Thursday, August 22, 2019 Last Updated 6 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 12 Nov 2018 04.22 PM

ഖത്തർകൾച്ചറൽ ഫോറം നിക്ഷേപക ശില്പശാല സംഘടിപ്പിച്ചു

uploads/news/2018/11/264340/Gulf1211118g.jpg

ദോഹ: പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ക്യാമ്പയിന്റ ഭാഗമായി തിരൂർ മേഖലാ കമ്മിറ്റി പ്രവാസികൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികളെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു. നുഐജയിലെ കൾച്ചറൽ ഫോറം ആസ്ഥാനത്ത് ഖത്തർ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ പ്രസിഡൻറ് കെ എം വർഗീസ് ഉദ്ഘാടനം ചെയ്തു.

കൾച്ചറൽ ഫോറം തിരൂർ മേഖല പ്രസിഡണ്ട് ഉമർ സാദിഖ് പച്ചാട്ടിരി അധ്യക്ഷതവഹിച്ചു. ഇന്ത്യയിലേയും ഖത്തറിലേയും ഓഹരിവിപണി നിക്ഷേപം എന്ന വിഷയത്തിൽ ഓഹരി വിദഗ്ധൻ പിവി നാസർ , വിവിധ ഹലാൽ നിക്ഷേപങ്ങൾ എന്ന തലക്കെട്ടിൽ ബസ്സാം കെ എ എന്നിവർ സംസാരിച്ചു. മ്യൂച്ചൽഫണ്ട് നിക്ഷേപ നിങ്ങളെ കുറിച്ച് ഉമ്മർ സാദിക്ക്, പുതിയ നിക്ഷേപ സാധ്യതകളെ പരിചയപ്പെടുത്തി ക്യൂ ടീം ഹോസ്പിറ്റാലിറ്റി മാനേജിംഗ് ഡയറക്ടർ നൗഷാദ് ബാബുവും വിശദീകരിച്ചു.

ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മജീദ് അലി നൽകി . കൾച്ചറൽ ഫോറം ജില്ലാ പ്രസിഡണ്ട് റഷീദലി, സംസ്ഥാന സെക്രട്ടറി അലവിക്കുട്ടി, കാമ്പയിൻ ജനറൽ കൺവീനർ മുനീഷ് ഏസി, എന്നിവർ വിശിഷ്ടാതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. കൾച്ചറൽ ഫോറം മെമ്പേഴ്സ് വെൽഫെയർ സ്കീം അമീൻ അന്നാര പരിചയപ്പെടുത്തി. ഷെരീഫ് ചിറക്കൽ സ്വാഗതവും സാലിക് അടീപ്പാട്ട് നന്ദിയും പറഞ്ഞു.

ഷഫീക് അറക്കൽ

Ads by Google
Monday 12 Nov 2018 04.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW