Saturday, August 24, 2019 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 02 Nov 2018 02.03 PM

കാലുകളും ചെരുപ്പും വെള്ളി നിറത്തിലുള്ള ടേപ്പ് കൊണ്ടു ചുറ്റിവരിഞ്ഞ് മൂടി ; കൂട്ടിക്കെട്ടിയ മൃതദേഹങ്ങള്‍ ; സഹോദരിമാരുടെ ദുരൂഹമരണത്തിന്റെ കുരുക്കഴിക്കാനാകാതെ പോലീസ്

uploads/news/2018/11/261657/saudi-sisters.jpg

സൗദിയില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ സഹോദരിമാരുടെ ദുരൂഹമരണം അമേരിക്കയില്‍ ചര്‍ച്ചയായി മാറുന്നു. 22 കാരി റൊടാനാ ഫാരിയ, 16 കാരി ടലാ ഫാരിയ എന്നിവരുടെ മരണമാണ് പോലീസിനെ കുഴയ്ക്കുന്നത്. ഒക്‌ടോബര്‍ 24 ന് ന്യൂയോര്‍ക്ക് നഗരത്തിലെ ഹഡ്‌സണ്‍ നദിയുടെ തീരത്ത് സഹോദരിമാരുടെ മൃതദേഹം കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. കാലുകളും ചെരുപ്പും വെള്ളി നിറത്തിലുള്ള ടേപ്പ് കൊണ്ടു ചുറ്റിവരിഞ്ഞ് മൂടിയ നിലയിലായിരുന്നു.

അരക്കെട്ടും കണങ്കാലുകളും ടേപ്പ് കൊണ്ടു കൂട്ടിക്കെട്ടി മാന്‍ഹട്ടനിലെ റിവര്‍സൈഡ് പാര്‍ക്കില്‍ വന്നടിയുകയായിരുന്നു. വഴിയാത്രക്കാരായിരുന്നു മൃതദേഹം ആദ്യം കണ്ടത്്. കറുത്ത ലെഗ്ഗിന്‍സും ജാക്കറ്റും ധരിച്ച് പൂര്‍ണ്ണമായും വസ്ത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. സെപ്തംബര്‍ 12 നാണ് പെണ്‍കുട്ടികളെ കാണാതായതായി ആദ്യം റിപ്പോര്‍ട്ട് പുറത്തു വന്നത്. എന്നാല്‍ ഫെയര്‍ ഫാക്‌സിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ആഗസ്റ്റ് 24 വരെയേ പെണ്‍കുട്ടികളെ ആള്‍ക്കാര്‍ കണ്ടിട്ടുള്ളൂ. അതേസമയം അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടി ഇരുവരും അടുത്തിടെ അപേക്ഷ നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കിട്ടിയതിന്റെ തലേന്ന് കുടുംബത്തോടു നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ട് സൗദി എംബസിയില്‍ നിന്നും ഫോണ്‍ സന്ദേശം വന്നതായും പെണ്‍കുട്ടികളുടെ മാതാവ് പറയുന്നു.

പെണ്‍കുട്ടികളെ കാണാതായ ആഗസ്റ്റ് മുതലുള്ള രണ്ടു മാസം വേര്‍തിരിച്ച് പഠിക്കാനാണ് പോലീസിന്റെ ശ്രമം. മരണകാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. പോസ്റ്റുമാര്‍ട്ടം രഹസ്യങ്ങളും പുറത്തുവിട്ടിട്ടില്ല. അതേസമയം വെള്ളത്തിലിറങ്ങും വരെ ഇവര്‍ക്ക് ജീവന്‍ ഉണ്ടായിരുന്നെന്ന് മാത്രമാണ് പറയുന്നത്. പെണ്‍കുട്ടികള്‍ എങ്ങിനെയാണ് ന്യൂയോര്‍ക്കില്‍ എത്തപ്പെട്ടത് എന്ന കാര്യവും അജ്ഞാതമാണ്. റഞ്ഞിട്ടില്ല. ആത്മഹത്യയാണോ കൊലപാതകമാണോ ആദ്യ പ്രദേശത്ത് നിന്നും ഇവര്‍ എന്തിനാണ് കാണാതൊ പോയത് തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. ഇവര്‍ സാമൂഹ്യമാധ്യമങ്ങളിലും അത്ര വ്യാപൃതരായിരുന്നില്ല. മരണത്തിന് പിന്നാലെ വിര്‍ജീനിയയില്‍ വീട്ടിലുള്ള അംഗങ്ങളെ ചോദ്യം ചെയ്തതില്‍ നിന്നും സംഭവത്തിന്റെ കുരുക്കഴിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

എന്നാല്‍ മക്കള്‍ എവിടെയാണെന്ന് തനിക്കറിയില്ലെന്നും അവരെ കണ്ടിട്ടു വളരെക്കാലമായി എന്നുമാണ് മാതാവിന്റെ മറുപടി. എന്തിനാണ് രണ്ടുപേരുംഅപ്രത്യക്ഷമായതെന്നോ എവിടെയാണ് അവരെന്നോ ഇതുവരെ അവരുമായി ബന്ധപ്പെടാനോ കഴിഞ്ഞിട്ടില്ലെന്ന് ഇവരുടെ മാതാവ് പറഞ്ഞു. അതേസമയം ഇവരെ കാണാതായി മൂന്നാഴ്ചയായിട്ടും എന്തുകൊണ്ടാണ് കുടുംബം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. 2017 ഡിസംബറിലും സഹോദരിമാരെ കാണാനില്ലെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. 2015 ലാണ് കുടുംബം അമേരിക്കയില്‍ കുടിയേറിയത്. 2016 ല്‍ കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മാസ വാടക 1,700 ഡോളര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് കോടതി ഇടപെടലില്‍ ഇവരെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തിറക്കിയിരുന്നു. പിന്നാലെ ഫെയര്‍ഫാക്‌സ് അപ്പാര്‍ട്ട്‌മെന്റിലേക്ക് ഇവര്‍ പോയി. ഇവിടെയും വാടക കുടിശ്ശിക വന്നിരുന്നതായും ഈ കേസ് പിന്നീട് ഉപേക്ഷിച്ചതായും കോടതി രേഖകളിലുണ്ട്.

Ads by Google
Friday 02 Nov 2018 02.03 PM
Ads by Google
Loading...
LATEST NEWS
TRENDING NOW