Monday, August 19, 2019 Last Updated 14 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Nov 2018 12.49 PM

സൗദിയിലെ അൽ കോബാറിൽ സയോൺ "സ്നേഹസാന്ത്വനം - 2018" സംഘടിപ്പിച്ചു

uploads/news/2018/11/264584/Gulf131118c.jpg

ദമ്മാം : സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ യുവാക്കളുടെ വ്യക്തിത്വ വികസനവും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്ന സമാജത്തിന്റെ യുവജന സംഘടനയായ സയോൺ "സ്നേഹ സാന്ത്വനം - 2018"എന്ന പരിപാടി സംഘടിപ്പിച്ചു .വൈകിട്ട് ആറു മണിക്ക് നടന്ന പൊതു സമ്മേളനം ജനറൽ കൺവീനർ ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു . സമാജം കൺവീനർ ബൈജു കുര്യാക്കോസ് സമ്മേളനം ഉത്ഘാടനം ചെയ്തു .ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ധിക്ക് അഹമ്മദ് മുഖ്യാതിഥിയായിരുന്നു.

പ്രശസ്ത മോട്ടിവേഷണൽ സ്‌പീക്കർ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ക്ലാസിൽ മാതാപിതാക്കളുടെ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി .
അൽ കൊസാമ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ ജയശ്രീ മുരളീധരൻ, ഷെവ. ബിജു ദാനിയേൽ എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു . സയോൺ സെക്രട്ടറി ഏലിയാസ് അരീക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു.2016-ൽ 170 ക്യാൻസർ രോഗികൾക്ക് അശ്വാസം പകരാൻ സാധിച്ചതും, കഴിഞ്ഞ വർഷം 110 വൃക്കരോഗികൾക്ക് സഹായം നൽകാനായതായും സെക്രട്ടറി ചടങ്ങിൽ അറിയിച്ചു .
മാത്യു കെ ഏബ്രഹാം സ്വാഗതവും, സെക്രട്ടറി ബിനു വർഗീസ് നന്ദിയും പറഞ്ഞു .

ഈ വർഷത്തെ ആർട്ട് ഐക്കൺ ആയി തെരെഞ്ഞെടുക്കപ്പെട്ട നാടകകൃത്തും സംവിധായകനുമായ തോമസ് കുട്ടിയേയും കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട ജേക്കബ് ഉതുപ്പിനേയും പൊന്നാടയും ഫലകവും നൽകി ആദരിച്ചു.ഹൃദ്രോഗ സാധ്യതയും അത് തടയാനുള്ള മാർഗങ്ങളെക്കുറിച്ചും ഡോ . അജി വർഗീസിന്റെ ക്ലാസും നടന്നു .

അകാലത്തിൽ വിട്ടുപിരിഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് കലാസന്ധ്യക്ക് തുടക്കമായത് .കിഴക്കൻ പ്രവിശ്യയിലെ വിവിധ കലാകാരന്മാർ പരിപാടിയിൽ പങ്കെടുത്തു . നാവിൽ കൊതിയൂറുന്ന വിഭവങ്ങളുമായി നാടൻ തട്ടുകട, കുട്ടികൾക്കായുള്ള പ്രത്യേകംഒരുക്കിയ സ്റ്റാളും , സൗജന്യ മെഡിക്കൽ ക്യാമ്പും സ്നേഹസാന്ത്വനം പരിപാടിക്ക് മാറ്റുകൂട്ടി.

ചെറിയാൻ കിടങ്ങന്നൂർ .

Ads by Google
Tuesday 13 Nov 2018 12.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW