Friday, August 23, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Oct 2018 07.59 AM

മകളുടെ വിവാഹ ജീവിതത്തിനായി അംബാനികുടുംബം സിദ്ധിവിനായക ക്ഷേത്രത്തില്‍

Mukesh Ambani

മുംബൈ: മകളുടെ നല്ല ജീവിതത്തിനായി മുകേഷ് അംബാനിയും കുടുംബവും മുംബൈ സിദ്ധിവിനായക ക്ഷേത്രത്തില്‍. മകള്‍ ഇഷാ അംബാനിയുടെയും ആനന്ദ് പിരമാളിന്റെയും വിവാഹം നടക്കാനിരിക്കെയാണ് അംബാനി കുടുംബത്തിന്റെ ക്ഷേത്ര സന്ദര്‍ശനം. വിവാഹക്ഷണപത്രികയും അവര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.

തങ്ങളുടെ ആദ്യത്തെ ക്ഷണക്കത്ത് ക്ഷേത്രത്തിലാണ് നല്‍കുന്നത്. കഴിഞ്ഞമാസമായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വരുന്ന ഡിസംബറില്‍ ആകും ഇരുവരുടേയും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ഇതുവരെ വിവാഹദിവസം പുറത്തുവിട്ടിട്ടില്ല.

ഇഷയുടെ ഇരട്ട സഹോദരനായ ആകാശ് അംബാനിയുടേയും ശ്ലോക മെഹ്തായുടെയും വിവാഹക്ഷണക്കത്ത് ഇതേക്ഷേത്രത്തില്‍ നല്‍കിയിരുന്നു. ഇളയമകന്‍ ആനന്ദ അംബാനിക്കൊപ്പമാണ് മുകേഷും ഭാര്യ നിതയും ക്ഷേത്രത്തില്‍ എത്തിയത്.

Ads by Google
Ads by Google
Loading...
TRENDING NOW