Tuesday, August 20, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 03.04 PM

ആത്മീയതയുടെ മനഃശാസ്ത്രം

ഭൗതികതയുടെ ഇരുളിനും വെളിച്ചത്തിനും അപ്പുറത്ത് അദ്ധ്യാത്മിക പ്രകാശം കണ്ടെത്തിയ ഒരാളിലെ ബോധാദയം കൊണ്ട് അയാളുടെ ചപലവും ദോഷകരവുമായ ഭൗതികലോകം തന്നെ ഇല്ലാതാകുന്നു. അതായത് ജീവശക്തി ജ്ഞാനക്കണ്ണ് തുറക്കുമ്പോള്‍ ഭൗതികലോകം ഭസ്മീകരിക്കപ്പെടുന്നു.
uploads/news/2018/11/263578/joythi091118a.jpg

കേന്ദ്രങ്ങളില്‍ അഞ്ചാമതായി വിശുദ്ധി ചക്രം വരുന്നു. ഇതിനെ കണ്ഠ ചക്രമെന്നും പറയാം. പ്രാര്‍ത്ഥനയുടേയും മന്ത്രോച്ചാരണത്തിന്റേയും ലോകത്തിലേക്ക് ഒരുവന്‍ പ്രവേശിക്കുന്നു. ഈ ചക്രത്തില്‍ പ്രേമം വിശുദ്ധമായിത്തീരുന്നു. ഇവിടെ ആന്തരികവും ബാഹ്യവും സമ്മേളിക്കുന്നു. അനിര്‍വചനീയമായ ആനന്ദത്തിന്റെ ഉത്സവത്തിലേക്ക് ആനയിക്കപ്പെടുന്നു.

ആറാമത്തെ ചക്രമാണ് ആജ്ഞാചക്രം. ഇത് ധ്യാനത്തിന്റെ, തൃക്കണ്ണിന്റെ ചക്രമാകുന്നു. അന്തഃകരണവും യുക്തിയും ഇവിടെ സംഗമിക്കുന്നു. പൗരുഷവും സ്‌ത്രൈണവും സംഗമിക്കുന്നു. മൂന്നാമത്തെ ചക്രമായ മണിപൂരകത്തില്‍ പുരുഷനും സ്ത്രീയും സമ്മേളിച്ചത് ഭൗതികതലത്തിലാണെങ്കില്‍ ഇവിടെ പൗരുഷവും സ്‌ത്രൈണവും സംഗമിക്കുന്നത് ആന്തരികമായിട്ടാണ്.

ആന്തരികതയില്‍ ഒരു വ്യക്തി ഇവിടെ രണ്ടുമാകുന്നു. സത്തയുടെ പകുതി സ്‌ത്രൈണവും പകുതി പൗരുഷവുമാകുന്നു. ആ തൃക്കണ്ണില്‍ വച്ച് ഒരു സമ്മേളനം സംഭവിക്കുന്നു. ശിവന്‍ മുക്കണ്ണ് തുറക്കുമ്പോള്‍ അതില്‍ നിന്ന് തീജ്വാലകള്‍ പ്രവഹിക്കുമെന്നും അത് ലോകം ഭസ്മമാക്കുമെന്നും പറയുന്നു. ഇതിന്റെ പൊരുള്‍ എന്താണ്?

ഇടം കണ്ണ് ചന്ദ്രനും വലം കണ്ണ് സൂര്യനുമാകുന്നു. പകല്‍ സൂര്യനും രാത്രി ചന്ദ്രനും പ്രത്യക്ഷമാവുന്നു. രണ്ടിനുമിടയില്‍ അതായത് പകലും രാത്രിയും ബാധകമാകാത്ത, ഉപാധി വ്യത്യാസമില്ലാത്ത സൂര്യനുള്ളപ്പോഴും ചന്ദ്രനുള്ളപ്പോഴും ഒരുപോലെ പ്രകാശം പരത്തുന്ന സ്രോതസ്സാണ് അഗ്നി. മനുഷ്യശരീരത്തില്‍ ഈ സ്രോതസ്സ് ബോധം ആകുന്നു. ആറാം ഇന്ദ്രീയം, ജ്ഞാനദൃഷ്ടി എന്നെല്ലാം പറയുന്നത് ഇതിനെയാണ്.

ഭൗതികതയുടെ ഇരുളിനും വെളിച്ചത്തിനും അപ്പുറത്ത് അദ്ധ്യാത്മിക പ്രകാശം കണ്ടെത്തിയ ഒരാളിലെ ബോധാദയം കൊണ്ട് അയാളുടെ ചപലവും ദോഷകരവുമായ ഭൗതികലോകം തന്നെ ഇല്ലാതാകുന്നു. അതായത് ജീവശക്തി ജ്ഞാനക്കണ്ണ് തുറക്കുമ്പോള്‍ ഭൗതികലോകം ഭസ്മീകരിക്കപ്പെടുന്നു.

ജീവിതത്തിന്റെ ഭൗതീകത മാത്രം കാണുന്നവന്‍ ഒറ്റക്കണ്ണനും ഭൗതികവും ധാര്‍മ്മികവുമായ രണ്ടുവശവും കാണുന്നവന്‍ ഇരട്ടക്കണ്ണനും ഭൗതികവും ധാര്‍മ്മികവും ആദ്ധ്യാത്മികവും ആയ മൂന്നുവശവും കാണുന്നവന്‍ മുക്കണ്ണനുമാകുന്നു. മുക്കണ്ണനെന്നാല്‍ ശിവന്‍!

യേശു പറയുന്നു: അതിനാല്‍ നിന്റെ കണ്ണുകള്‍ ഏകമായിത്തീരുമ്പോള്‍, നിന്റെ ശരീരം മുഴുവന്‍ പ്രകാശം കൊണ്ട് നിറയും. അദ്ദേഹം സംസാരിച്ചത് തൃക്കണ്ണിനെക്കുറിച്ചാണ്.

(തുടരും)

ഡോ. വി.റ്റി. ബിനു
തിരുവല്ല , ഫോണ്‍: 9744948567

Ads by Google
Friday 09 Nov 2018 03.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW