Saturday, August 24, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Nov 2018 12.10 PM

സൗദിയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ യുഎഫ്‌സിയുടെ സുവനീര്‍ 'ദി ഡസേര്‍ട്ട് ഗാലറി' പ്രകാശനം ചെയ്തു

uploads/news/2018/11/264571/Gulf131118b.jpg

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ കോബാര്‍ യുനൈറ്റഡ് എഫ്‌സി പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച "ദി ഡസേര്‍ട്ട് ഗാലറി" പ്രകാശനം ചെയ്തു. ദാറുസ്സിഹ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ പ്രവിശ്യയിലെ സാംസ്‌കാരിക, സാഹിത്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രശസ്ത സൗദി കലാകാരന്‍ ഹാഷിം അബ്ബാസ് ഹുസൈന്‍ (ജിമിക്കി കമ്മല്‍ ഫെയിം) ദാറുസ്സിഹ ഓപറേഷന്‍സ് മാനേജര്‍ മുഹമ്മദ് അഫ്‌നാസിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

തന്റെ ഇഷ്ട ഗാനവുമായി വേദിയിലെത്തിയ ഹാഷിം അബ്ബാസ് മനോഹരമായ നൃത്തച്ചുവടുകളോടെ 'താരക പെണ്ണാളേ' എന്നു തുടങ്ങുന്ന നാടന്‍ പാട്ടും പാടി പ്രേക്ഷകരെ കയ്യിലെടുത്തു. ഇന്ത്യയുടെ ബഹളങ്ങള്‍ക്കിടയില്‍ ശാന്തമായ ഇടമാണ് കേരളം. മലയാള ഗാനങ്ങളുടെ ആകര്‍ഷണീയത അവ ശ്രോതാക്കള്‍ക്ക് സന്തോഷവും ആശ്വാസവും കുളിര്‍മയും പകര്‍ന്ന് നല്‍കുന്നു എന്നതാണ്. മലയാളികളും അത്തരത്തില്‍ പോസിറ്റിവ് എനര്‍ജിയുള്ളവരാണ്.

അതാണ് മലയാളത്തോട് തന്നെ അടുപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുസദസ്സിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ഹിന്ദി ഗാനവും ആലപിച്ചാണ് ഹാഷിം അബ്ബാസ്വേദി വിട്ടത്. അബ്ദുല്‍ അലി കളത്തിങ്ങല്‍ ആമുഖപ്രസംഗം നടത്തിയ ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, അല്‍മുന സ്‌കൂള്‍ പ്രിന്‍സിപ്പല്‍മമ്മു മാസ്റ്റര്‍, ടി പി എം ഫസല്‍, കെപിഎസി അഷ്‌റഫ്, ബിജു പോള്‍ നിലേശ്വരം, ഡോ. അബ്ദുസ്സലാം കണ്ണിയന്‍, വില്‍ഫ്രഡ് ആന്‍ഡ്രൂസ്, രാജു കെ ലുക്കാസ്, അഷ്‌റഫ് ആളത്ത്, പി എം നജീബ്, ഇ എം കബീര്‍, ഉണ്ണി പൂച്ചെടിയില്‍, കെ എം ബഷീര്‍ ആശംസകള്‍ നേര്‍ന്നു. നിബ്രാസ് ശിഹാബ് അവതാരകനായ പരിപാടിയില്‍ മുജീബ് കളത്തില്‍ നന്ദിയും പറഞ്ഞു. റഊഫ് ചാവക്കാട്, ജസീര്‍ കണ്ണൂര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. ദമ്മാമിലെ സാമൂഹിക, സാംസ്‌കാരിക, കായിക രംഗങ്ങളിലെ നിരവധി പേര്‍ സംബന്ധിച്ചു.

തുടര്‍ച്ചയായി ആറാമത് സാഹിത്യോപഹാരമാണ് യുഎഫ്‌സി പ്രവാസി മലയാളി വായനക്കാര്‍ക്കായി സമ്മാനിക്കുന്നത്. ദി ഡസേര്‍ട്ട് ഗാലറിയില്‍ എം മുകുന്ദന്‍, എ സേതു, യു എ ഖാദര്‍, കാനായി കുഞ്ഞിരാമന്‍, സംവിധായകന്‍ സിദ്ദീഖ്, ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, ഡോ. എം ഗംഗാധരന്‍ തുടങ്ങി മലയാള സാഹിത്യത്തിലെ 20ലധികം പ്രമുഖരുടെ വൈവിധ്യമാര്‍ന്ന രചനകളാണ് സമാഹരിച്ചിട്ടുള്ളത്.
പ്രകാശന ചടങ്ങിന് ശരീഫ് മാണൂര്‍, ഷബീര്‍ ആക്കോട്, ആശി നെല്ലിക്കുന്ന്, ഫൈസല്‍ എടത്തനാട്ടുകര, മുഹമ്മദ് നിഷാദ്, നബീല്‍ പൊന്നാനി, നൗഷാദ് അലനല്ലൂര്‍, ഷമീം കാട്ടാക്കട നേതൃത്വം നല്‍കി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 13 Nov 2018 12.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW