Tuesday, August 20, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 03.38 PM

വെയിലേറ്റു വാടല്ലേ! വെയിലിൽ നിന്ന് സ്വയം സംരക്ഷിക്കൂ

Tips For Sun Safety

വെറും 15 മിനിറ്റ് നേരം സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുകയാണെങ്കിൽ ചർമ്മത്തിന് തകരാറു സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? ജീവൻ നിലനിൽക്കാൻ സൂര്യപ്രകാശം അത്യാവശ്യമാണെങ്കിലും അധികമായി സൂര്യപ്രകാശമേൽക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചിലപ്പോൾ ചർമ്മത്തിലെ ക്യാൻസറിനു വരെ കാരണമാവുകയും ചെയ്തേക്കാം. കടുത്ത സൂര്യപ്രകാശത്തിൽ നിന്ന് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സംരക്ഷണം നേടാനുള്ള ലളിതമായ വഴികളെ കുറിച്ചാണ് ഇനി പറയുന്നത്;

തണൽ (Shade)


കൂടുതൽ സമയം സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കി ആരംഭിക്കാം. അൾട്രാവയലറ്റ് രശ്മികൾക്ക് (യുവി) തീവ്രത കൂടുന്ന സമയത്ത്, രാവിലെ 10 മുതൽ വൈകിട്ട് 4 വരെ, കഴിവതും സൂര്യപ്രകാശമേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് മോചനം നേടാൻ ഈ സമയങ്ങളിൽ വെളിമ്പ്രദേശങ്ങളിൽ സഞ്ചരിക്കുന്നത് പരമാവധി ഒഴിവാക്കണം. അല്ലെങ്കിൽ, വെളിയിൽ പോകേണ്ടിവരുന്ന സന്ദർഭങ്ങളിൽ വൃക്ഷങ്ങളുടെയോ കെട്ടിടങ്ങളുടെയോ തണൽ തേടുകയോ കുട ഉപയോഗിക്കുകയോ ചെയ്യുക. യു വി സംരക്ഷണം ഉറപ്പു നൽകുന്ന വസ്ത്രങ്ങൾ ഉപയോഗിച്ചും സൂര്യരശ്മികളുടെ തീവ്രതയിൽ നിന്ന് രക്ഷ നേടാൻ കഴിയും.

ചർമ്മത്തെ സംരക്ഷിക്കുന്ന വസ്ത്രധാരണം (Clothing to protect your skin)


ഒരു സാധാരണ ടീഷർട്ടിന്റെ ‘സൺ പ്രൊട്ടക്ഷൻ ഫാക്ടർ’ (എസ്പിഎഫ്) റേറ്റിംഗ് 15 ൽ താഴെയായിരിക്കും. അതിനർത്ഥം, സൂര്യനിൽ നിന്ന് സംരക്ഷണം നേടാൻ മറ്റ് രീതികളിലുള്ള ഉപാധികളും ഉപയോഗിക്കേണ്ടിവരും. ഇരുചക്ര വാഹനങ്ങളും മറ്റും ഓടിക്കുമ്പോൾ ഫുൾ സ്ലീവ് ഷർട്ട് അല്ലെങ്കിൽ ഫുൾ ഹാൻഡ് ഗ്ളൗസ് ഉപയോഗിക്കുക. ഇഴയടുപ്പമുള്ള തുണികൾ ഉപയോഗിച്ചുള്ള വസ്ത്രങ്ങളാണ് യു വി രശ്മികളെ പ്രതിരോധിക്കാൻ അനുയോജ്യം.
Tips For Sun Safety

വെളിയിൽ പോകുമ്പോൾ ഫുൾ സ്ലീവ് വസ്ത്രങ്ങളും പാന്റുകളും ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. നിങ്ങളുടെ വസ്ത്രത്തിലൂടെ പ്രകാശം ഉള്ളിലേക്ക് പ്രവേശിക്കുന്നുണ്ട് എങ്കിൽ, യു വി രശ്മികളും അകത്തേക്ക് പ്രവേശിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുക.

തൊപ്പികൾ (Hats)


അരികുകൾക്ക് വീതിയുള്ള തൊപ്പി ധരിക്കുന്നത് നിങ്ങളുടെ ചെവികൾക്കും മുഖത്തിനും കഴുത്തിന്റെ പിൻഭാഗത്തിനും സംരക്ഷണം നൽകാൻ സഹായിക്കും. മറ്റു രീതികളിൽ ഉള്ള തൊപ്പികളാണ് ഉപയോഗിക്കുന്നത് എങ്കിൽ കഴുത്തിനും ചെവികൾക്കും സംരക്ഷണം നൽകുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കണം.

സൺസ്ക്രീൻ (Sunscreen)


വെയിൽ കുറവായ ദിവസങ്ങളിലാണെങ്കിൽ പോലും, വെളിയിലേക്ക് പോകുമ്പോൾ എസ്പിഎഫ് റേറ്റിംഗ് 15 എങ്കിലും ഉള്ള സൺസ്ക്രീൻ മുഖത്തും ശരീരത്തും പുരട്ടണം. യു വി രശ്മികളെ പ്രതിരോധിക്കാനുള്ള മറ്റ് ഉപാധികൾക്കൊപ്പം സൺസ്ക്രീനും ഉപയോഗിക്കുന്നത് കൂടുതൽ പ്രയോജനം ചെയ്യും. സൂര്യപ്രകാശം ഏൽക്കാൻ സാധ്യതയുള്ള ചർമ്മ ഭാഗങ്ങളിൽ സൺസ്ക്രീൻ കൂടുതൽ കട്ടിയിൽ പുരട്ടണം.

സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയോ ചിതറിക്കുകയോ അല്ലെങ്കിൽ വലിച്ചെടുക്കുകയോ ആണ് മിക്ക സൺസ്ക്രീനുകളും ചെയ്യുന്നത്. യു വി രശ്മികളെ പ്രതിരോധിക്കാനുള്ള സൺസ്ക്രീനിന്റെ ശേഷിയാണ് സൺ പ്രൊട്ടക്ഷൻ ഫാക്ടർ (എസ് പി എഫ്) കൊണ്ട് അർത്ഥമാക്കുന്നത്. എസ്പിഎഫ് റേറ്റിംഗ് കുറഞ്ഞത് 15 എങ്കിലും ഉള്ള ഒരു ബ്രോഡ് സ്പെക്ട്രം സൺസ്ക്രീൻ ഉപയോഗിക്കാൻ ശ്രമിക്കുക.

യുവി സംരക്ഷണം നൽകുന്ന സൺഗ്ലാസുകൾ (Sunglasses with UV protection)


യു വി രശ്മികളെ തടയുന്ന സൺഗ്ലാസുകൾ ഉപയോഗിക്കുന്നത് കണ്ണുകൾക്ക് മാത്രമല്ല, ചുറ്റുമുള്ള മൃദുവായ ചർമ്മത്തിനും സംരക്ഷണം നൽകും.

അൾട്രാവയലറ്റ് എ, അൾട്രാവയലറ്റ് ബി രശ്മികളിൽ നിന്ന് 99-100% സംരക്ഷണം നൽകുന്ന സൺഗ്ലാസുകൾ വാങ്ങാൻ ശ്രദ്ധിക്കണം. ഇവ, എ‌എൻഎസ്‌ഐ (അമേരിക്കൻ നാഷണൽ സ്റ്റാൻഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട്) ആവശ്യപ്പെടുന്ന യു വി നിയന്ത്രണങ്ങൾ പാലിക്കുന്നതോ യു വി ആഗിരണശേഷി 400 നാനോമീറ്റർ വരെയുള്ളതോ ആയിരിക്കണം.

Tips For Sun Safety

യുവി വികിരണമേൽക്കുന്നതിന്റെ അപകടസാധ്യതകൾ (Health Risks of UV radiation exposure)


എല്ലുകളുടെ വികാസത്തിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും രക്തകോശങ്ങളുടെ വികാസത്തിനും മറ്റും സഹായകമാവുന്ന വൈറ്റമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം ഏൽക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, അധികമായാൽ എന്തും ദോഷമാണെന്ന കാര്യം ഓർമ്മിക്കുക. സൂര്യപ്രകാശവും അതിൽ അടങ്ങിയിരിക്കുന്ന അൾട്രാവയലറ്റ് വികിരണങ്ങളും അതുപോലെയാണ്. കൂടുതൽ യു വി വികിരണങ്ങൾ ഏൽക്കേണ്ടിവരുന്നത് ഇനി പറയുന്നവയ്ക്ക് കാരണമാകാം;

1. വെയിലേറ്റുള്ള കരിവാളിപ്പ്
2. സൺബേൺ
3. ചർമ്മത്തിന് അകാല വാർദ്ധക്യം
4. ചർമ്മ ക്യാൻസറുകൾ – ബേസൽ സെൽ കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ, മലിഗ്നന്റ് മെലനോമ
5. കണ്ണുകൾക്കുള്ള തകരാറുകൾ – തിമിരം, കണ്ണുകൾക്കുണ്ടാവുന്ന പുകച്ചിൽ
6. പ്രതിരോധശേഷി ദുർബലമാവുക

കുട്ടികളെ കടുത്ത വെയിലിൽ നിന്ന് സംരക്ഷിക്കുക (Protect your children from the sun)


കുട്ടികളെ കടുത്ത വെയിലിൽ നിന്ന് സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൺസ്ക്രീനുകൾ ഉപയോഗിക്കുകയും മറ്റ് ടിപ്പുകൾ പിന്തുടരുകയും ചെയ്യുക. കടുത്ത വെയിൽ ഏറ്റാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളെ കുറിച്ച് അവരെ ബോധവൽക്കരിക്കുക. അവർക്ക് യുവിയെ പ്രതിരോധിക്കുന്ന സൺഗ്ളാസുകൾ നൽകുക.

കടപ്പാട്: modasta.com

Ads by Google
Friday 09 Nov 2018 03.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW