Thursday, August 22, 2019 Last Updated 34 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 12 Nov 2018 04.50 PM

പരിശുദ്ധ പാത്രിയർക്കീസ് ബാവ റാസൽഖൈമ ഭരണാധികാരി ശൈഖ് സഉൗദ് ബിൻ സഖർ ആൽ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി

uploads/news/2018/11/264348/Gulf1211118i.jpg

ദുബായ് : യു എ യിൽ അഞ്ചു ദിവസത്തെ സന്ദർശനത്തിനായി എത്തിയ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ സഖർ ആൽ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി.

റാസൽഖൈമ കൊട്ടാരത്തിൽ ഒരുക്കിയ സ്വീകരണത്തിൽ യു.എ.ഇ ഭരണാധികാരികളും സർക്കാറും സുറിയാനി സഭക്ക് നൽകുന്ന സഹായങ്ങൾക്ക് ബാവ നന്ദി അറിയിച്ചു. ഭദ്രാസനാധിപൻ ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ദാനിയേൽ മോർ ക്ലിമ്മീസ്, മഥ്യാസ് മോർ പീലക്സിനോസ്, നഥാനിയേൽ മോർ ബർത്തലോമോസ്, ബാലി റമ്പാൻ, ഫാ. മർക്കോസ്, യു.എ.ഇ മേഖല സെക്രട്ടറി കാളിയം മേലിൽ പൗലോസ് കോറെപ്പിസ്കോപ്പ, ഫാ. സിജു എബ്രഹാം എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.യു.എ.ഇ സന്ദർശനത്തിന് ശേഷം പാത്രിയർക്കീസ് ബാവ ലെബനാനിലേക്ക് മടങ്ങി .

Ads by Google
Monday 12 Nov 2018 04.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW