Saturday, August 24, 2019 Last Updated 16 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 10 Nov 2018 03.12 PM

അമിതവണ്ണംകുറയ്ക്കാന്‍ മത്സരം : ഖത്തര്‍യൂത്ത്‌ഫോറം വെയിറ്റ്‌ലോസ്‌ കോമ്പറ്റീഷന് തുടക്കമായി

uploads/news/2018/11/263860/Gulf101118c.jpg

ദോഹ: പ്രവസികള്‍ക്കിടയിലെഅമിതവണ്ണക്കാര്‍ക്കായി ''ലോസ് റ്റു ലിവ്' എന്ന തലക്കെട്ടില്‍ യൂത്ത്ഫോറം സംഘടിപ്പിക്കുന്ന മൂന്നാമത് വെയിറ്റ് ലോസിങ്ങ് കോമ്പറ്റീഷന്‌ തുടക്കമായി. അഞ്ച് ആഴ്ച നീണ്ട് നില്‍ക്കുന്ന മത്സരം ഡിസംബര്‍ 7 ന്‌ സമാപിക്കും. 18 നും 40 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന നേരത്തെ രജിസ്റ്റര്‍ ചെയ്ത 80 ഓളം പേരാണ്‌ മത്സരത്തില്‍ പങ്കെടുക്കുന്നത്.

ഹിലാലിലെ യൂത്ത്ഫോറംകോമ്പൗണ്ടില്‍നടന്നചടങ്ങില്‍ മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം യൂത്ത്ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്റാഹീം നിർവഹിച്ചു. .പ്രവാസ ജീവിതത്തില്‍ സാമ്പത്തിക ശേഷിയോടൊപ്പം തന്നെ ആരോഗ്യ ശേഷിയും കൈവരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ നല്ല ചിന്തകള്‍ ഉണ്ടാകൂ എന്നും അത്തരം നല്ല ചിന്തകള്‍ ഉയര്‍ന്നു വന്നാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ സ്രിഷ്ടിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെയുള്ള ജോലിതിരക്കുകൾ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക്‌ വഴി വെക്കുന്നതായി അദ്ധേഹം ആശങ്ക പ്രകടിപ്പിച്ചു. നിത്യ ജീവിതത്തിൽ പാലിക്കേണ്ട ആരോഗ്യ അച്ചടക്കം നേടിയെടുക്കാൻ വെയിറ്റ്‌ ലോസ്‌ പോലെയുള്ള കോമ്പറ്റിഷൻ സഹായകരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ശേഷം ഖത്തർ അൽ സദ്ദ്‌ സ്പോട്‌സ്‌ അത്ലറ്റിക്ക്‌ കോച്ച്‌ മുൻസീർ ബേസിക്‌ എക്സസൈസിന്റെയും ഡയറ്റ്‌ പ്ലാനിനെ കുറിച്ചുമുള്ള ഡെമോ ക്ലാസ്‌ എടുത്തു. കോമ്പറ്റിഷന്റെ ജനറൽ നിർദ്ദേശങ്ങൾ കേന്ദ്ര സ്പോർട്‌സ്‌ കമറ്റി അംഗം ഹബീബ്‌ കൈമാറി.

മത്സരം അവസാനിക്കുന്നത് വരെ എല്ലാ വെള്ളിയാഴ്ചയും ശരീര ഭാര പരിശോധന നടത്തും. ഹിലാലിലെ യൂത്ത്ഫോറം ഓഫീസില്‍ ഇതിനായി പ്രത്യേക സൗകര്യമൊരുക്കും. വ്യായാമ മുറകള്‍, ആരോഗ്യ പ്രദമായ ഭക്ഷണ ക്രമങ്ങള്‍, ശരീര ഭാരം നിയന്ത്രിക്കാനുള്ള വഴികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദരുടെ ട്രെയിനിംഗ് ക്ലാസുകള്‍ മത്സരത്തിന്റെ ഭാഗമായി വിവിധ സന്ദര്‍ഭങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കും. ആദ്യ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്ചടങ്ങിന്‌ കേന്ദ്ര സ്പോർട്‌ സ്‌ അംഗങ്ങളായ ഇമ്രാൻ , ഷിബിലി, ഹക്കീം, മൂമിൻ, സാബിത്‌ തുടങ്ങിയവർ നേതൃത്വം നൽകി.

ഷഫീക്ക്അറക്കല്‍

Ads by Google
Saturday 10 Nov 2018 03.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW