Tuesday, August 20, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 05 Nov 2018 11.21 AM

കല്യാണം പോലൊരു കമ്മിറ്റ്‌മെന്റിനോട് എനിക്കിപ്പോള്‍ തീരെ താല്പര്യമില്ല- നമിത പ്രമോദ് തുറന്നു പറയുന്നു

''സിനിമാ തിരക്കുകളില്ലെങ്കില്‍ താരപകിട്ടില്ലാത്ത തനി നാടന്‍ പെണ്ണാണ് നമിത പ്രമോദ്... സൗഹൃദ സംഭാഷണവുമായി നമിതയ്ക്കൊപ്പം ഒരു ദിനം...''
uploads/news/2018/11/262490/namithapromodINW051118a.jpg

ഷൂട്ടിംഗ് തിരക്കുകള്‍ ഇല്ലാത്ത ഒരു ദിവസം ഒരു താരത്തിന്റെ ദിനചര്യകള്‍ എന്തൊക്കെയാണ്? എന്തൊക്കെയാകും അവര്‍ക്ക് പറയാനുള്ളത്? താരപ്പകിട്ടില്ലാതെ തനിനാടന്‍ പെണ്ണായി ഒരു ദിവസം നമുക്കൊപ്പം കൂടുകയാണ് നമിത പ്രമോദ്...

ഗുഡ് മോര്‍ണിംഗ് നമിത. ഉറക്കമെണീറ്റതേയുള്ളൂ എന്ന് തോന്നുന്നല്ലോ...!


അതെ, ഷൂട്ടിംഗ് തിരക്കില്ലെങ്കില്‍ എട്ടുമണിയാണ് വേക്കപ്പ് ടൈം. ഉറക്കം നല്ലോണം ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. കാറി ല്‍ കയറി അരമണിക്കൂര്‍ കഴിഞ്ഞാല്‍ അപ്പൊഴേ ഉറങ്ങിപ്പോകും.

ഫ്‌ളൈറ്റില്‍ എത്ര യാത്ര ചെയ്താലും മുഴുവന്‍ ഉറക്കം തന്നെയാകും. ഉച്ചയ്ക്ക് കിടന്നാല്‍ ചിലപ്പോള്‍ രാത്രി ഏഴു വരെ സുഖമായി ഉറങ്ങും. എങ്കിലും രാത്രി ഉറക്കത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. മുന്‍പ് പരീക്ഷ സമയങ്ങളില്‍ രണ്ടുമണിക്കും മൂന്നുമണിക്കും ഒക്കെ അലാറം വച്ച് ഉണര്‍ന്നു പഠിക്കുന്ന ശീലം ഉണ്ടായിരുന്നു.

ഷൂട്ടിംഗ് ഉണ്ടെങ്കില്‍ മാത്രം ഇപ്പോള്‍ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. രാവിലെ എണീറ്റാലും ഉച്ചയ്ക്ക് 12 മണിയൊക്കെ ആയാലേ ശരിക്കുമൊരു എനര്‍ജി ഒക്കെ വന്നുതുടങ്ങുകയുള്ളൂ.

അപ്പോള്‍ രാവിലെ വര്‍ക്കൗട്ടും മോണിംഗ് വാക്കും ഒന്നുമില്ലേ?


രാവിലത്തെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ഒരു കാര്യവും ചെയ്യാന്‍ എന്നെക്കൊണ്ട് പറ്റില്ല. വര്‍ക്കൗട്ട് ചെയ്യുന്നതൊക്കെ വൈകുന്നേരമാണ്. വര്‍ക്കൗട്ട് എന്നൊക്കെ പറയാമെങ്കിലും ജിമ്മില്‍ പോകുന്ന ശീലം ഒന്നുമില്ല. വീടിന്റെ പുറത്തു നിന്ന് നന്നായി സ്‌കിപ്പിംഗ് ചെയ്യും. അത്രതന്നെ.

അപ്പോള്‍ പിന്നെ രാവിലെ ഉറക്കമുണര്‍ന്നാല്‍ എന്താണ് നേരമ്പോക്ക്?


ഉറക്കമുണര്‍ന്നാല്‍ ആദ്യം മൊബൈലാണ് ചെക്ക് ചെയ്യുന്നത്. സോഷ്യല്‍ മീഡിയ അഡിക്റ്റ് ഒന്നുമല്ല. പക്ഷേ വാട്‌സാപ്പ് മെസ്സേജുകള്‍ ഒക്കെ വായിക്കും. സ്‌കൂള്‍ സുഹൃത്തുക്കളൊക്കെ തന്നെയാണ് ഇപ്പോഴും കൂടെയുള്ളത്. മിക്കവാറും പുലര്‍ച്ചെ രണ്ടു മണിക്ക് ഒക്കെയാവും അവരുടെ വോയിസ് മെസ്സേജ്. പെണ്‍കുട്ടികളാണ്. ആ ണ്‍കുട്ടികള്‍ അല്ലാട്ടോ. പിന്നെ അതിനൊക്കെ മറുപടി നല്‍കും.

വാട്‌സാപ്പ് മാത്രം നോക്കി ഇരുന്നാല്‍ വാര്‍ത്തകളൊക്കെ എങ്ങനെ അറിയും?


അതിനൊക്കെ ഇപ്പോള്‍ ഒരുപാട് ആപ്പുകള്‍ ഉണ്ടല്ലോ. ചിലതൊക്കെ ഞാനും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. വാര്‍ത്തകളെല്ലാം അതില്‍ കിട്ടും. ദിവസവും നടക്കുന്ന കാര്യങ്ങള്‍ ഫോളോ ചെയ്യാറുണ്ട്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി അപ്‌ഡേറ്റഡ് അല്ലെങ്കില്‍ എവിടെയെങ്കിലും ഒക്കെ മന്ദബുദ്ധികളെ പോലെ ഇരിക്കേണ്ടി വരില്ലേ.

ബ്രേക്ക്ഫാസ്‌റ്റൊക്കെ സമയത്തിനുതന്നെ നടക്കാറുണ്ടോ?


ബ്രേക്ക് ഫാസ്റ്റിന് മുന്‍പ് എനിക്കൊരു ശീലമുണ്ട്. ഉറക്കമെണീറ്റയുടനേ ലെമണ്‍ ഹണി വാട്ടര്‍ കോമ്പോ കഴിക്കും. അത് സ്വന്തമായിത്തന്നെ ഉണ്ടാക്കി കഴിക്കും. അതെങ്കിലും സ്വന്തമായി ചെയ്തില്ലെങ്കി ല്‍ അമ്മ എന്നെ ചവിട്ടി പുറത്താക്കും. അതിനുശേഷമാണ് വാഷ്‌റൂമിലേക്ക് പോയി
ഫ്രഷ് ആയി കാപ്പികുടിക്കാന്‍ ഇരിക്കുന്നത്.

കാപ്പി കുടിക്കുന്നതിനൊപ്പമാണ് പത്രവായന. വാര്‍ത്തകളുടെ ഹെഡിംഗുകളൊക്കെ അത്യാവശ്യമൊന്ന് ഓടിച്ചു നോക്കും. അല്ലാതെ കുത്തിയിരുന്നു വായിക്കുന്ന ശീലമില്ല. വാര്‍ത്തകളെല്ലാം അപ്പപ്പോ ള്‍ മൊബൈലില്‍ കിട്ടാറുണ്ടല്ലോ.

uploads/news/2018/11/262490/namithapromodINW051118.jpg

രാവിലെ അടുക്കളയില്‍ കയറി അമ്മയെ സഹായിക്കുന്ന പരിപാടിയൊന്നുമില്ലേ?


പിന്നേയ്... അതൊക്കെയുണ്ട്. പാചകത്തില്‍ ഞാന്‍ തീരെ മോശമാണ്. ആകെ ഉണ്ടാക്കാന്‍ അറിയുന്നത് ചപ്പാത്തിയും ദാലുമാണ്. ഉച്ചയ്ക്ക് അവ കഴിക്കുന്ന കാരണം എന്നെയും അനിയത്തിയേയും കൊണ്ട് അമ്മ അത് ഉണ്ടാക്കിപ്പിക്കും. അതൊക്കെ ഉണ്ടാക്കി പഠിക്കണമല്ലോ... പ്രായം പത്തിരുപത്തിരണ്ട് ആയില്ലേ...!

സത്യത്തില്‍ പാചകം എന്റെ സെക്ഷന്‍ അല്ല. എന്റെ സെക്ഷന്‍ ക്ലീനിങ് ആണ്. ഞങ്ങളിവിടെ സര്‍വന്റിനെ വച്ചിട്ടില്ല. അമ്മ കുക്ക് ചെയ്യുമ്പോള്‍ കറികളുണ്ടാക്കിയ പാത്രങ്ങളും കഴിച്ചുകഴിഞ്ഞ പ്ലേറ്റുകളും ഒക്കെ ക്ലീന്‍ ചെയ്യുന്നത് ഞാന്‍ തന്നെയാണ്. ക്ലീനിങ് എന്നുപറയുന്നത് അടുക്കളയില്‍ മാത്രം ഒതുങ്ങുന്ന കാര്യമല്ലാട്ടോ. വീടുമുഴുവന്‍ ക്ലീനായി സൂക്ഷിക്കണം എന്ന് അമ്മയുടെ നിര്‍ബന്ധമാണ്. ആ ശീലം ഞങ്ങളില്‍ ഉണ്ടാക്കാന്‍ അമ്മ പരമാവധി ശ്രമിക്കുന്നുണ്ട്.

അമ്മ എപ്പോഴും പറയും, വീട് അടിച്ചുവാരി വൃത്തിയായി നോക്കേണ്ടത് പെണ്‍പിള്ളേര്‍ ആണ് എന്ന്. ഇവിടെയാണെങ്കില്‍ വീട്ടിനുള്ളിലാണ് നായയെ വളര്‍ത്തുന്നത് പോലും. എങ്കിലും ഒരു പൊടിയോ സ്‌മെല്ലോ ഉണ്ടാകാറില്ല. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രിയും ഒക്കെ അടിച്ചുവാരല്‍ തന്നെയാണ് പണി.

സാധാരണ മാതാപിതാക്കള്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, വേറൊരു വീട്ടില്‍ച്ചെന്ന് കയറേണ്ട പെണ്ണാണ്. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊക്കെ. അത്തരം ഡയലോഗുകളൊക്കെ കേള്‍ക്കാറുണ്ടോ?


ഉണ്ടല്ലോ... നല്ലോണം ഉണ്ട്..! വേറൊരു വീട്ടില്‍ച്ചെന്ന് കയറേണ്ട പെണ്ണാണ്... അവരെക്കൊണ്ട് ഞങ്ങളെ ചീത്ത പറയിപ്പിക്കാന്‍ ആണോ ഇങ്ങനെ മടിപിടിച്ചിരിക്കുന്നത്... എന്നൊക്കെയുള്ള ഡയലോഗുകള്‍ എപ്പോഴും കേള്‍ക്കുന്നത് തന്നെയാണ്. എല്ലാ അച്ഛന്മാരുടെയും അമ്മമാരുടെയും സ്ഥിരം ഡയലോഗാണല്ലോ അത്.

ഇതിനിടയില്‍ സിനിമ കാണാനൊക്കെ എപ്പോഴാണ് സമയം?


സത്യത്തില്‍ വീട്ടില്‍ സിനിമ കാണല്‍ ഒക്കെ വളരെ കുറവാണ്. ഇവിടെ ടി.വി തന്നെ രണ്ടാമത്തെ നിലയിലാണ് വച്ചിരിക്കുന്നത്. ഉപയോഗം കുറവായതുകൊണ്ടാണ് അത് മുകളില്‍ വച്ചിരിക്കുന്നത്.

സിനിമ കാണുന്നെങ്കില്‍ തന്നെ ലാപ്‌ടോപ്പിലാണ് കാണുന്നത്. പിന്നെ എന്റെ സിനിമ ടി.വിയില്‍ വരുമ്പോള്‍ എനിക്ക് ഭയങ്കര ടെന്‍ഷനാണ്. എന്നെ തന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ എനിക്ക് എന്തോ പോലെ തോന്നും. പരമാവധി കാണാതിരിക്കാന്‍ ശ്രമിക്കും.

അഭിനയിച്ച സിനിമകള്‍ കൂടുതലും തിയേറ്ററില്‍ കാണുമ്പോഴാണ് അച്ഛനുമമ്മയുമൊക്കെ അഭിപ്രായം പറയുന്നത്. ചില കഥാപാത്രങ്ങളൊക്കെ കുറേ കൂടി നന്നാക്കാമായിരുന്നു എന്നു തോന്നാറുണ്ട്. ആദ്യകാലത്തഭിനയിച്ച സിനിമകളൊക്കെ പ്രത്യേകിച്ചും. പക്ഷേ അത് അങ്ങനെയാണ്, ചെയ്യുന്തോറും മെച്ചപ്പെട്ടു കൊണ്ടേയിരിക്കും.

സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഫോണ്‍ കോള്‍ വരുമ്പോള്‍ മാത്രമാണ് സിനിമയെക്കുറിച്ച് വീട്ടില്‍ ചര്‍ച്ച നടക്കുന്നത്. എങ്കിലും വലിയ പ്ലാനിംഗ് ഒന്നും നടക്കാറില്ല. വീട്ടുകാര്യങ്ങളായിരിക്കും കൂടുതലും സംസാരിക്കുന്നത്.

സിനിമയെക്കുറിച്ച് സംസാരം കുറവാണെങ്കിലും അഭിനയം സീരിയസായി തന്നെ മുന്നോട്ടു കൊണ്ടു പോകുന്നുണ്ടോ?


തീര്‍ച്ചയായും. അത് അങ്ങനെ തന്നെ വേണമല്ലോ. ഇപ്പോള്‍ പ്രൊഫസര്‍ ഡിങ്കന്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്. സീനിയര്‍ ക്യാമറാമാനായ രാമചന്ദ്രബാബു സാറാണ് സംവിധാനം. ദിലീപേട്ടന്‍ ആണ് നായകന്‍. ത്രീഡി ഫോര്‍മാറ്റാണ്. കംപ്ലീറ്റ് മുംബൈയില്‍ നിന്നുള്ള വിദഗ്ദരാണ് ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നവംബറില്‍ ഷൂട്ട് റീസ്റ്റാര്‍ട്ട് ചെയ്യും. ബാക്കി ഷൂട്ടിംഗ് ഒക്കെ തായ്ലന്‍ഡില്‍ ആണ്.

മടി പിടിച്ചിരുന്നാല്‍ ലഞ്ച് വരെ എങ്ങനെ സമയം തള്ളിനീക്കും?


ആ സമയത്ത് ഞാന്‍ പഠിക്കും. ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ആണ് പഠിക്കുന്നത്. കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സാണ് ചെയ്യുന്നത്. പി.ജി ലെവലില്‍ പോകുമ്പോള്‍ ക്രിമിനോളജി പഠിക്കണമെന്നാണ് ആഗ്രഹം. ഇത്തരം സബ്ജക്ടുകളോടാണ് എനിക്ക് താല്പര്യം.

മുഴുവന്‍ സമയവും പഠിച്ചിരിക്കലാണോ? ഫ്രണ്ട്‌സുമായി ചുറ്റിക്കറങ്ങലൊന്നുമില്ലേ?


സത്യത്തില്‍ ഫ്രണ്ട്‌സുമായുള്ള ചുറ്റിക്കറങ്ങല്‍ ഒക്കെ വളരെ കുറവാണ്. ഇവിടെയാണെങ്കില്‍ നാദിര്‍ഷിക്കയുടെ മക്കളുണ്ട്... ഖദീജയും ഐഷയും. പിന്നെ ദിലീപേട്ടന്റെ മകള്‍... മീനാക്ഷി. ഞങ്ങളൊക്കെ ഭയങ്കര ക്ലോസ് ആണ്. ഞങ്ങള്‍ തമ്മില്‍ ഒരുപാട് സംസാരിക്കാറുണ്ട്. ഞാനും ഖദീജയും ഐഷയും ഇടയ്ക്ക് പുറത്തു പോകാറുണ്ട്.

അവര്‍ക്ക് സ്‌കൂളില്ലാത്തതും എനിക്ക് സൗകര്യം ഒത്തുവരുന്നതുമായ ദിവസമാണ് ഇത്തരം ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യുന്നത്. ഞങ്ങള്‍ തമ്മില്‍ നല്ല ഏജ് ഡിഫറെന്‍സ് ഉണ്ട്. കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ ചിരിക്കും. ഖദീജക്ക് പതിമൂന്നോ പതിനാലോ വയസ് മാത്രമേയുള്ളൂ. എനിക്ക് ഇരുപത്തിരണ്ടും. പക്ഷേ പ്രായം ഞങ്ങള്‍ക്കിടയില്‍ ഒരു തടസ്സമായി തോന്നിയിട്ടില്ല ഞങ്ങള്‍ ഭയങ്കര ക്ലോസാണ്.

പുറത്തുപോകുന്നത് ഷോപ്പിംഗിന് ആണോ അതോ വെറുതെ കറങ്ങി നടക്കലാണോ?


അങ്ങനെ സീരിയസ് ഷോപ്പിങ് ഒന്നും ഉണ്ടാകാറില്ല. ചിലപ്പോ സിനിമയ്ക്ക് പോകും അല്ലെങ്കില്‍ വെറുതേ ഒരു ഔട്ടിംഗ്.

ഷോപ്പിംഗിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്, ബ്രാന്‍ഡ് കോണ്‍ഷ്യസ് ആണോ?


തീരെ അല്ല. ഇഷ്ടപ്പെടുന്നത് എന്തു കണ്ടാലും വാങ്ങും. പക്ഷേ വാച്ചും ഫുട്‌വെയറും എനിക്ക് ഭയങ്കര ക്രെയ്‌സ് ആണ്. റോളക്‌സ് വാച്ചുകള്‍ ആണ് എന്റെ ഫേവറൈറ്റ്.
uploads/news/2018/11/262490/namithapromodINW051118b.jpg

പഠിച്ചു പഠിച്ചു ലഞ്ച് വരെ എത്തി. ഭക്ഷണ കാര്യങ്ങളൊക്കെ എങ്ങനെയാണ്?


ഉച്ചയ്ക്ക് ചപ്പാത്തിയും ദാലും വെജിറ്റബിള്‍സും അല്ലെങ്കില്‍ ചോറ് ഒക്കെത്തന്നെയാകും. പുറത്തുനിന്ന് ഭക്ഷണം വാങ്ങുന്നെങ്കില്‍ തന്നെ അത് വൈകുന്നേരമേ ഉള്ളൂ. ഭക്ഷണകാര്യത്തില്‍ വളരെ കോണ്‍ഷ്യസ് ആണ്. പിന്നെ എനിക്ക് ഒരു കുഴപ്പമുണ്ട്. അത് എന്തോ ഒരു ഡിസ്ഓര്‍ഡറാണ് എന്നു തോന്നുന്നു. ഒരു നേരം ഭക്ഷണം കഴിച്ചിട്ട് പത്ത് തവണയെങ്കിലും ഞാന്‍ കണ്ണാടിയില്‍ പോയി നോക്കും... തടി വച്ചിട്ടുണ്ടോ എന്ന്... കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരി വരുന്നുണ്ടാകും. പക്ഷേ സത്യമാണ്.

ഇത് കേട്ടാല്‍ ആരായാലും ചിരിക്കും. അത് പോട്ടെ, ഉച്ചഭക്ഷണം കഴിഞ്ഞും മടി പിടിച്ചിരിക്കലാണോ പണി?


ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ കുറച്ച് സമയം എനിക്ക് വല്ലാത്തൊരു എനര്‍ജിയാണ്.ഒന്നും ചെയ്യാനില്ലങ്കില്‍ ഒരു മണിക്കൂറൊക്കെ ഉറങ്ങും. വൈകിട്ട് അഞ്ചുമണിയോടുകൂടി എണീറ്റാല്‍ പിന്നെ എക്‌സര്‍സൈസ് ടൈമാണ്. നന്നായി സ്‌കിപ്പ് ചെയ്യും.

ജിമ്മില്‍പോയി വര്‍ക്ക് ഔട്ട് ചെയ്യുന്നതിനേക്കാളും ജോഗിങ്ങിനു പോകുന്നതിനേക്കാളും ഒക്കെ കാലറീസ് ബേണ്‍ ആകുന്നത് സ്‌കിപ്പിംഗ് ചെയ്യുമ്പോഴാണെന്ന് എനിക്ക് തോന്നുന്നു. നേരത്തെ പറഞ്ഞതുമായി കണക്റ്റ് ചെയ്ത് ഒരു കാര്യം കൂടി പറയാനുണ്ട്. ഞാന്‍ എന്ത് കഴിച്ചാലും പോയി കാലറി ചെക്ക് ചെയ്യും. ഒരല്പം തടി വച്ചാല്‍ തന്നെ എനിക്ക് വല്ലാത്ത അസ്വസ്ഥതയാണ്.

അതുകൊണ്ട് നന്നായി സ്‌കിപ്പ് ചെയ്ത് വിയര്‍ത്ത് ശരീരം മെയിന്റയിന്‍ ചെയ്യാന്‍ ശ്രമിക്കും. സ്‌കിപ്പ് ചെയ്തിട്ട് വരുന്നത് വിയര്‍ത്തുകുളിച്ച് മുഖമൊക്കെ ചുവന്ന് ഒരു പരുവത്തില്‍ ആയിരിക്കും.

ഒരു സാധാരണക്കാരിയായ പെണ്‍കുട്ടി അവളുടെ ശരീരം മെയിന്റയിന്‍ ചെയ്യുന്നത് വിവാഹം എന്ന സ്വപ്നത്തിനു വേണ്ടിയാണ്. അത്തരം കണ്‍സെപ്റ്റുകള്‍ ഒക്കെ ഉണ്ടോ?


അത്തരം കണ്‍സെപ്റ്റുകള്‍ ഒന്നും തല്‍ക്കാലമില്ല. ഞാനീ പരിപാടി എട്ടാം ക്ലാസ് മുതല്‍ തുടങ്ങിയതാണ്. അന്ന് ഞാന്‍ ഫിലിം ഇന്‍ഡസ്ട്രിയിലേക്ക് വന്നിട്ട് കൂടിയില്ല. അപ്പോള്‍ മുതല്‍ക്കേ ശരീരത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ കോണ്‍ഷ്യസ് ആയിരുന്നു. അമ്മയും ശരീരത്തിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധ ഉള്ള ആളാണ്.

മുന്‍പേ ശ്രദ്ധിക്കേണ്ടതായിരുന്നു എന്നൊക്കെ അമ്മ പറയാറുണ്ട്. പ്രഗ്‌നന്‍സി സമയത്തൊക്കെ നന്നായി ഭക്ഷണം കഴിക്കുന്നത് കാരണം വണ്ണം വയ്ക്കുന്നത് സ്വാഭാവികം. പക്ഷേ 40 വയസ്സ് ഒക്കെ ആകുമ്പോഴാണ് ബുദ്ധിമുട്ടുകള്‍ തോന്നുന്നത്.

സത്യത്തില്‍ ഇന്നത്തെ പെണ്‍കുട്ടികളുടെ കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ട്. കല്യാണത്തിന് വേണ്ടി ബോഡി മെയിന്റയിന്‍ ചെയ്യുക എന്ന ചിന്തയൊക്കെ മാറി. ആര്‍ക്കായാലും ആരോഗ്യം ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ്. അതിനുവേണ്ടി നമ്മള്‍ കുറച്ചു കഷ്ടപ്പെടണം. കൃത്യമായി വ്യായാമം ചെയ്തതു കൊണ്ടായില്ല.

ഇപ്പോഴത്തെ ഭക്ഷണത്തിന്റെ കാര്യമൊക്കെ പറയാതിരിക്കുകയാണ് ഭേദം. വിഷമില്ലാത്ത എന്തെങ്കിലും ഇന്ന് കിട്ടാനുണ്ടോ. എങ്കിലും ആരോഗ്യം ഏത് വിധേനയും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അത് ഏത് പ്രായത്തിലാണെങ്കിലും..! ഇന്നേ ആ കാര്യം ശ്രദ്ധിച്ചാല്‍ ഭാവിയില്‍ വലിയ രോഗങ്ങള്‍ ഒന്നും ഇല്ലാതെ ജീവിച്ചു പോകാം.

എക്‌സര്‍സൈസ് കഴിഞ്ഞ് എന്താണ് പരിപാടി?


എക്‌സര്‍സൈസ് ചെയ്യാനായി ദൂരേക്കൊന്നും പോകാറില്ല. വീടിനോട് ചേര്‍ന്ന് തന്നെ കുറിച്ച് ഓപ്പണ്‍ സ്‌പേസ് ഉണ്ട്. അവിടെയാണ് സ്‌കിപ്പിംഗ് ചെയ്യാറ്. അത് കഴിഞ്ഞ് കുറച്ചുനേരം വീടിന് പുറത്തൊക്കെ തന്നെ ചെലവിടും. പിന്നെ ഒന്ന് ഫ്രഷായി കുറച്ചുനേരം ടി.വി ഒക്കെ കണ്ട്, മൊബൈല്‍ നോക്കി സമയം കൊല്ലും. പിന്നെ ഡിന്നര്‍ കഴിക്കാന്‍ വന്നിരിക്കും.

എല്ലാവരും ഒന്നിച്ചാണോ ഡിന്നര്‍ കഴിക്കുന്നത്? അച്ഛനുമമ്മയും മകള്‍ക്ക് ഉപദേശങ്ങളൊക്കെ തരുന്നത് ഈ സമയത്ത് ആയിരിക്കുമല്ലേ ?


ഡിന്നറിനൊപ്പം ഒരു ഫാമിലി ടോക്ക് ഉറപ്പായും ഉണ്ടാകും. അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറയല്‍ ഉണ്ടാവും, മറ്റുള്ളവരെ കുറ്റം പറയല്‍ ഉണ്ടാവും, നല്ല കാര്യങ്ങള്‍ പറയലുണ്ടാവും കൂടെ ഉപദേശങ്ങളും ഉണ്ടാവും. അവിടെയാണ് ഞങ്ങള്‍ വളരെ ഓപ്പണായി പെരുമാറുന്നത്. ഞാന്‍ നല്ലോണം ദേഷ്യപ്പെടും. ചിലപ്പൊ പാവം കുട്ടിയായിരിക്കും. അങ്ങനെ മനസ്സ് തുറന്നു സംസാരിക്കാനും പെരുമാറാനും കിട്ടുന്ന സമയമാണിത്. വീട്ടില്‍ എല്ലാവരും ഫ്രണ്ട്ലിയും ഫ്രീയുമാണ്.

ഇരുപത്തിരണ്ടുകാരിയായ മകള്‍ക്ക് അച്ഛനുമമ്മയും എന്തൊക്കെ ഉപദേശങ്ങളാണ് നല്‍കാറുള്ളത്?


ഇനിയെങ്കിലും നന്നായിക്കൂടെ, മര്യാദയ്ക്ക് വീട്ടിലെ ജോലികളൊക്കെ ചെയ്തുകൂടെ, ഈ അലസത ഒക്കെ ഒന്ന് മാറ്റിക്കൂടെ അങ്ങനെ എല്ലാവര്‍ക്കും കിട്ടുന്ന ഉപദേശങ്ങളെല്ലാം ഒരു കുറവുമില്ലാതെ എനിക്കും കിട്ടുന്നുണ്ട്.

കല്യാണത്തിന് വേണ്ടിയുള്ള നിര്‍ബന്ധിക്കലൊന്നും ഇല്ലേ?


ഒരിക്കലുമില്ല. ആക്ച്വലി കല്യാണം പോലൊരു കമ്മിറ്റ്‌മെന്റിനോട് എനിക്കിപ്പോള്‍ തീരെ താല്പര്യമില്ല. ഭാഗ്യത്തിന് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ വേണ്ടി എന്നെ നിര്‍ബന്ധിക്കുന്നുമില്ല. ഞാനെപ്പോള്‍ കേപ്പബിള്‍ ആണെന്ന് സ്വയം തോന്നുന്നുവോ അപ്പോള്‍ കല്യാണം കഴിച്ചാല്‍ മതി എന്നാണ് അവര്‍ പറയുന്നത്.

പക്വതയെത്താതെ കല്യാണം കഴിച്ചിട്ട് പാര്‍ട്ണറെയും ആ കുടുംബത്തെയും ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നതാണ് അവരുടെയും നിലപാട്. 25, 26 വയസ്സൊക്കെ ആകുമ്പോഴേ ഒരു കുടുംബം നോക്കാനുള്ള കഴിവും പക്വതയും ഒക്കെ എനിക്ക് വരൂ എന്ന് തോന്നുന്നു. ഒരു കുഞ്ഞ് ഒക്കെ ആയി കഴിഞ്ഞാല്‍ അതിനെയും മറ്റ് കുടുംബ കാര്യങ്ങളും ഒക്കെ നോക്കണ്ടേ. അപ്പോ വെറുതെ ഒരു കല്യാണം കഴിക്കുന്നതില്‍ കാര്യമില്ലല്ലോ.

എനിക്കാണെങ്കില്‍ ഡിവോഴ്‌സ് പോലെയുള്ള കാര്യങ്ങളൊന്നും ലൈഫില്‍ വരാന്‍ പാടില്ല എന്നൊരു ആഗ്രഹമുണ്ട്. നമ്മളെക്കൊണ്ട് പറ്റുന്നത്ര അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകണം. ഇപ്പൊ എടുത്തുചാടി ചെയ്യുന്ന തീരുമാനങ്ങളൊക്കെ തെറ്റായി പോകും. അതുകൊണ്ട് അക്കാര്യം ആലോചിച്ച് മാത്രമേ ചെയ്യൂ.

uploads/news/2018/11/262490/namithapromodINW051118c.jpg

ലൗവ് മാര്യേജ് ആണോ അറേഞ്ച്ഡ് മാര്യേജ് ആണോ താല്പര്യം?


അങ്ങനെയൊന്നുമില്ല. എങ്കിലും പെട്ടെന്ന് ഒരു പയ്യനെ കൊണ്ട് കാണിച്ചിട്ട് ആറുമാസത്തിനകം നിങ്ങളുടെ എന്‍ഗേജ്‌മെന്റ്. കല്യാണം എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് ബുദ്ധിമുട്ടാവും. അതെന്റെ വീട്ടുകാര്‍ക്കും അറിയാം.

ഒരാളോട് പ്രണയം തോന്നിയാല്‍ അച്ഛനമ്മമാരോട് ഡിസ്‌കസ് ചെയ്യാന്‍ തയ്യാറാവുമോ?


തീര്‍ച്ചയായും ഡിസ്‌കസ് ചെയ്യും. അവരും കൂടി സമ്മതിക്കണമല്ലോ. പറഞ്ഞ് കഴിഞ്ഞ് അഭിപ്രായമൊക്കെ കേട്ട് ആരെയും വേദനിപ്പിക്കാത്ത രീതിയില്‍ ഒരു തീരുമാനം എടുക്കും.

അനിയത്തിയുമായി അടിപിടി ഒക്കെ ഉണ്ടോ? കുടുംബാംഗങ്ങളെ ഇതുവരെ പരിചയപ്പെട്ടില്ലല്ലോ...!


അച്ഛന്റെ പേര് പ്രമോദ്. അമ്മ ഇന്ദു. അനിയത്തി അകിത. അവളിപ്പോള്‍ എറണാകുളം രാജഗിരിയില്‍ പ്ലസ്ടുവിന് പഠിക്കുന്നു. ഞങ്ങള്‍ തമ്മില്‍ അങ്ങനെ അടിപിടിയും വഴക്കുമൊന്നും ഉണ്ടാകാറില്ല. ഭയങ്കര അറ്റാച്ച്ഡ് ആണ്. സാധാരണ പരസ്പരം പാര വയ്ക്കുന്ന സ്വഭാവം ഉണ്ടാവുമല്ലോ. അതൊക്കെ ചെറുപ്പത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ ഒന്നുമില്ല. അവളുടെ എന്ത് കാര്യവും ആദ്യം പറയുന്നത് എന്നോടായിരിക്കും. ഞാനും അങ്ങനെ തന്നെ.

ഡിന്നര്‍ ഡിസ്‌കഷന്‍ കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആയിരിക്കും വലിയ തീരുമാനങ്ങളൊക്കെ എടുക്കുന്നത്. അത്തരം തീരുമാനങ്ങളൊക്കെ ഉണ്ടാകാറുണ്ടോ?


ദിവസവും അങ്ങനെ തീരുമാനങ്ങളൊന്നും എടുക്കാറില്ല. ബര്‍ത്ത് ഡേ, ന്യൂഇയര്‍ അങ്ങനെയൊക്കെയുള്ള വിശേഷദിവസങ്ങള്‍ വരുമ്പോള്‍ വലിയ വലിയ തീരുമാനങ്ങള്‍ എടുക്കാറുണ്ട്. നാളെ മുതല്‍ ഞാന്‍ ഒരു പുതിയ വ്യക്തിയായിരിക്കും ഇന്നതൊന്നും ഇനി ചെയില്ല എന്നൊക്കെ. പക്ഷേ ഉറക്കം കഴിഞ്ഞു വരുമ്പോള്‍ ഒരു മാറ്റവും ഉണ്ടാവില്ല. എടുത്ത തീരുമാനമൊക്കെ ഉറക്കത്തില്‍ തന്നെ തീരും.

അപ്പോള്‍ ഇനി ഉറക്കമാണ്... ഉറക്കംകെടുത്തുന്ന എന്തെങ്കിലുമൊക്കെ സംഭവങ്ങള്‍?


എന്നെ കണ്ടാല്‍ ഭയങ്കര കൂളായി തോന്നുമെങ്കിലും ടെന്‍ഷന്റെ ഉസ്താദാണ്. ടെന്‍ഷന്‍ കൂടി കഴിഞ്ഞാല്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ല. ആരുടെയെങ്കിലുമൊക്കെ ഒരു സപ്പോര്‍ട്ട് ആവശ്യം വരും. ഇത്തരം ടെന്‍ഷനൊക്കെ വരുമ്പോള്‍ സാധാരണ ഫ്രണ്ട്‌സിനെയാകും വിളിക്കാറ്. ടെന്‍ഷന്‍ കൂടുതലാണെങ്കിലും എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു സൊല്യൂഷന്‍ ഉണ്ടെന്ന വിശ്വാസവും ഉണ്ട്. ഇതുവരെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ഞാന്‍ സൊല്യൂഷന്‍ കണ്ടെത്തിയിട്ടുമുണ്ട്.

ആ പ്രതീക്ഷ എപ്പോഴുമുണ്ട്. ടെന്‍ഷന്‍സ് ക്യാരി ചെയ്യാതിരിക്കാന്‍ പരമാവധി ശ്രമിക്കും. അങ്ങനെ പ്രശ്‌നങ്ങളൊക്കെ ഒതുക്കി നല്ല സ്വപ്നങ്ങളും കണ്ട് നല്ലൊരു ഉറക്കം. അതാണ് ഇഷ്ടം. ആദ്യമേ പറഞ്ഞല്ലോ ഉറക്കത്തിന്റെ കാര്യത്തില്‍ നോ കോംപ്രമൈസ്. അപ്പോ ശരി. ഗുഡ് നൈറ്റ് ..!

ദീപു ചന്ദ്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW