Friday, August 23, 2019 Last Updated 30 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 26 Oct 2018 01.53 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
രജിസ്‌ട്രേഷന്‌ അപേക്ഷ ക്ഷണിച്ചു

2018-19 അധ്യയന വര്‍ഷത്തില്‍ ബി.എ/ബി.കോം, എം.എ/എം.കോം/എം.എസ്‌.സി (മാത്സ്) കോഴ്‌സുകളിലേക്ക്‌ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‌ അപേക്ഷ ക്ഷണിച്ചു. ഡിഗ്രി കോഴ്‌സുകളില്‍ ഹിസ്‌റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്‌, ഇക്കണോമിക്‌സ്, ഇസ്ലാമിക്‌ ഹിസ്‌റ്ററി, സോഷ്യോളജി, ഫിലോസഫി, ഇംഗ്ലീഷ്‌, സംസ്‌കൃതം, മലയാളം, ഹിന്ദി, അറബിക്‌, കോമേഴ്‌സ് വിഷയങ്ങള്‍ക്കും പി.ജി കോഴ്‌സുകളില്‍ എം.എ ഇംഗ്ലീഷ്‌, മലയാളം, ഹിന്ദി, അറബിക്‌, സംസ്‌ക്യതം, ഹിസ്‌റ്ററി, ഇക്കണോമിക്‌സ്, ഫിലോസഫി , പൊളിറ്റിക്കല്‍ സയന്‍സ്‌, സോഷ്യോളജി, ഇസ്ലാമിക്‌ ഹിസ്‌റ്ററി, എം.എസ്‌.സി മാത്തമാറ്റിക്‌സ്, എം.കോം എന്നീ കോഴ്‌സുകള്‍ക്കുമാണ്‌ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍. ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ സെമസ്‌റ്റര്‍ സമ്പ്രദായത്തിലായിരിക്കും. പരീക്ഷകള്‍ ഓരോ വര്‍ഷത്തിലും നടത്തുന്നതായിരിക്കും.
ഡിഗ്രി കോഴ്‌സുകളില്‍ ബി.എ/ബി.കോം (ഫുള്‍കോഴ്‌സ്), ബി.എ/ബി.കോം (പ്രഫഷണ. ബിരുദധാരികള്‍ക്ക്‌), ബി.കോം ബിരുദധാരികള്‍ക്കുള്ള ബി.എ കോഴ്‌സുകള്‍ എന്നിവയ്‌ക്ക് സി.ബി.സി.എസ്‌ (2017) (മോഡല്‍ 1)ഫുള്‍ കോഴ്‌സുകള്‍ ഒഴികെയുള്ള ബിരുദ കോഴ്‌സുകളില്‍ രണ്ട്‌, മൂന്ന്‌, നാല്‌, അഞ്ച്‌, ആറ്‌ സെമസ്‌റ്ററുകളിലേക്കുള്ള പ്രൈവറ്റ്‌ രജിസ്‌ട്രേഷനു പുറമെ ബി.കോം അഡീഷണല്‍ ഓപ്‌ഷണല്‍/ഇലക്‌റ്റീവ്‌, സെക്കന്റ്‌ ലാംഗ്വേജ്‌ (കോമണ്‍ കോഴ്‌സ്-കക) മാറ്റം, അഡീഷണല്‍ ഡിഗ്രി, ഓപ്‌ഷണല്‍/ഫാക്കല്‍റ്റി മാറ്റം, കോമണ്‍ കോഴസ്‌ ണ്ട ണ്ടണ്ട എന്നീ വിഭാഗങ്ങളിലും വ്യവസ്‌ഥകള്‍ക്ക്‌ വിധേയമായി രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതാണ്‌.
ഒന്നും രണ്ടും സെമസ്‌റ്റര്‍ ഡിഗ്രീ പി.ജി ഫുള്‍ കോഴ്‌സ് രജിസ്‌ട്രേഷനു വേണ്ടി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം
ഓണ്‍ലൈനായി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ട്‌ അനുബന്ധരേഖകള്‍ക്കൊപ്പം സര്‍വ്വകലാശാലയിലേക്ക്‌ അയക്കേണ്ടതാണ്‌. ഫുള്‍ കോഴ്‌സ് ഒഴികെയുള്ള വിഭാഗങ്ങളില്‍ രജിസ്‌ട്രേഷന്‌ അപേക്ഷിക്കുന്നവര്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ വിജ്‌ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം ഡൗണ്‍ലോഡ്‌ ചെയ്‌ത് പൂരിപ്പിച്ച്‌ അപേക്ഷിക്കണം. ഫീസിനൊപ്പം അപേക്ഷാഫോറങ്ങളുടെ ഫീസും അടയ്‌ക്കണം.
ഫീസ്‌ അടയ്‌ക്കുന്ന വിധം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ക്കുള്ള എല്ലാ ഫീസുകളും രജിസ്‌ട്രേഷന്‍ നടത്തുന്നതിനൊപ്പം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലിലൂടെ മാത്രം അടയ്‌ക്കേണ്ടതാണ്‌. ഫുള്‍ കോഴ്‌സുകള്‍ ഒഴികെയുള്ള യു.ജി/പി.ജി കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‌ വിജ്‌ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോമുകള്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത് പൂരിപ്പിച്ചതിനു ശേഷം എം.ജി.യു ഇ-പെയ്‌മെന്റ്‌ പോര്‍ട്ടല്‍ (epay.mgu.ac.in ) വഴി ഫീസുകള്‍ അടയ്‌ക്കേണ്ടതാണ്‌. ഫീസ്‌ അടയ്‌ക്കുമ്പോള്‍ ലഭിക്കുന്ന ഇ-രസീത്‌ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതാണ്‌. അടച്ച ഫീസ്‌ യാതൊരുകാരണവശാലും തിരികെ ലഭിക്കുന്നതല്ല.
വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷനില്‍ ലഭ്യമാണ്‌.

ബാങ്ക്‌ ടെസ്‌റ്റ് പരിശീലനം

വിവിധ ബാങ്കുകളിലേക്ക്‌ നിയമനത്തിനായി നടത്തുന്ന മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം മഹാത്മാ ഗാന്ധി സര്‍വകലാശാല എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഗൈഡന്‍സ്‌ ബ്യൂറോയില്‍ ആരംഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2731025.

Ads by Google
Friday 26 Oct 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW