Thursday, August 22, 2019 Last Updated 55 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 12 Nov 2018 01.18 PM

റിയാദിൽ ചാരിറ്റി ഓഫ് പ്രവാസി മലയാളി കുടുംബ സംഗമം സംഘടിപ്പിച്ചു

uploads/news/2018/11/264302/Gulf1211118a.jpg

റിയാദ്: സൗദിയിലെ ജീവകാരുണ്യ സംഘടനയായ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് മൂന്നാമത് കുടുംബ സംഗമം റിയാദ് എക്സിറ്റ് 18 ലുള്ള അല്‍ കൗഫ് ഇസ്ത്രഹയില്‍ വെച്ച് വിപുലമായി സംഘടിപ്പിച്ചു.

കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം റെനി സുരേഷ് ഉദ്ഘാടനം ചെയ്തു പ്രസിഡന്‍റ് അയൂബ് കരൂപടന്ന അധ്യക്ഷത വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ , ഷാജഹാന്‍ കല്ലമ്പലം , സോണി കുട്ടനാട്, റിഷി ലത്തീഫ് ഷാരോണ്‍ ഷെരീഫ്‌, ജലീല്‍ പള്ളാത്തുരുത്ത്, ഷാജഹാന്‍ പാലാട്, വിജയകുമാര്‍ , ജോണ്‍സണ്‍ മാര്‍ക്കോസ്, നാസര്‍ കളിവീട് ,സത്താര്‍ മാവൂര്‍, ആനി സാമുവല്‍ , സെലിന്‍ മാത്യു , ബിജി ബെന്നി , നജുമുന്നീസ ഷാജഹാന്‍, സിനി ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ വളരെ ചെറു പ്രായത്തിൽ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കുട്ടികളായ സല്‍മാനുല്‍ ഫാരീസ്‌ , ആന്‍ഡ്രിയ ജോണ്‍സണ്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. സെക്രട്ടറി ബൈജു ജോര്‍ജ് സ്വാഗതവും ചാരിറ്റി കണ്‍വീനര്‍ കെ കെ സാമുവല്‍ നന്ദിയും പറഞ്ഞു.

വിവിധ കലാകായിക മത്സരങ്ങളും നൃത്തനൃത്ത്യങ്ങള്‍, ഡിജി അലക്സ്‌, ഷാരോണ്‍ ഷെരീഫ്‌ എന്നിവരുടെ മിമിക്രി, കുട്ടികള്‍ അവതരിപ്പിച്ച ഡബ്മാഷ്‌, ആര്‍ട്ട്‌ കണ്‍വീനര്‍ സത്താര്‍ മാവൂര്‍ , നാസര്‍ കളിവീട് എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഗാനസന്ധ്യയില്‍ റെനി , തസ്നി റിയാസ്‌, ഗിരിദാസ്‌ ,ജോജി കൊല്ലം , ഷാജഹാന്‍, റഹീല ബീവി ,ഷാരോണ്‍, ഗിരീഷ്‌ , ഷിജു, ഫാത്തിമ നാസര്‍ ,ഐഷ നാസര്‍ ,നിത നാസര്‍,തുടങ്ങി നിരവധി പേര്‍ ഗാനങ്ങള്‍ ചടങ്ങിന് കൊഴുപ്പേകി. പരിപാടികളിൽ പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനങ്ങളും വിതരണം ചെയ്തു.

സുനില്‍ ജോര്‍ജ്, ശബരി, നിസാര്‍ കൊല്ലം, ബഷീര്‍ പാലക്കാട്‌, വിക്കി സാമുവല്‍ .പദ്മനാഭന്‍ പാലക്കാട് , നൗഫല്‍, സല്‍മാന്‍ ഫാരീസ്‌, എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നല്‍കി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 12 Nov 2018 01.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW