Monday, August 05, 2019 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Oct 2018 07.06 PM

മതിയാവോളം കഴിക്കാന്‍ വാഴപ്പഴം; ഹോട്ടലില്‍ ജിം അത്യാവശ്യം; സഞ്ചരിക്കാന്‍ ട്രെയിന്‍; ഭാര്യമാര്‍ കൂടെ വേണം: ടീം ഇന്ത്യയുടെ ആവശ്യങ്ങള്‍ കേട്ട് അമ്പരന്ന്‌ ലോകം

indian cricket teams comes with demands on worldcup

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആംഗങ്ങള്‍ക്ക് ലഭ്യമാകേണ്ട സൗകര്യങ്ങളുടെ പട്ടികയുമായി ടീം എത്തീരിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ നേതൃത്വത്തില്‍ അടുത്തിടെ ചേര്‍ന്ന റിവ്യൂ മീറ്റിങ്ങിലാണ് ലോകകപ്പ് ആവശ്യങ്ങള്‍ ടീം പ്രതിനിധികള്‍ മുന്നോട്ടുവച്ചത്. ഈ നിര്‍ദ്ദേശങ്ങല്‍ ഇത്തിരി കൂടിപോയില്ലേ എന്നാണ് കേട്ടവരുടെ മറുപടി.

ലോകകപ്പിനു പോകുമ്പോള്‍ ഭാര്യമാരെയും കൂടെക്കൊണ്ടുപോകാന്‍ അനുവദിക്കണമെന്നതാണ് ആവശ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ടില്‍ സഞ്ചരിക്കാന്‍ റിസര്‍വ് ചെയ്ത ഒരു ട്രെയിന്‍ കംപാര്‍ട്ട്‌മെന്റ്, താരങങ്ങള്‍ക്ക് കഴിക്കാന്‍ വാഴപ്പഴം, താമസിക്കാന്‍ ജിം സംവിധാനമുള്ള ഹോട്ടല്‍ തുടങ്ങിയവയാണ് ബിസിസിഐയ്ക്കു മുന്നില്‍ താരങ്ങള്‍ വച്ച ഡിമാന്‍ഡുകള്‍.

ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം തീര്‍ത്തും മോശമായതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ റിവ്യൂ മീറ്റിങ് സംഘടിപ്പിച്ചത്. സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ്, ടീം പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവര്‍ക്കൊപ്പം ടീമിന്റെ ഏകദിന, ടെസ്റ്റ് ടീമുകളുടെ വൈസ് ക്യാപ്റ്റന്മാരായ രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ തുടങ്ങിയവരും ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു.

ടീം മുന്നോട്ടുവച്ച ആവശ്യങ്ങശളില്‍ മുന്നോക്കം നില്‍കുന്നത് ഇതൊക്കെ-

ടീം അംഗങ്ങള്‍ക്ക് വാഴപ്പഴം നിര്‍ബന്ധം
ടീം പ്രതിനിധികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളുടെ കൂട്ടത്തില്‍ വാഴപ്പഴം നിര്‍ബന്ധമായും വേണമെന്നതാണ് താരങ്ങളുടെ അപേക്ഷ. ഇക്കാര്യം ബിസിസിഐയെ ഞെട്ടിച്ചുകളഞ്ഞു എന്നു ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ താരങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴങ്ങള്‍ ലഭ്യമാക്കാന്‍ ആതിഥേയരായ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായില്ലെന്ന് ആരോപിച്ചാണ് ഏകദിന ലോകകപ്പിനായി പോകുമ്പോള്‍ വാഴപ്പഴം എത്തിക്കാന്‍ സംവിധാനമൊരുക്കണമെന്ന് ടീം ആവശ്യപ്പെട്ടിരിക്കുന്നത്.

ഭാര്യമാര്‍ കൂടെ വേണം
ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുന്നതും മുതല്‍ തിരികെ മടങ്ങുന്നത് വരെ ഭാര്യമാര്‍ കൂടെ നിര്‍ത്താന്‍ അനുമതി നല്‍കണമെന്നാണ് അടുത്ത ആവശ്യം. നിലവില്‍ വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ ഒപ്പം കൊണ്ടുപോകുന്നതിന് ബി.സി.സി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോകകപ്പ് നാളുകളില്‍ ഭാര്യമാരെയും ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്ന ആഭ്യര്‍ഥനയുമായി താരങ്ങള്‍ എത്തീരിക്കുന്നത്. മല്‍സരങ്ങള്‍ക്കുശേഷം കൂടുതല്‍ ഉന്മേഷവാന്‍മാരാക്കാന്‍ ഇതു താരങ്ങളെ സഹായിക്കുമെന്നായിരുന്നു കോഹ്ലിയുടെയും സംഘത്തിന്റെയും വാദം.

യാത്ര ചെയ്യാന്‍ ട്രെയിന്‍ കിട്ടണം
ഇംഗ്ലണ്ടില്‍ ചെന്നാല്‍ യാത്രകള്‍ക്ക് ട്രെയിന്‍ സംവിധാനം വേണം അതും റിസര്‍വ്ഡ് ട്രെയിന്‍ തന്നെ വേണം എന്നാണ് അടുത്ത ആവശ്യം. ഇംഗ്ലണ്ട് താരങ്ങള്‍ ട്രെയിനിലാണ് യാത്ര ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ താരങ്ങളുടെ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇടക്കാല ഭരണസമിതി വിയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ സമയത്താണ് ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ ട്രെയിനിലാണ് യാത്ര ചെയ്യുന്നതെന്ന് വിരാട്ട് കോഹ്ലി ചൂണ്ടിക്കാട്ടിയത്. ആരാധകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായി ഒരു കംപാര്‍ട്ട്‌മെന്റ് മൊത്തത്തില്‍ ബുക്ക് ചെയ്യാമെന്നും ടീം നിര്‍ദ്ദേശം വെച്ചു.

അഹിതമായത് എന്തു സംഭവിച്ചാലും ഭരണസമിതിക്കോ ബിസിസിഐയ്‌ക്കോ ഉത്തരവാദിത്തമുണഅടാകില്ലെന്ന മുന്‍കൂര്‍ ജാമ്യത്തോടെ ഇടക്കാല ഭരണസമിതി സമ്മതം നല്‍കീരിക്കുകയാണ് ഈ ഡിമാന്റുകള്‍ക്ക്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW