Monday, August 19, 2019 Last Updated 11 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 10 Nov 2018 11.32 AM

വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ സുന്ദരിമാര്‍ തമ്മില്‍ അടി, ഇടി, ബഹളം; കാരണം കേട്ട് ഏവരും ഞെട്ടി

 winner

ബ്രസീലിയ : ബ്രസീലില്‍ മുഖസൗന്ദര്യത്തേക്കാള്‍ ആരാധകരുള്ള മറ്റൊരു സൗന്ദര്യ മത്സരമുണ്ട്. എന്താണെന്നല്ലേ ?. അതാണ് നിതംബസൗന്ദര്യ മത്സരം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന നിതംബ മത്സരത്തില്‍ അടിപിടി ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സാവോപോളോയിലെ ക്ലബ് ഈസിയിലായിരുന്നു മിസ് നിതംബം മത്സരത്തിന്റെ ഫലപ്രഖ്യാപനം.

ഫലപ്രഖ്യാപനത്തിനു ശേഷം തന്റെ നിതംബം മാത്രമാണ് ഒറിജിനലെന്നും ബാക്കിയുള്ളവരുടേത് സിലിക്കോണ്‍ നിറച്ചതാണെന്നും അവകാശപ്പെട്ട് കടന്നുവന്ന യുവതി ജേതാവായ യുവതിയുടെ റിബണ്‍ വലിച്ച് കീറിയതോടെയാണ് അടിപിടിയായത്. വേദിയില്‍ മത്സരാര്‍ത്ഥികള്‍ നിരന്നുനില്‍ക്കെ റൊറെയ്മ സംസ്ഥാനത്തെ പ്രതിനിധീകരിച്ച എലന്‍ സന്റാനെയെ വിജയിയായി പ്രഖ്യാപിച്ചു. വിജയിക്കുള്ള റിബണ്‍ എലനെ അണിയിക്കുകയും ചെയ്തു. പെട്ടെന്ന് ആദ്യമൂന്ന് സ്ഥാനങ്ങളൊന്നും ലഭിക്കാതിരുന്ന അലീന ഊവ രംഗത്ത് എത്തി എലന്റെ റിബണ്‍ കീറിക്കളയുകയും ബഹളം ഉണ്ടാക്കുകയുമായിരുന്നു.

എലന്റെ നിതംബം സിലിക്കോണ്‍ നിറച്ചതാണെന്നും മത്സരാര്‍ത്ഥികളില്‍ തന്റേതുമാത്രമാണ് യഥാര്‍ത്ഥ നിതംബമെന്നും പറഞ്ഞായിരുന്നു അലീന ബഹളമുണ്ടാക്കിയത്. ഫലം അട്ടിമറിച്ചാണ് എലനെ വിജയിയാക്കിയതെന്നും അലീന ആരോപിച്ചു. ഫൈനലിനു മുമ്പ് നടന്ന പബ്ലിക് വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് അലീനയായിരുന്നു. റിബണ്‍ വലിച്ചെടുത്തെങ്കിലും തന്നില്‍ നിന്ന് കിരീടം തട്ടിപ്പറിക്കാന്‍ അലീനയ്ക്ക് കഴിയില്ലെന്ന് എലന്‍ പ്രതികരിച്ചു. തന്റെ നിതംബമാണ് ഏറ്റവും ആകൃതിയുള്ളതെന്നും അതുകൊണ്ടാണ് താന്‍ വിജയി ആയതെന്നും അലീനയുടേത് നിരാശകൊണ്ടുണ്ടായ പ്രതിഷേധമാണെന്നും എലന്‍ പറഞ്ഞു.

Ads by Google
Saturday 10 Nov 2018 11.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW