Tuesday, August 20, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 05 Nov 2018 03.16 PM

ചർമ്മത്തിനു പ്രായം ബാധിക്കുന്നോ ?

 Skin Ageing

എല്ലാ മനുഷ്യരും തങ്ങളുടെ സൗന്ദര്യത്തെ കുറിച്ച് ബോധ്യമുള്ളവരും എക്കാലത്തും യൗവ്വനം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. എന്നാൽ, പ്രായമാകുന്നത് ഒഴിവാക്കാൻ കഴിയാത്ത സ്വാഭാവിക പ്രക്രിയ ആണെന്നുള്ളത് കയ്പേറിയ ഒരു സത്യമാണ്. ചർമ്മത്തിന് പ്രായം ബാധിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടമാവുന്നത് മുഖത്തും പിന്നീട് കൈകളിലും ആയിരിക്കും.

ചുളിവുകളുടെയും പുള്ളികളുടെയും വരൾച്ചയുടെയും നിറവ്യത്യാസത്തിന്റെയും മറ്റും രൂപത്തിലായിരിക്കും ഇവ പ്രകടമാവുന്നത്. ഇത് മറികടക്കുന്നതിനായി വിപണിയിൽ ലഭ്യമായ ചർമ്മസംരക്ഷണ ഉത്പന്നങ്ങളിൽ നിന്ന് അനുയോജ്യമായവ തെരഞ്ഞെടുക്കുന്നതിന് നാം ധാരാളം പണവും സമയവും ചെലവഴിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും, നിങ്ങൾ ആഗ്രഹിക്കുന്ന ഫലം അവ നൽകണമെന്നില്ല.

ഈ നിരാശയ്ക്ക് കാരണം ചർമ്മത്തിനെ പ്രായം ബാധിക്കുമ്പോഴുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെ കുറിച്ച് നിങ്ങൾക്ക് വ്യക്തമായ അറിവില്ലാത്തതാവാം. പ്രായമാകുന്ന പ്രക്രിയയെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും ആഴത്തിലുള്ള അറിവ് ചർമ്മ പരിപാലനത്തിനും അനുയോജ്യമായ ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുക എന്ന നൂലാമാല മറികടക്കുന്നതിനും നിങ്ങളെ സഹായിക്കും.

 Skin Ageing

പ്രായം കൂടുമ്പോൾ ചർമ്മത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ (Changes occurring in the skin due to ageing);


ചർമ്മത്തിന് മൂന്ന് പാളികളാണുള്ളത്; പുറം‌പാളി (എപിഡെർമിസ്), മധ്യഭാഗം (ഡെർമിസ്), അകം പാളി (സബ്ക്യൂട്ടേനിയസ്). പ്രായം കൂടുന്നത് ചർമ്മത്തിന്റെ എല്ലാ ഭാഗങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കുകയും അവ, ചർമ്മ വരൾച്ച (സെബേഷിയസ് ഗ്രന്ഥിയിൽ നിന്നുള്ള എണ്ണ സ്രാവം കുറയുന്നതു മൂലം), ചുളിവ് (ചർമ്മത്തിന് ഇലാസ്തികത നൽകുന്ന കൊളാജൻ, ഇലാസ്റ്റിൻ ഫൈബറുകൾ ഇല്ലാതാകുന്നതു മൂലം), ഏജ് സ്പോട്ടുകൾ (ദീർഘനേരം വെയിലിൽ നിൽക്കുന്നതു മൂലം) എന്നീ രൂപങ്ങളിൽ പ്രകടമാവുകയും ചെയ്യും.

കൂടുതലായി, സ്കിൻ ടാഗുകൾ (പാലുണ്ണികൾ) എന്ന് അറിയപ്പെടുന്ന ചെറിയ വളർച്ചകൾ കൺപോളകളിലും കഴുത്തിലും നെഞ്ചിലും പ്രത്യക്ഷപ്പെട്ടേക്കാം. പാലുണ്ണികൾ പുരുഷന്മാരെക്കാൾ കൂടുതലായി സ്ത്രീകളിലാണ് കണ്ടുവരുന്നത്.

