികങ്ങൾക്കിടയിലോ ചുണ്ടുകൾക്ക് മുകളിലോ താടിയിലോ എവിടെയുമാകട്ടെ, മുഖരോമങ്ങൾ നീക്കുന്നത് അൽപ്പം ശ്രദ്ധിക്കേണ്ട സംഗതിയാണ്. കാരണം, മുഖചർമ്മം കൂടുതൽ സംവേദക്ഷമമായതിനാൽ പിഴവ് പറ്റിയാൽ അത് നിങ്ങൾക്ക് മറച്ചുവയ്ക്കാൻ സാധിക്കില്ല!

സാധാരണഗതിയിൽ, മുഖരോമം നീക്കുന്നതിന് നാം പിന്തുടരുന്ന രീതികളും അവയുടെ ഗുണങ്ങളും ദോഷങ്ങളുമാണ് ഇവിടെ ചർച്ച ചെയ്യുന്നത്;

ട്വീസിംഗ് (Tweezing)


അനാവശ്യ മുഖരോമങ്ങൾ നീക്കം ചെയ്യുന്നതിന് ഏറ്റവും സൗകര്യപ്രദമായ വഴിയാണ് പ്ളക്കിംഗ്. മിക്ക സ്ത്രീകളും ഒരു ജോഡി ചവണകൾ (ട്വീസർ) കൂടെക്കരുതാറുണ്ട്. താടിയിലോ മറ്റോ അനാവശ്യ രോമം കണ്ടെത്തുകയാണെങ്കിലോ പുരികത്തിന്റെ ആകൃതിയിൽ അല്പം മാറ്റം അനിവാര്യമാണെന്നു തോന്നുകയാണെങ്കിലോ ഇവ ഉപകരിക്കും.

ഗുണങ്ങൾ (Pros)


a. പുരികങ്ങൾക്കിടയിലും ചുറ്റിലും ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യം
b. ഒറ്റയ്ക്കുള്ള കട്ടിയുള്ള രോമം പിഴുതെടുക്കാൻ സഹായകം
c. വിലകുറഞ്ഞതും കൈയിൽ കൊണ്ടുനടക്കാവുന്നതും
d. കൂടുതൽ വേദനയുളവാക്കില്ല
e. സ്വയം ചെയ്യാവുന്ന രീതി

ദോഷങ്ങൾ (Cons)


a. ഓരോ രോമങ്ങളായി പിഴുതെടുക്കണം എന്നതിനാൽ കൂടുതൽ പരിശ്രമവും സമയവും ആവശ്യമായിവരും.
b. കണ്ണിൽ നിന്ന് വെള്ളമെടുക്കുന്നതിനും തുമ്മലിനും കാരണമായേക്കാം.

വാക്സിംഗ് (Waxing)


മുഖത്തെ രോമങ്ങൾ നീക്കം ചെയ്യുന്നതിനായി, സോഫ്റ്റ് വാക്സും സ്ട്രിപ്പുകളും അല്ലെങ്കിൽ ഹാർഡ് വാക്സ് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം പീൽ ചെയ്തുകളയുകയാണ് സാധാരണ ചെയ്യാറുള്ളത്.

ഗുണങ്ങൾ (Pros)


a. മറ്റു രീതികളെക്കാൾ വേഗത്തിൽ ചെയ്യാൻ സാധിക്കും
b. ത്രെഡിംഗിനെയു ട്വീസിംഗിനെയും അപേക്ഷിച്ച്, ഒരു പീൽ ഉപയോഗിച്ച് കൂടുതൽ ഭാഗത്തെ രോമം നീക്കംചെയ്യാൻ സാധിക്കും
c. കൂടുതൽ സമയത്തിനു ശേഷമേ രോമങ്ങൾ വീണ്ടും പ്രത്യക്ഷമാവുകയുള്ളൂ
d. വീട്ടിലോ സലൂണിലോ ചെയ്യാവുന്നതാണ്
e. വിസ്തൃതിയുള്ള ഭാഗങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമാണ്.
The Best Facial Hair Removal Methods For Women

ദോഷങ്ങൾ (Cons)


a. വാക്സിംഗ് മറ്റു ശരീരഭാഗങ്ങളിലും വേദനയുളവാക്കുമെങ്കിലും മുഖത്ത് കൂടുതൽ വേദനയ്ക്ക് കാരണമാകും.
b. ചെറിയ രോമങ്ങൾക്ക് കൂടുതൽ ഫലപ്രദമാവില്ല
c. ചർമ്മത്തിലെ നിറവ്യത്യാസത്തിനും തടിപ്പുകൾക്കും കാരണമാകും
d. ചൂടുള്ള വാക്സ് ചർമ്മത്തിൽ പൊള്ളൽ ഉണ്ടാക്കാം
e. ചിലയവസരങ്ങളിൽ രോമങ്ങൾ അകത്തേക്ക് വളരാൻ കാരണമാകും – പ്രത്യേകിച്ച്, കട്ടിയുള്ള രോമങ്ങളാണെങ്കിൽ.

ത്രെഡിംഗ് (Threading)


മിക്ക സലൂണുകളും ലഭ്യമാക്കുന്ന ഒരു സേവനമാണിത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരമ്പരാഗത രീതിയിലുള്ള ഒരു രോമം നീക്കൽ മാർഗമാണിത്. മറ്റൊരാളുടെ സഹായത്തോടെ, ഒരു പരുത്തി നൂൽ ഉപയോഗിച്ച് രോമം പിഴുതെടുക്കുന്ന രീതിയാണിത്.

ഗുണങ്ങൾ (Pros)


a. എളുപ്പമുള്ളതും ചെലവ് കുറഞ്ഞതും
b. ചെറിയ രോമങ്ങൾ നീക്കുന്നതിനും അനുയോജ്യം

ദോഷങ്ങൾ (Cons)


a. പരിചയസമ്പത്തുള്ള ആളിന്റെ സഹായം ആവശ്യമാണ്
b. പുരികങ്ങൾ ത്രെഡു ചെയ്യുമ്പോൾ പിഴവു പറ്റുന്നത് ആകൃതിയിൽ കാര്യമായ വ്യത്യാസത്തിനോ പുരികം തീരെ കനമില്ലാതെയാവുന്നതിനോ കാരണമാകാം.
c. വേദനയുളവാക്കുന്നതായിരിക്കും

ഇലക്ട്രോളിസിസ് (Electrolysis)


സൂചിയുടെ ആകൃതിയിലുള്ള ഒരു ഇലക്ട്രോഡ് ചർമ്മത്തിലേക്ക് ആഴ്ത്തിയശേഷം രോമകൂപത്തിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ച് രോമവളർച്ചയെ തടയുന്ന രീതിയാണിത്.

ഗുണങ്ങൾ (Pros)


a. രോമവളർച്ച സ്ഥിരമായി തടയാനാവും
b. ഓരോ രോമകൂപങ്ങളെ ലക്ഷ്യമിടുന്ന രീതിയായതിനാൽ, വിസ്തൃതമല്ലാത്ത ഭാഗങ്ങൾക്ക് അനുയോജ്യമാണ്
c .ലേസറിൽ നിന്ന് വ്യത്യസ്തമായി, നിറം കുറഞ്ഞ രോമങ്ങളിലും ഫലപ്രദമായി പ്രവർത്തിക്കും.

ദോഷങ്ങൾ (Cons)


a. ചിലയവസരങ്ങളിൽ നിറവ്യത്യാസത്തിനും കലകൾക്കും കാരണമാകും
b. വേദനയുണ്ടാക്കും
c. സ്ഥിരമായ ഫലം ലഭിക്കുന്നതിനായി പലതവണ നടത്തേണ്ടിവരും
The Best Facial Hair Removal Methods For Women

ലേസർ (Laser Hair Removal)


ലേസർ രീതി ഉപയോഗിക്കുമ്പോൾ മുടിവേരുകൾ നശിപ്പിക്കപ്പെടുമെന്നതിനാൽ, രോമങ്ങൾ വീണ്ടും കിളിർക്കാൻ താമസമുണ്ടാകും. ഇതും ഒരു തവണകൊണ്ട് ഫലപ്രദമായി പൂർത്തീകരിക്കാനാവില്ല. ആവർത്തിച്ചുള്ള ലേസർ ചികിത്സയിലൂടെ കൂടുതൽ കാലം നിലനിൽക്കത്തക്ക ഫലം ലഭിക്കും.

ഗുണങ്ങൾ (Pros)


a. ആവർത്തിച്ചുള്ള ചികിത്സയ്ക്ക് വിധേയമായാൽ, കൂടുതൽ കാലം രോമവളർച്ച തടയാൻ സാധിക്കും
b. ഇരുണ്ട മുഖരോമങ്ങളുള്ളവർക്ക് അനുയോജ്യമാണ്

ദോഷങ്ങൾ (Cons)


a. ചെലവേറിയതാണ്
b. അൽപ്പം വേദനയുളവാക്കാം
c. ചികിത്സയ്ക്കായി നിരവധി സിറ്റിംഗുകൾ ആവശ്യമാണ്
d. തടിപ്പുകൾ, ചൊറിച്ചിൽ, നിറവ്യത്യാസം, വീക്കം തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം

ക്രീമുകൾ (Creams)


ഹെയർ റിമൂവൽ ക്രീമുകളിൽ മുടിവേരുകളെ ദുർബലപ്പെടുത്തുന്ന രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതിനാലാണ് അവ പുരട്ടിയ ശേഷം തുടയ്ക്കുമ്പോൾ രോമങ്ങൾ പിഴുതുപോകുന്നത്. എല്ലാവർക്കും ഇത് അനുയോജ്യമായിരിക്കില്ല. അതിനാൽ, ഉപയോഗിക്കുന്നതിനു മുമ്പ് പാച്ച് ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും.

ഗുണങ്ങൾ (Pros)


a. അനായാസമായി ഉപയോഗിക്കാം
b. മറ്റുള്ള രീതികളെ അപേക്ഷിച്ച് വേദനാരഹിതമാണ്

ദോഷങ്ങൾ (Cons)


a. ക്രീമിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ ചർമ്മത്തിന് അസ്വസ്ഥതയുണ്ടാക്കും
b. മിക്ക ക്രീമുകൾക്കും കടുത്ത ഗന്ധമുണ്ടായിരിക്കും

മുഖരോമം നീക്കംചെയ്യുന്ന എല്ലാ രീതികളും എല്ലാവർക്കും അനുയോജ്യമായിരിക്കില്ല. നിങ്ങൾ ഏതെങ്കിലും രീതി തെരഞ്ഞെടുക്കുന്നതിനു മുമ്പ് ചർമ്മരോഗവിദഗ്ധൻ/വിദഗ്ധയുടെ ഉപദേശം തേടുക.

കടപ്പാട്: modasta.com

Ads by Google
Tuesday 13 Nov 2018 03.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW