Tuesday, August 20, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 12 Nov 2018 04.26 PM

കൈലാസ മാഹാത്മ്യം

uploads/news/2018/11/264342/Joythi121118a.jpg

പരമശിവനും പാര്‍വ്വതിയും വസിക്കുന്ന ഇടമാണ് കൈലാസം. ഡല്‍ഹിയില്‍നിന്നും 865 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍നിന്നും ഏതാണ്ട് 6690 മീറ്റര്‍ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. സൂര്യതാപം ഏറ്റിട്ടും കൈലാസ മലയിലെ മഞ്ഞ് ഉരുകുന്നില്ല എന്നത് പ്രത്യേകതയാണ്.

സായാഹ്ന വെയിലില്‍ കൈലാസമല മഞ്ഞനിറമായി സ്വര്‍ണ്ണംപോലെ ജ്വലിക്കുന്നതും ഒരു പ്രത്യേകത തന്നെയാണ്. കൈലാസത്തില്‍ പോകുന്നവര്‍ക്ക് മല ചുറ്റിവരാന്‍ മൂന്നു ദിവസവും മാനസരോവര്‍ തടാകത്തെ ചുറ്റിവരാന്‍ മൂന്നു ദിവസവും വേണം.

പതിനഞ്ചു മൈല്‍ വീതിയുള്ള മാനസരോവര്‍ തടാകം പവിത്രവും ദിവ്യവുമാണ്. മഞ്ഞുറഞ്ഞമലകളാല്‍ ചുറ്റപ്പെട്ടതാണ് മാനസരോവര്‍. തണുപ്പുകാലത്ത് ഈ തടാകം ഉറഞ്ഞുകിടക്കുന്നത് രസകരമായ കാഴ്ചയാണ്. വേനല്‍ക്കാലത്ത് മഞ്ഞുരുകി അഞ്ചു നദികളായിട്ടാണ് വെള്ളം മാനസരോവറിലെത്തുന്നത്.

കരയില്‍ പല വര്‍ണ്ണത്തിലുള്ള കല്ലുകള്‍ കാണാം. മാനസരോവരത്തിനടുത്ത് 'രാഖിസ്തല്‍' എന്ന ഒരു ചെറിയ തടാകവുമുണ്ട്. ഇവിടെ രാവണന്‍ തപസ്സ് ചെയ്ത സ്ഥലവും ദുഃഷ്ട ദേവതകളുടെ വാസസ്ഥലവുമാകയാല്‍ ഇവിടുത്തെ ജലം ആരും കുടിക്കാറില്ല.

സമ്പാ: പി. വിജയപ്പന്‍ നായര്‍,
മൊ: 8547345919

Ads by Google
Monday 12 Nov 2018 04.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW