Tuesday, August 20, 2019 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Oct 2018 04.12 PM

സിസേറിയൻ കഴിഞ്ഞവർക്ക് സാധാരണ പ്രസവം സാധ്യമോ?

Vaginal Birth After C-Section

കുറച്ചു കാലം മുമ്പ് വരെ സിസേറിയൻ കഴിഞ്ഞ ശേഷം സാധാരണ പ്രസവം എന്ന കേട്ടുകേഴ്വി പോലും ഇല്ലായിരുന്നു. എന്നാൽ, വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയും വ്യത്യസ്തമായി ചിന്തിക്കുന്ന വൈദ്യശാസ്ത്രവിദഗ്ധരുടെ പ്രയത്നവുമെല്ലാം ചേർന്ന് കാര്യങ്ങൾക്ക് മാറ്റമുണ്ടായി. ഒരു സിസേറിയന് ശേഷം സാധാരണ പ്രസവം (വജിനൽ ബർത്ത് ആഫ്റ്റർ സിസേറിയൻ – വിബിഎസി) എന്നത് ചില കേന്ദ്രങ്ങളിലെങ്കിലും സ്വാഭാവിക സംഭവമായി മാറിക്കൊണ്ടിരിക്കുന്നു.

വിബിഎസിയുടെ സ്വീകാര്യത വർദ്ധിച്ചു വരികയാണെങ്കിലും, ആളുകൾക്കിടയിലുള്ള മിഥ്യാധാരണകളും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും ഇതിന്റെ ജനപ്രീതിക്ക് വിഘാതമാവുന്നു.

അതിനാൽ, നിങ്ങൾക്ക് വിബിഎസിയെ കുറിച്ച് അറിയേണ്ടതെല്ലാം ചുവടെ ചേർക്കുന്നു;

എന്താണ് സിസേറിയനു ശേഷമുള്ള സ്വാഭാവിക പ്രസവം? (What is vaginal birth after a cesarean section)
നിങ്ങൾക്ക് ഒരു പ്രസവത്തിന് സിസേറിയൻ വേണ്ടി വന്നിരുന്നു എങ്കിലും അടുത്ത കുട്ടിയെ സ്വാഭാവിക രീതിയിൽ (ശസ്ത്രക്രിയ കൂടാതെയുള്ള സുഖപ്രസവം) പ്രസവിക്കാൻ കഴിയും. ഇതിനെയാണ് സിസേറിയനു ശേഷമുള്ള സ്വാഭാവിക പ്രസവം എന്ന് വിളിക്കുന്നത്.

എന്നാൽ, സിസേറിയനു ശേഷം സ്വാഭാവിക പ്രസവം നടക്കുമെന്ന് ആർക്കും ഉറപ്പു നൽകാൻ കഴിയില്ല. വ്യക്തമായി പറഞ്ഞാൽ, സിസേറിയനു ശേഷം സ്വാഭാവിക പ്രസവം നടത്താനുള്ള പരീക്ഷണം നടത്താനായിരിക്കും നിങ്ങളോട് പറയുക (ട്രയൽ ഓഫ് ലേബർ ആഫ്റ്റർ സിസേറിയൻ -ടിഒഎൽഎസി). അതായത്, ഒരു മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ, യോനിയിലൂടെ പ്രസവം നടത്താൻ ശ്രമിക്കുക. ഈ സമയത്ത്, അത്യാവശ്യമെന്ന് കണ്ടാൽ, വീണ്ടും സിസേറിയൻ നടത്തും.

വിബിഎസിയുടെ ഗുണങ്ങൾ എന്തൊക്കെ? (What are the advantages of VBAC)


തുടർച്ചയായ സിസേറിയനെ അപേക്ഷിച്ച് വിബിഎസിക്ക് ചില ഗുണങ്ങൾ ഉണ്ട്. അവ ഇനി പറയുന്നു;
Vaginal Birth After C-Section

1. രണ്ട് കുട്ടികളിൽ കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്ന അവസരമാണെങ്കിൽ, സിസേറിയൻ സംബന്ധിച്ച സങ്കീർണതകൾ ഒഴിവാക്കാൻ വിബിഎസിക്ക് കഴിയും.
2. വേഗത്തിലുള്ള സുഖം‌പ്രാപിക്കലും കുറഞ്ഞ കാലയളവിലെ ആശുപത്രിവാസവും.
3. അണുബാധയുടെ സാധ്യത കുറയ്ക്കുന്നു.
4. രക്തം നൽകേണ്ടിവരുന്ന അവസരം ഒഴിവാക്കാൻ സാധിക്കും.

വിബിഎസി നടത്താനുള്ള സാധ്യതകൾ (What are my chances of VBAC)


വിബിഎസി വിജയിക്കുന്നത് നിരവധി ഘടകങ്ങൾ അനുകൂലമാവുമ്പോഴാണ്. നിങ്ങളുടെ ഗർഭത്തിന്റെ പുരോഗതി വിലയിരുത്തിയ ശേഷമായിരിക്കും ഡോക്ടർ വിബിഎസി വേണമോ എന്ന് നിശ്ചയിക്കുന്നത്. വിബിഎസിക്ക് അനുകൂലമായ ചില ഘടകങ്ങൾ ഇനി പറയുന്നു.

1. സ്വാഭാവികമായതും ആരോഗ്യകരവുമായ ഗർഭമാണെങ്കിൽ
2. കുഞ്ഞിന് സ്വാഭാവിക വലിപ്പമേ ഉള്ളൂ എങ്കിൽ
3. കുഞ്ഞിന്റെ തല താഴേക്ക് ആണങ്കിൽ
4. കഴിഞ്ഞ തവണ സിസേറിയൻ നടത്താൻ കാരണമായ സാഹചര്യം ആവർത്തിക്കുന്നില്ല എങ്കിൽ
5. ഒന്നിലധികം തവണ സിസേറിയന് വിധേയമായിട്ടില്ല എങ്കിൽ
6. കഴിഞ്ഞ സിസേറിയനിൽ തിരശ്ചീനമായ (ലോ ട്രാൻസ്‌വേഴ്സ്) മുറിവാണ് ഉള്ളതെങ്കിൽ
7. ഗർഭപാത്രത്തിനു വെളിയിൽ കലകൾ ഒന്നും ഇല്ല എങ്കിൽ
8. പ്രസവത്തീയതിക്കു മുമ്പ് തന്നെ പ്രസവിക്കാൻ സാധ്യതയുണ്ടെങ്കിൽ

വിബിഎസിക്ക് എതിരായ സാഹചര്യങ്ങൾ എന്തൊക്കെ? (What could go against a VBAC)


ഇനി പറയുന്ന സാഹചര്യങ്ങളിൽ ഗർഭത്തിന്റെ അവസ്ഥയ്ക്ക് അനുസൃതമായി നിങ്ങളുടെ ഡോക്ടർ വിബിഎസി വേണ്ടെന്ന് പറഞ്ഞേക്കാം;

1. നിങ്ങൾ രണ്ടിലധികം സിസേറിയന് വിധേയമായിട്ടുണ്ട് എങ്കിൽ
2. കുഞ്ഞിന് വലിപ്പം കൂടുതലാണെങ്കിൽ
3. നിശ്ചിത പ്രസവത്തീയതി കഴിഞ്ഞിട്ടും പ്രസവം നീണ്ടാൽ
4. അവസാനത്തെ മൂന്ന് മാസക്കാലത്ത് ഗർഭ സംബന്ധമായ സങ്കീർണതകൾ ഉണ്ടായിട്ടുണ്ട് എങ്കിൽ

Vaginal Birth After C-Section

വിബിഎസിയുമായി ബന്ധപ്പെട്ട അപകടസാധ്യതാ ഘടകങ്ങൾ എന്തൊക്കെ? (What are the risks associated with VBAC)


1. ഗർഭപാത്രത്തിലെ മുറിവിന്റെ കലകൾ വിണ്ടുകീറിയേക്കാമെന്നുള്ളതാണ് സിസേറിയനു ശേഷം യോനിയിലൂടെ പ്രസവിക്കാൻ ശ്രമിക്കുമ്പോൾ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ അപകടസാധ്യത. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കിയേക്കാം.
2. യോനിയിലൂടെ പ്രസവിക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ രക്തം നൽകേണ്ട സാഹചര്യമുണ്ടാവും.
3. ഗർഭാശയ അണുബാധയ്ക്കുള്ള സാധ്യത കൂടുതലായിരിക്കും.
4. വിബിഎസി പരാജയപ്പെട്ടാൽ അടിയന്തിരമായി സിസേറിയന് വിധേയമാവേണ്ടിവരും.

എങ്ങനെയാണ് തയ്യാറെടുക്കേണ്ടത്? (How do I prepare)


ഒരു സിസേറിയനു ശേഷം സ്വാഭാവിക രീതിയിൽ യോനിയിലൂടെ പ്രസവിക്കാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾക്ക് മാനസികമായ നല്ല തയ്യാറെടുപ്പ് വേണ്ടിവരും.

വിബിഎസിയുമായി പൊരുത്തപ്പെടാൻ താഴെ പറയുന്ന ടിപ്പുകൾ സഹായിക്കും;

1. പ്രസവവേദന ഉണ്ടാവുന്നതു വരെ കാത്തിരിക്കുക, ഗർഭത്തിന്റെ അവസാനത്തെ മൂന്ന് മാസം ശരിയായ നിരീക്ഷണത്തിലായിരിക്കണം.
2. ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയും നല്ല പ്രവൃത്തിപരിചയമുള്ള ഡോക്ടറെയും വേണം തെരഞ്ഞെടുക്കേണ്ടത്.
3. യോനിയിലൂടെ പ്രസവിക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല എങ്കിൽ ഒരു സിസേറിയന് വിധേയമാവാനുള്ള മാനസിക തയ്യാറെടുപ്പ് ആവശ്യമാണ്. എല്ലാത്തിലും ഉപരി, ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ആണ് വേണ്ടത് എന്ന കാര്യം മനസ്സിൽ അടിവരയിട്ട് ഉറപ്പിക്കുക.

കടപ്പാട്: modasta.com

Ads by Google
Ads by Google
Loading...
TRENDING NOW