Wednesday, August 21, 2019 Last Updated 23 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Nov 2018 08.23 PM

പ്രധാനമന്ത്രിയുടെ ബുദ്ധിപരമായ സാമ്പത്തിക സിദ്ധാന്തങ്ങള്‍ രാജ്യത്തുണ്ടാക്കിയ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കേന്ദ്രം 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നു; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

RBI, rahul gandhi, PM modi

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കില്‍നിന്ന് 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്.

പ്രധാനമന്ത്രിയുടെ ബുദ്ധിപരമായ സാമ്പത്തിക സിദ്ധാന്തങ്ങള്‍ രാജ്യത്തുണ്ടാക്കിയ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കേന്ദ്രം 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഉണരണം. രാജ്യത്തെ സംരക്ഷിക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ ബുദ്ധിപരമായ സാമ്പത്തിക സിദ്ധാന്തങ്ങള്‍ രാജ്യത്തുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആര്‍.ബി.ഐയില്‍നിന്ന് എത്രമാത്രം പണമാണ് അദ്ദേഹത്തിനു ആവശ്യമായി വരുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW