Monday, August 26, 2019 Last Updated 16 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.51 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(8)

uploads/news/2018/11/263301/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - ഡിപ്പാര്‍ട്ടുമെന്റ്‌ ടെസ്‌റ്റില്‍ ഉന്നതവിജയം കരസ്‌ഥമാക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തികനേട്ടവും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരവും പ്രശസ്‌തിയും ലഭിക്കും. സന്താനലബ്‌ധിക്കായി കാര്‍ത്തിക്കുന്നവര്‍ക്ക്‌ തടസ്സങ്ങള്‍ നേരിടും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - വിദേശത്തുള്ളവര്‍ക്ക്‌ പലതരം കഷ്‌ടപ്പാടുകള്‍ അനുഭവിക്കാനിടവരും. കര്‍മ്മരംഗത്ത്‌ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ ആശ്വാസം ലഭിക്കും. എഴത്തുകാര്‍ക്ക്‌ അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും. സന്താനങ്ങളാല്‍ മനഃസമാധാനക്കുറവ്‌ അനുഭവപ്പെടും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - പുതിയ ബിസിനസ്‌ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയമല്ല. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തു കളില്‍ നിന്നും രക്ഷപെടും. കലാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ധാരാളം പുതിയ അവസരങ്ങള്‍ ലഭിക്കും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാമ്പത്തികനേട്ടം ഉണ്ടാകും. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടെയും പ്രശംസ നേടും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. സ്വന്തം ആവശ്യത്തിന്‌ വേണ്ടിയോ മറ്റുള്ളവര്‍ക്ക്‌ വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ) - ആത്മാര്‍ത്ഥമായ സേവനത്തിന്‌ അംഗീകാരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. അനാവശ്യ ചെലവുകള്‍ വന്നു ചേരും. കൃഷിക്കാര്‍ക്ക്‌ സാമ്പത്തിക നേട്ടം ഉണ്ടാകും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതി നാല്‍ മനഃസമാധാനം നഷ്‌ടപ്പെടും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. ഗൃഹ നിര്‍മ്മാത്തിന്‌ അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - വസ്‌തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലം മനസ്സ്‌ അസ്വസ്‌ഥപ്പെടും. കലാപരമായ താല്‍പര്യം ഉടലെടുക്കും. ദീര്‍ഘനാളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക്‌ ശമനമുണ്ടാകും.
വൃശ്‌ചികം (വിശാഖം , അനിഴം, കേട്ട) - സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. ധനപരമായി നേട്ടം ഉണ്ടാകും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. കര്‍മ്മസംബന്ധമായി പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - അപകട സാദ്ധ്യതയുള്ളതിനാല്‍ വാഹനത്തില്‍ സൂക്ഷിക്കുക. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. അവിവാഹിതരുടെ വിവാഹകാര്യത്തിലല്‍ അനുകൂല തീരുമാനം എടുക്കും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - സന്താനലബ്‌ധിക്കായി കാത്തിരിക്കുന്നവര്‍ക്ക്‌ തടസങ്ങള്‍ നേരിടും. വിശേഷ വസ്‌ത്രാഭരണാദികള്‍ ലഭിക്കും. ബിസിനസ്സ്‌ വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ തടസ്സങ്ങള്‍ നേരിടും. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. സന്താനങ്ങള്‍ക്ക്‌ ഔഷധസേവ ആവശ്യമായി വരും. തൊഴില്‍പരമായി അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. തൊഴില്‍ രഹിതര്‍ക്ക്‌ ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. തൊഴില്‍രഹിതര്‍ക്ക്‌ ജോലി ലഭിക്കാന്‍ അനുകൂല സമയമാണ്‌. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്‌ഥലമാറ്റത്തിന്‌ ഉത്തരവ്‌ ലഭിക്കും. സന്താനങ്ങള്‍ക്ക്‌ അഭിവൃദ്ധി ഉണ്ടാകും. കര്‍മരംഗത്ത്‌ ഉയര്‍ച്ചയുണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. പൊതുവേ എല്ലാ കാര്യങ്ങള്‍ക്കും തടസം നേരിടും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Thursday 08 Nov 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW