Saturday, August 24, 2019 Last Updated 12 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 05 Nov 2018 03.01 PM

ഇന്ത്യയില്‍ ആപ്പിളിന് വന്‍ തിരിച്ചടി നേരിടുന്നു; ഫോണ്‍ വാങ്ങാന്‍ ആളില്ല

for the first time in India apple sale fallen

ടെക്ക് ഭീമന്‍മാര്‍ എന്ന് വിശേഷിപ്പിക്കുന്ന ആപ്പിള്‍ കമ്പനി വന്‍ തിരിച്ചടി നേരിടുകയാണ്. ആപ്പിളിന്റെ ജനപ്രിയ ഉല്‍പ്പന്നമായ ഐഫോണ്‍ വില്‍പ്പന നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്ന് വിപണി ഗവേഷണ കമ്പനിയായി കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ ഹൊളിഡേ സീസണ്‍ വില്‍പ്പനയില്‍ ഐഫോണ്‍ ഏറെ താഴോട്ടു പോയി. നേരത്തെ ഐഫോണിന് പിന്നാലെ പോയിരുന്നവരെല്ലാം ഇപ്പോള്‍ മികച്ച ഫീച്ചറുകളുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കു പിന്നാലെയാണ് പോകുന്നത്. ദീപാവലി കച്ചവടവും പരാജയപ്പെട്ടു. ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ പ്രധാന വില്‍പ്പന സീസണായ ദീപാവലിക്ക് ഐഫോണ്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.

ഒരു വര്‍ഷം മുന്‍പ് മൂന്നു മാസത്തില്‍ പത്ത് ലക്ഷം ഐഫോണുകള്‍ വിറ്റിരുന്നെങ്കില്‍ ഇന്നിപ്പോള്‍ ഏഴു മുതല്‍ എട്ടു ലക്ഷം വരെയായി കുറഞ്ഞു. 2017ല്‍ 30 ലക്ഷം ഫോണുകള്‍ വിറ്റിരുന്നെങ്കില്‍ 2018ല്‍ വിറ്റത് 4.5 ലക്ഷം ഫോണുകളാണ്. കഴിഞ്ഞ വര്‍ഷം ഇക്കാലയളിവില്‍ ഇത് 9 ലക്ഷം ഫോണുകളാണ്.

Ads by Google
Ads by Google
Loading...
TRENDING NOW