Friday, August 23, 2019 Last Updated 5 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Oct 2018 05.23 PM

ആര്‍ബിഐയുടെ സ്വയംഭരണാവകാശം അനിവാര്യം; ഇടപെടലുകളുമുണ്ടാകും: ധനമന്ത്രാലയം

സര്‍ക്കാരിനും കേന്ദ്ര ബാങ്കിനും അവരവരുടെ പ്രവര്‍ത്തനങ്ങളില്‍ പൊതുതാല്‍പര്യത്തോടെയും ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആവശ്യകതയും അനുസരിച്ചുള്ള നിര്‍ദേശം വേണം.
RBI

ന്യുഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വയംഭരണാവകാശം അനിവാര്യമാണെന്ന് ​കേന്ദ്ര ധനമന്ത്രാലയം. അതിനെ മാനിക്കുന്നു. ആര്‍ബിഐ ആക്ടിനുള്ളില്‍ നിന്നുകൊണ്ടുള്ള സ്വയം ഭരണവകാശത്തില്‍ അനിവാര്യമായ ഇടപെടലുകള്‍ ഉണ്ടാകും. കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയുമായി രൂക്ഷമായ ഭിന്നത ഉടലെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെയാണ് ട്വിറ്ററില്‍ കൂടെയുള്ള ജെയ്റ്റ്‌ലിയുടെ വിശദീകരണം.

സര്‍ക്കാരിനും കേന്ദ്ര ബാങ്കിനും അവരവരുടെ പ്രവര്‍ത്തനങ്ങളില്‍ പൊതുതാല്‍പര്യത്തോടെയും ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആവശ്യകതയും അനുസരിച്ചുള്ള നിര്‍ദേശം വേണം. ഈ ലക്ഷ്യത്തോടെ, വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും പലതവണ ബൃഹ്ത്തായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മറ്റെല്ലാ റെഗുലേറ്ററുകളിലൂം ഇതു തുല്യമായി പാലിക്കുന്നുവെന്നും ജെയ്റ്റ്‌ലി പറയുന്നു. അതേസമയം, തര്‍ക്കം സംബന്ധിച്ച് പൊതുവേദിയില്‍ ഒന്നുംപറയാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ചര്‍ച്ചകള്‍ക്കു ശേഷമാണ് അന്തിമ തീരുമാനെമെടുക്കക. ഈ ചര്‍ച്ചകളിലൂടെ ഓരോ വിഷയങ്ങളിലുമുള്ള വിലയിരുത്തലുകളും സാധ്യമായ പരിഹാരങ്ങളും സര്‍ക്കാര്‍ നിര്‍ദേശിക്കും. അത് തുടരുക തന്നെ ചെയ്യുമെന്ന് ധനമന്ത്രാലയം പുറത്തുവിട്ട ട്വീറ്റില്‍ പറയുന്നു.

ആര്‍ബിഐയുടെ സ്വയംഭരണാവകാശത്തില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ആര്‍ബിഐ ആക്ടിലെ ഏഴാം അനുഛേദമാണ് വിവാദമായിരിക്കുന്നത്. സര്‍ക്കാര്‍ ഇടപെടലില്‍ അസ്വസ്ഥത പ്രകടിപ്പിച്ചാണ് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്ക് ഒരുങ്ങുന്നുവെന്ന സൂചനയും പുറത്തുവന്നത്. കേന്ദ്ര ഇടപെടലില്‍ പ്രതിഷേധിച്ചായിരുന്നു മുന്‍ ഗവര്‍ണര്‍ രഘുറാം രഞ്ജനും പുറത്തുപോയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW