Tuesday, August 20, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Oct 2018 03.31 PM

ജ്യോതിഷം സത്യമോ മിഥ്യയോ?

uploads/news/2018/10/260934/joythi301018.jpg

ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമാണെങ്കിലും ജ്യോതിഷത്തില്‍ അതിനേയും ഒരു ഗ്രഹമായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. ഉപഗ്രഹമാണെന്ന് മഹര്‍ഷീശ്വരന്മാര്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. Eclipct ന്റെ ഇരുവശവും 8 ഡിഗ്രിക്കുള്ളില്‍ വരുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളുമാണ് ഭൂമിയെ സ്വാധീനിക്കുന്നത്. അങ്ങനെ ചന്ദ്രനെ ഗ്രഹമായി എടുത്തു.

ചന്ദ്രന്‍ ഭൂമിയെ സ്വാധീനിക്കുന്നല്ലേ? ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഗ്രഹമായ ചന്ദ്രന്‍ ഭൂമിക്കഭിമുഖമായി വരുമ്പോള്‍ അതിന്റെ ആകര്‍ഷണം ഭൂമിക്കനുഭവപ്പെടുകയും ജലവും വായുവും കനം കുറഞ്ഞ പദാര്‍ത്ഥങ്ങളും ചന്ദ്രനെ ലക്ഷ്യമാക്കി മുന്നോട്ട് കുതിക്കുകയും ചെയ്യുന്നു.

വേലിയേറ്റം നാം കാണുന്ന ദൃശ്യമാണ്. വേലിയേറ്റ സമയത്ത് ഒരു മുറിവ് ഉണ്ടായാല്‍ അമിതമായ രക്തസ്രാവം ഉണ്ടാകാറുണ്ട്. രത്കം ചന്ദ്രന്റെ കാരകത്വമാണ്. ആസ്തമ രോഗികള്‍ക്ക് വേലിയേറ്റ സമയത്ത് രോഗം മൂര്‍ച്ഛിക്കുന്നതായി കാണാറുണ്ട്.

ഇതിന് കാരണം ചന്ദ്രന്റെ ആകര്‍ഷണം ശരീരത്തിലുള്ള ചന്ദ്രാംശത്തില്‍ വ്യാപിച്ച് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. ഇതുപോലെ എല്ലാ ഗ്രഹങ്ങളുടേയും ആകര്‍ഷണാദി കാന്തശക്തി പ്രസ്ഫുരണങ്ങള്‍ സ്ഥാനം, ദൂരം, ഗതി ഇവ അനുസരിച്ച് ഭൂമിയിലും ഭൂമിയിലുള്ള ജീവികളിലും അനുസ്യൂതം അനുഭവ ഗോചരമാകുന്നതാണ്. ഇത് സാധാരണ നാം കാണുന്നില്ലെന്നേയുള്ളൂ. എങ്കിലും ശരീരത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള ഗ്രഹസൂക്ഷ്മാംശങ്ങളില്‍ അതാതിന് അനുയോജ്യമായ വിധമുള്ള പ്രക്രിയകള്‍ നടക്കുന്നുണ്ട്.

ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നു. എത്രയോ മുമ്പ് ഭാരതത്തിലെ മഹര്‍ഷീശ്വരന്മാരായ ശാസ്ത്രജ്ഞന്മാര്‍ ചന്ദ്രനും ശുക്രനും ജലമയ ഗ്രഹങ്ങളാണെന്ന് മനസ്സിലാക്കിയിരുന്നു? വരാഹമിഹിത ചാര്യര്‍ തന്റെ ഹോരാശാസ്ത്രത്തില്‍ പലഭാഗത്തും ഇത് പരാമര്‍ശിച്ചിട്ടുണ്ട്. ഋതുക്കളില്‍ ചന്ദ്രന് വര്‍ഷത്തിന്റെ കാരകത്വമാണ്. സലിലമയി ശശിനി'' എന്നാണ് ഗര്‍ഗ്ഗാചാര്യന്‍ പറഞ്ഞിരിക്കുന്നത്.

മനുഷ്യന്‍ ഏതെല്ലാം ഗോളങ്ങളില്‍പ്പോയാലും എന്തെല്ലാം പരീക്ഷണം നടത്തിയാലും ഗോളങ്ങളുടെ നൈസര്‍ഗ്ഗികമായ ആകര്‍ഷണങ്ങള്‍ക്കോ, നിലനില്പിനോ സൗരയൂഥ സഞ്ചാരത്തിനോ യാതൊരു മാറ്റവും ഹാനിയും സംഭവിക്കുന്നില്ല. ഭൂമിയില്‍ എന്തെല്ലാം പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു.

കുഴി കുന്നാക്കുന്നു. കുന്ന് കുഴിയാക്കുന്നു. ആറ്റംബോംബ് പൊട്ടിക്കുന്നു. എന്നിട്ടും ഭൂമിയുടെ ആകര്‍ഷണത്തിനോ, സഞ്ചാരത്തിനോ, ഭ്രമണത്തിനോ ഒരു മാറ്റവുമില്ല. ഉദയാസ്തമയങ്ങള്‍ക്കും മാറ്റമില്ല. അയനങ്ങളും ഋതുക്കളും വന്നുപോയിക്കൊണ്ടിരിക്കുന്നു. ചന്ദ്രന്റെയും മറ്റു ഗ്രഹങ്ങളുടെയും കാര്യവും ഇങ്ങനെയാണ്. മനുഷ്യന്‍ അമ്പിളി അമ്മാവനില്‍പ്പോയാലും ഇനി അഥവാ അവിടെ താമസമുറപ്പിച്ചാലും ചന്ദ്രന് ഭൂമിയിലും അതിലെ ജീവജാലങ്ങളിലുമുള്ള സ്വാധീനത്തിനോ ചന്ദ്രന്റെ കാന്തിക ഗുരുത്വാകര്‍ഷണത്തിനോ, ഭ്രമണത്തിനോ ഒരു മാറ്റവും വരില്ല.

കുജന്‍: ഭ്രാതാവും ഭൂമിയും സത്വം യുദ്ധം ശത്രുക്കള്‍ ആയുധം.
ബുധന്‍: എഴുത്ത്, ഗണിതം വിദ്യ.
ഗുരു: സമ്പത്ത്, മക്കള്‍, ഭണ്ഡാരം, മന്ത്രം അശ്വഗണങ്ങള്‍.
ശുക്രന്‍: കളത്രം, കാമം, കാവ്യം, കവിത്വം, കാമിനി, ജനം, വിവാഹം, വാഹനം, ഗാനം.
ശനി: ആധി, വ്യാധി ദുഃഖം നീച പ്രവൃത്തിയും സ്‌നായുവും.

ലഗ്നഭാവം മുതല്‍ വ്യയഭാവം വരെയുള്ള ഭാവങ്ങളെ ഭാവംകൊണ്ടും ഭാവാല്‍ ഭാവംകൊണ്ടും ഗ്രഹകാരകത്വം കൊണ്ടും പഞ്ചമഹാ പുരുഷയോഗം, ദ്വിഗ്രഹയോഗം മുതലാവകൊണ്ടും ഷഡ്‌വര്‍ഗ്ഗം, അഷ്ടവര്‍ഗ്ഗം മുതലായവയെക്കൊണ്ടും ദശാപഹാരങ്ങളെക്കൊണ്ടും ചിന്തിച്ചാല്‍ ഉത്തമനായ ജ്യോത്സ്യന് ജനനം മുതല്‍ മരണം വരെയുള്ള കാര്യം മാത്രമല്ല; പൂര്‍വ്വജന്മത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. പല പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയിട്ടും ഡോക്ടര്‍മാര്‍ക്കുപോലും കണ്ടെത്താന്‍ കഴിയാത്ത രോഗാവസ്ഥ.

മനഃശാസ്ത്രജ്ഞന്മാര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത രോഗാവസ്ഥ. മനഃശാസ്ത്രജ്ഞന്മാര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത മാനസികമായ നിഗൂഢത ഒരു ഉത്തമ ജ്യോത്സ്യന് ജാതകത്തില്‍ക്കൂടിയും പ്രശ്‌നത്തില്‍ക്കൂടിയും കണ്ടെത്താനാകും.

ഹിന്ദുമത പ്രകാരം ഈശ്വരനില്‍നിന്ന് അന്യമായിട്ടല്ല സൃഷ്ടി. സൃഷ്ടിയും സൃഷ്ടികര്‍ത്താവും ഒന്നുതന്നെ. ബ്രഹ്മാണ്ഡത്തിന്റെ ഒരു ചെറുപതിപ്പാണ് പിണ്ഡാണ്ഡമാകുന്ന മനുഷ്യശരീരം. പ്രപഞ്ചമാകുന്ന ബ്രഹ്മാണ്ഡവും മനുഷ്യശരീരമാകുന്ന പിണ്ഡാണ്ഡവും ഒറ്റ പ്രതിഭാസത്തിന്റെ വലുതും ചെറുതുമായ പതിപ്പുകളാണ്. ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം സൂക്ഷ്മരൂപത്തില്‍ പിണ്ഡാത്തിലും പിണ്ഡാണ്ഡത്തിലുള്ളതെല്ലാം സ്ഥൂലരൂപത്തില്‍ ബ്രഹ്മാണ്ഡത്തിലുമുണ്ട്.

ബ്രഹ്മാണ്ഡത്തില്‍ നടക്കുന്ന ഊര്‍ജ്ജ സ്പന്ദനങ്ങള്‍ അതുകൊണ്ടുതന്നെ പിണ്ഡാണ്ഡമാകുന്ന മനുഷ്യനിലും പ്രതിഫലിക്കുന്നു. ജനനസമയത്തെ ഗ്രഹനിലയില്‍ ഗ്രഹങ്ങളുടെ സ്ഥാനവും ബലവുമനുസരിച്ച് അതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തിക്ക് അനുകൂലമോ, പ്രതികൂലമോ, ആയഫലങ്ങളുണ്ടാകുന്നു.

ഓരോ ഗ്രഹത്തിന്റേയും ദശാപഹാരങ്ങളില്‍ ജാതകത്തിലെ ഗ്രഹത്തിന്റെ സ്ഥിതിബലങ്ങള്‍ക്കനുസൃതമായി വ്യക്തിയില്‍ അതിന്റെ സവിശേഷതകള്‍ പ്രകടമാകുന്നു. ഗ്രഹത്തിന്റെ ബലാബലമനുസരിച്ച് വ്യക്തിയില്‍ ഊര്‍ജ്ജസ്പന്ദനമുണ്ടാകുന്നു.

നമ്മുടെ സൂക്ഷ്മ ശരീരത്തിലുണ്ടാകുന്ന ഊര്‍ജ്ജ സ്പന്ദനത്തിന് പ്രപഞ്ച ശക്തിയുമായുള്ള ഐക്യം നഷ്ടപ്പെടുന്നതാണ് ജീവിതത്തില്‍ ദുഃഖങ്ങള്‍ക്ക് കാരണം. ഒരു ഗ്രഹത്തിന്റെ ദശാകാലത്ത് വ്യക്തിക്ക് നഷ്ടപ്പെട്ട ഐക്യം മറ്റൊരു ഗ്രഹത്തിന്റെ ദശാകാലത്ത് ജാതകത്തില്‍ ആ ഗ്രഹം അനുകൂലനാണെങ്കില്‍ തിരിച്ചു കിട്ടുന്നു.

ജാതകത്തില്‍ നീചഭംഗം ചെയ്യാതെ നീചത്തില്‍ നില്‍ക്കുന്ന 12-ാം ഭാവാധിപനായ രവിയുടെ ദശാകാലത്ത്; ജാതകത്തില്‍ അഗ്നിമാരുതയോഗം ഉണ്ടെങ്കിലോ, ചാരവശാല്‍ അഗ്നിമാരുതയോഗം ഉണ്ടാകുന്ന കാലങ്ങളിലോ ഇവരുടെയെല്ലാം അപഹാരങ്ങളില്‍ (കു, മ) പ്രത്യേകിച്ചും പ്രായമാകുന്ന കാലഘട്ടത്തില്‍ അപകടത്തില്‍പ്പെടാനും, വീഴാനും അസ്ഥി പൊട്ടാനും സാധ്യതയേറെയാണ്.

12-ാം ഭാവാധിപനായ വ്യാഴം മൗഢ്യം പ്രാപിച്ച് രണ്ടില്‍ നിന്നാല്‍ സംസാരത്തിന് വൈകല്യം കാണാം.
ലഗ്നാധിപന്റെ ശത്രു ആയ 6, 8 ഭാവാധിപന്മാരുടെ ദശാകാലം, ദുഃസ്ഥാനാധിപന്മാരുടെ ദശാകാലം, മാരകന്മാരുടെ ദശാകാലം, നീചഭംഗം ചെയ്യാത്ത നീചന്റെ ദശാകാലം, കേന്ദ്രാധിപത്യ ദോഷമുള്ള ശുഭന്റെ ദശാകാലം ഈ സമയത്തെല്ലാം പ്രപഞ്ചശക്തിയുമായി വ്യക്തിയുടെ ആന്തരിക ചൈതന്യം ഐക്യത്തിലായിരിക്കുകയില്ല ആ സമയം ദുഃഖങ്ങളും ദുരിതങ്ങളും അനുഭവപ്പെടുന്നു.

ഇവരുടെ സ്ഥിതിയും ബലവുമനുസരിച്ച്; (പഞ്ചമഹാപുരുഷയോഗങ്ങള്‍ ഗജകേസരിയോഗം, ദീര്‍ഘായുര്‍യോഗങ്ങള്‍) ഫലങ്ങള്‍ക്ക് മാറ്റംവരും. ഓരോ ഗ്രഹത്തിനും പറഞ്ഞിട്ടുള്ള ശാന്തികര്‍മ്മങ്ങള്‍ വ്യക്തിശ്രദ്ധാപൂര്‍വ്വം അനുഷ്ഠിക്കുമ്പോള്‍ തന്നിലുള്ള ഊര്‍ജ്ജസ്പന്ദനം പ്രപഞ്ചശക്തിയുമായി ക്രമേണ ഐക്യപ്പെടുകയും തന്മൂലം ദുഃഖശാന്തി വരികയും ചെയ്യുന്നു.

ദേവന്മാരേയും ബ്രാഹ്മണരേയും വന്ദിക്കുക, ഗുരുജനങ്ങളുടെ വാക്ക് ശ്രവിക്കുക, സജ്ജന സമ്പര്‍ക്കം ചെയ്യുക, ഹോമം നടത്തുക, യാഗം ദര്‍ശിക്കുക, നിര്‍മ്മലമായ മനോഭാവം പുലര്‍ത്തുക, ജപം നടത്തുക, ദാനം ചെയ്യുക. ഈ സമയത്ത് നമ്മുടെ മനസ്സ് (ആന്തരികശക്തി) ശാന്തമാകുന്നു. പ്രപഞ്ചശക്തിയുമായി താദാത്മ്യം പ്രാപിക്കുന്നു. പൂര്‍ണ്ണമായ മനസ്സോടെ ഈശ്വരഭജനം നടത്തുക.

കെ. ഓമന അമ്മ
ഇരിങ്ങോല്‍

Ads by Google
Ads by Google
Loading...
TRENDING NOW