ചർമ്മത്തിന് പ്രായം ബാധിക്കുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങൾ (Factors leading to ageing of the skin);


ഇനി പറയുന്നവ ഉൾപ്പെടെ നിരവധി ജീവിതശൈലീ ഘടകങ്ങൾ ചർമ്മത്തിന് പ്രായം ബാധിക്കുന്നത് വേഗത്തിലാക്കുന്നു; -

1 .പോഷകക്കുറവ് (വൈറ്റമിൻ എ,സി,ഇ, ബീറ്റ കരോട്ടീനും ലൈക്കോപീനും, പോളി അൺസാച്ച്വറേറ്റഡ് ഫാറ്റി ആസിഡുകൾ (പിയു‌എഫ്‌എ)).
2. മാനസിക പിരിമുറുക്കം (ദീർഘകാലം നിലനിൽക്കുന്ന പിരിമുറുക്കം അകാലത്തിൽ ചർമ്മത്തിനു വാർധക്യം ബാധിക്കാൻ കാരണമാവും).

3. പുകവലി (സിഗരറ്റിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥം ചർമ്മത്തിലെ കൊളാജൻ, ഇലാസ്റ്റിൻ ഫൈബറുകൾക്ക് കേടുവരുത്തുകയും പുകവലിക്കുമ്പോഴുള്ള മുഖഭാവങ്ങൾ ചർമ്മത്തിലെ ചുളിവുകൾക്ക് കാരണമാവുകയും ചെയ്യും).

4. അൾട്രാവയലറ്റ് വികിരണങ്ങളും വായു മലിനീകരണവും (കൂടുതൽ സമയം സൂര്യപ്രകാശമേൽക്കുന്നതും വായു മലിനമാക്കുന്ന പദാർത്ഥങ്ങളും ഫൈബറുകളെയും (കൊളാജൻ, ഇലാസ്റ്റിൻ) ചർമ്മ കോശങ്ങളെയും (മെലാനൊസൈറ്റുകൾ) കേടുവരുത്തും.)
നമ്മുടെ ശ്രദ്ധക്കുറവ് മൂലം സംഭവിക്കുന്ന ഈ ഘടകങ്ങൾ മുൻകരുതലുകൾ എടുക്കുന്നതിലൂടെ ഒഴിവാക്കാൻ കഴിയും.

 Skin Ageing

പ്രായമാകുന്നതിന്റെ ചില ഘടകങ്ങൾ സ്വാഭാവികവും ഒഴിച്ചുകൂടാനാവാത്തതും നിയന്ത്രണാതീതവുമാണ്;

1. ചർമ്മം സഹജമായ രീതിയിൽ പ്രായമാകുന്നത് (ചർമ്മം പ്രായമാകുന്നതിന്റെ രൂക്ഷതയും വേഗതയും ജീനുകളാണ് നിശ്ചയിക്കുന്നത്).

2. ആർത്തവ വിരാമം (ഈസ്ട്രജൻ നില കുറയുന്നതു കാരണം സെബേഷ്യസ് ഗ്രന്ഥികളിൽ നിന്നുള്ള എണ്ണ സ്രാവം കുറയുകയും ചർമ്മത്തിന്റെ തിളക്കം നഷ്ടമാവുകയും ചെയ്യും).

എന്നിരിക്കിലും, വൈറ്റമിൻ എ സമ്പുഷ്ടമായ ആഹാരം കഴിക്കുന്നതിലൂടെ സ്വാഭാവികമായി കൊളാജൻ ഉത്പാദിപ്പിക്കപ്പെടും. അതിനാൽ, ഇത്തരം ആഹാരം കഴിക്കുന്നതിലൂടെ ഒരാൾക്ക് തന്റെ ചർമ്മത്തിന്റെ തിളക്കം സംരക്ഷിക്കാൻ സാധിക്കും.

മൊത്തത്തിൽ പറഞ്ഞാൽ, പ്രായമാകൽ എന്നത് അവഗണിക്കാൻ കഴിയാത്തതും എല്ലാവർക്കും നേരിടേണ്ടിവരുന്നതുമായ ഒരു പ്രതിഭാസമാണ്. എന്നാൽ, ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നതും അതിനൊപ്പം ചർമ്മ സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും ചർമ്മത്തിന് പ്രാ‍യം ബാധിക്കുന്നത് ഒരളവു വരെ തടയാൻ സഹായിക്കും.

കടപ്പാട്: modasta.com

Ads by Google
Ads by Google
Loading...
TRENDING NOW