Monday, August 19, 2019 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 26 Oct 2018 12.03 PM

മഹാത്മഗാന്ധി സര്‍വകലാശാലയുടെ സിനിമ സമക്ഷം

uploads/news/2018/10/259831/CiniLOcTSamaksham261018.jpg

ഇന്ത്യയിലെ സര്‍വകലാശാലകളുടെ ചരിത്രത്തിലാദ്യമായി മഹാത്മാഗാന്ധി സര്‍വകലാശാല നിര്‍മിച്ച മുഴുനീള കഥാചലച്ചിത്രമായ സമക്ഷം ഒക്‌ടോബറില്‍ തീയറ്ററുകളില്‍ എത്തും.

ജൈവാധിഷ്ഠിത സംസ്‌കൃതി, ജീവനരീതികള്‍, കൃഷി, ജൈവവൈവിധ്യ സംരക്ഷണം എന്നിവയുടെ സന്ദേശം പൊതുധാരയിലെത്തിക്കുകയാണ് ലക്ഷ്യം. 118 മിനിറ്റ് ദൈര്‍ഘ്യമുള്ള സമക്ഷത്തില്‍ വിവേചനരഹിതമായ രാസവള കീടനാശിനികളും ചികിത്സാസമ്പ്രദായങ്ങളും ആരോഗ്യമേഖലയില്‍ ഉയര്‍ത്തുന്ന ഗുരുതര ഭീഷണികളും കഥാതന്തുവില്‍ ഇടം നേടിയിട്ടുണ്ട്.

uploads/news/2018/10/259831/CiniLOcTSamaksham261018c.jpg

മഹാത്മാഗാന്ധി സര്‍വകലാശാല നടപ്പിലാക്കുന്ന ജൈവ സാക്ഷരതാപദ്ധതിയുടെ ഭാഗമായാണ് സമക്ഷം നിര്‍മിച്ചിട്ടുള്ളത്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക വേളയില്‍ സിനിമയുടെ പ്രസക്തിയേറുന്നു.

20 ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണിയാണ് നേതൃത്വം നല്‍കിയത്. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ അധ്യാപകനായ ഡോ. അജു കെ. നാരായണന്‍, മലയാളം സര്‍വകലാശാലയിലെ അധ്യാപകനായ ഡോ.അന്‍വര്‍ അബ്ദുള്ള എന്നിവരാണ് കഥ, തിരക്കഥ, സംവിധാനം എന്നിവ
നിര്‍വഹിച്ചത്.

uploads/news/2018/10/259831/CiniLOcTSamaksham261018b.jpg

കൈലാഷ്, ഗായത്രി കൃഷ്ണ, പി. ബാലചന്ദ്രന്‍, അക്ഷര കിഷോര്‍, സോഹന്‍ സീനുലാല്‍, ശ്രീജ, അനശ്വര രാജന്‍, ജയപ്രകാശ് കുളൂര്‍, കലാധരന്‍, ദിലീഷ് പോത്തന്‍, എം.ആര്‍. ഗോപകുമാര്‍, പ്രേം പ്രകാശ്, സിദ്ധാര്‍ത്ഥ് ശിവ, ദിനേശ് പ്രഭാകര്‍, അനില്‍ നെടുമങ്ങാട്, മാസ്റ്റര്‍ ഡാവിഞ്ചി, സുര്‍ജിത് ഗോപിനാഥ്, രാജേഷ് അമ്പലപ്പുഴ തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തകഴി ശിവശങ്കരപ്പിള്ളയുടെ കഥാപാത്രങ്ങളുടെ സാങ്കല്പിക മൂന്നാം തലമുറക്കാര്‍ കാല്പനികഭാവത്തോടെ സമക്ഷത്തെ വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് നയിക്കുന്നുണ്ട്. അടുത്ത അക്കാദമിക വര്‍ഷം സമക്ഷം ബിരുദതലത്തില്‍ എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിന്റെ ഭാഗമായി സിലബസില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയിലാണ്.

uploads/news/2018/10/259831/CiniLOcTSamaksham261018a.jpg

അംഗീകരിക്കപ്പെടുകയാണെങ്കില്‍ അഞ്ചു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ചലച്ചിത്രം കാണാനും പഠിക്കാനും പരീക്ഷയെഴുതാനും അവസരം ഒരുങ്ങും. പുതു തലമുറയിലും അവരുടെ കുടുംബങ്ങളിലും ജൈവജീവന മാര്‍ഗങ്ങളെക്കുറിച്ചുള്ള ശാന്തമായ ആശയവിപ്ലവത്തിന് സമക്ഷത്തിലൂടെ വഴിയൊരുങ്ങുമെന്നു കരുതുന്നു.

ടൈറ്റില്‍ കാര്‍ഡ്


ക്യാമറ ബിനു കുര്യന്‍, എഡിറ്റിംഗ് കിരണ്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, എബി സാല്‍വിന്‍ തോമസ്, മേക്കപ്പ് മനോജ് അങ്കമാലി, വസ്ത്രാലങ്കാരം സുനില്‍ റഹ്മാന്‍, കലാസംവിധാനം ആതവനാട് രാജേഷ്, ഗാനരചന സുധാംശു, ആലാപനം ഉദയ് രാമചന്ദ്രന്‍, വിഷ്ണു

ജി. ശ്രീകുമാര്‍

Ads by Google
Friday 26 Oct 2018 12.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW