Tuesday, August 20, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 02 Nov 2018 03.10 PM

രാജയോഗം - സ്ത്രീക്കും, പുരുഷനും വേറെ വേറെ ഫലം

uploads/news/2018/11/261670/joythi021118a.jpg

സ്ത്രീജാതകം


ഒരു സ്ത്രീജാതകത്തില്‍ - ലഗ്നത്തില്‍ വ്യാഴം, ഏഴില്‍ ചന്ദ്രന്‍ നിന്നാല്‍ അതു രാജയോഗം. പത്തിലെ ചന്ദ്രനും ഉത്തമം. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയായാല്‍പ്പോലും ഇത്തരം ഒരു ജാതകത്തോടെ ജനിച്ചാല്‍ അവള്‍ വളരെ ഉന്നതമായ നിലയിലെത്തും.

വ്യാഴം ശുഭസ്ഥാനത്താണെങ്കിലും സ്ത്രീകള്‍ക്ക് നന്മ ചെയ്യും. ലഗ്നത്തില്‍നിന്ന് 3, 4, 5, 7, 8, 9, 10 എന്നീ സ്ഥാനങ്ങളില്‍ ഗുരു (വ്യാഴം) എവിടെ നിന്നാലും ശരി- ചന്ദ്രന്റെ ദൃഷ്ടിയുണ്ടെങ്കില്‍ ആ സ്ത്രീജാതകത്തിനധിപ സര്‍വ്വ ഐശ്വര്യങ്ങളും അനുഭവിക്കും. രാശിയില്‍ മാത്രമല്ലാതെ അംശം, വര്‍ഗ്ഗം എന്നിവയിലും വ്യാഴം ഇങ്ങനെ ചന്ദ്രദൃഷ്ടിക്ക് പാത്രീഭൂതനാണെങ്കില്‍ ശുഭയോഗങ്ങള്‍ തന്നെ.

11-ല്‍ ചന്ദ്രന്‍, 7-ല്‍ ശുക്രനും, ബുധനും, രാജയോഗാനുഭവങ്ങള്‍ സംജാതമാക്കും. ഒരു പെണ്‍കുഞ്ഞ് കന്നിലഗ്നത്തില്‍ ജനിച്ച് ലഗ്നത്തില്‍ ബുധന്‍ നിന്നാല്‍ ആ കുട്ടിക്കും രാജയോഗം തന്നെ.

പുരുഷജാതകം


ലഗ്നം മകരം; മകരത്തില്‍ ശനിയും ചൊവ്വയും, സൂര്യനും ചന്ദ്രനും ധനുവില്‍ ഇത്തരം പുരുഷജാതകം രാജയോഗം പ്രദാനം ചെയ്യും.
മകരം ജനനലഗ്നമായി, അതില്‍ ചന്ദ്രനും ചൊവ്വയും, സൂര്യന്‍ ധനുവിലുമാണെങ്കിലും പുരുഷന് രാജയോഗം.
മേടം- ഉദയലഗ്നം, അതില്‍ ഗുരു; ഗുരു ധനുവില്‍; ചന്ദ്രനും, ശനിയും തുലാത്തില്‍- ഈ ജാതകവും രാജയോഗം പ്രദാനം ചെയ്യും.
ലഗ്നത്തില്‍ (ലഗ്നം ഏതായാലും ശരി) ബുധന്‍, വ്യാഴം, ശുക്രന്‍ നിന്ന്; ഏഴില്‍ ശനിയുമാണെങ്കിലും ആ പുരുഷ ജാതകം രാജയോഗം അനുഭവിക്കും.

പൊതുഫലം ജ്യോതിഷവും-രോഗങ്ങളും


1. ലഗ്നത്തില്‍ ശനിയും, രാഹുവും നില്‍ക്കുമ്പോള്‍ ജനിച്ചവര്‍ കുടവയറന്മാര്‍.
2. ലഗ്നത്തില്‍ ശനിയും, ബുധനും കൂടി നില്‍ക്കുമ്പോള്‍ ജനിക്കുന്നവര്‍ രോഗിയും- കൂനന്മാരുമായിരിക്കും.
ഉദരസംബന്ധമായ രോഗങ്ങള്‍.
3. രണ്ടാമിടം- വാക്ക്‌സ്ഥാനം- ആറില്‍ ചൊവ്വ ഇവര്‍ക്ക് നയനരോഗം-അന്ധത തന്നെ സംഭവിക്കാനും യോഗം.
4. ആറില്‍- പാപഗ്രഹങ്ങളും ഒപ്പം ചന്ദ്രനും, ആറിലോ, എട്ടിലോ- ബുധന്‍; നാലിലോ, ആറിലോ ശനി- ഇവര്‍ വാതരോഗികള്‍.
5. ലഗ്നത്തിലോ ആറിലോ സൂര്യന്‍; ധനസ്ഥാനത്തില്‍ ശനി- ഇത് പാപദൃഷ്ടിദോഷം. മനോരോഗികളുടെ ജാതകം ഇങ്ങനെയെന്ന് ഹാലസ്യമാഹാത്മ്യം.

ടി.ജെ. നായര്‍, മഞ്ചേരി

Ads by Google
Friday 02 Nov 2018 03.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW