Sunday, August 18, 2019 Last Updated 57 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Oct 2018 10.11 AM

നിനക്ക് പെണ്‍ സുഹൃത്തുക്കളും ആണ്‍ സുഹൃത്തുക്കളും പാടില്ല...; ഒരു അച്ഛന്‍ മകള്‍ക്കെഴുതിയ കുറിപ്പ് വൈറലാക്കി സോഷ്യല്‍ മീഡിയ

uploads/news/2018/10/260863/letter.jpg

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു അച്ഛന്‍ മകള്‍ക്ക് എഴുതിയ പിറന്നാള്‍ ആശംസാ കുറിപ്പാണ്. ജയറാം സുബ്രഹ്മണിയെന്ന അഭിഭാഷകനാണ് തന്റെ മകള്‍ അവന്തികയ്ക്ക് ആശംസയുമായി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് എഴുതിയത്. ഫെയ്‌സ്ബുക് പോസ്റ്റില്‍ നിറയുന്നത് മകള്‍ അവന്തികയോടുള്ള കരുതലും സ്നേഹവുമാണ്. കൂടാതെ ജീവിതത്തില്‍ മകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങളെ കുറിച്ചും അച്ഛന്‍ ചൂണ്ടിക്കാട്ടുന്നു.

ജയറാം സുബ്രഹ്മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം...

'' ടീന്‍ ഏജിലേക്ക് കടന്നു എന്ന ക്ലീഷേ ഞാന്‍ പറയില്ല. മുപ്പതായാലും അറുപതായാലും ഞങ്ങള്‍ക്ക് നീ കുഞ്ഞ് തന്നെ. അറിയേണ്ടത് അറിഞ്ഞു തന്നെയാണ് നീ വളരുന്നത്. നല്ലതിനെ സ്വീകരിക്കാനും കെട്ടതിനെ തള്ളാനുമുള്ള ആര്‍ജ്ജവം നിനക്ക് എന്നുമുണ്ടാകണം. തീരുമാനങ്ങള്‍ എടുക്കും മുന്‍പ് അതൊന്ന് അനലൈസ് ചെയ്യാനുള്ള ബുദ്ധി നിനക്കുണ്ടാകണം.

നിനക്കുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും നല്ല പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന മാതാപിതാക്കള്‍ നിനക്കുണ്ട്. നിന്നെ ഒരു പെണ്‍കുട്ടിയായി കണ്ട് ഒതുക്കി നിര്‍ത്താനല്ല മറിച്ച് ഒരു സുഹൃത്തായി കണ്ട് ഒപ്പം ചേര്‍ക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം. അതില്‍ വച്ചുണ്ടാകുന്ന സകല ബുദ്ധിമുട്ടുകളും നേരിടാന്‍ നിനക്കൊപ്പം ഞങ്ങളുണ്ടാകും.

നിനക്ക് പെണ്‍ സുഹൃത്തുക്കളും ആണ്‍ സുഹൃത്തുക്കളും പാടില്ല... സുഹൃത്തുക്കള്‍ മാത്രം മതി. ആരെയും അനുകരിക്കണ്ട നീ... സ്വന്തമായൊരു ശൈലി വേണം നിനക്ക്.. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നിയതമായ ചട്ടക്കൂട്ടില്‍ നിന്നെ വളരാന്‍ ഞങ്ങള്‍ പ്രേരിപ്പിക്കില്ല.. നീ നിന്റെ വിശ്വാസങ്ങള്‍ക്കൊപ്പിച്ചാണ് വളരേണ്ടത്..

ജീവിതവിജയം എന്നത് അക്കാദമിക്ക് വിജയങ്ങളല്ല... ജോലി നേടുന്നതല്ല... പണമുണ്ടാക്കുന്നതല്ല..! മറ്റുള്ളവര്‍ക്ക് നിന്നിലുണ്ടാകുന്ന വിശ്വാസവും മനോഭാവവുമാണ് നിന്റെ വിജയം. നിനക്ക് താല്‍പ്പര്യമുള്ള വിഷയങ്ങള്‍ നീ പഠിക്കുക.. നീ ഭാവിയില്‍ ആരാകണം എന്ന ഒരു പ്രതീക്ഷയും ഞങ്ങള്‍ വയ്ക്കുന്നില്ല. പക്ഷേ എന്നും ഒപ്പമുള്ളവര്‍ക്കൊരു കൈതാങ്ങാകാന്‍ നീ ശ്രദ്ധിക്കണം. പരാജയങ്ങളോ പഴികളോ അവമതികളോ നിന്നെ തളര്‍ത്തരുത്. അതു കൂടി ചേര്‍ന്നതാണ് ഈ ജീവിതം എന്നതറിയണം നീ.

സ്ത്രീത്വമല്ല നിനക്ക് വേണ്ടത്.. ശ്രീത്വമാണ്. തല ഉയര്‍ത്തിപ്പിടിച്ച് തന്റേടത്തോടെ വളരണം നീ.. എന്നാല്‍ അങ്ങനെ നിനക്ക് തല ഉയര്‍ത്തി തന്റേടത്തോടെ നില്‍ക്കണമെങ്കില്‍ നിന്നില്‍ സത്യം വേണം.. ന്യായം വേണം.. നീതിബോധം വേണം.. അത് മറക്കണ്ട. ഞങ്ങള്‍ക്ക് ശേഷവും ഈ ഭൂമിയില്‍ ജീവിക്കേണ്ടവളാണ് നീ....

Happy Birthday Avanthika..

uploads/news/2018/10/260863/letter1.jpg

Ads by Google
Ads by Google
Loading...
TRENDING NOW