Tuesday, August 20, 2019 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 25 Oct 2018 06.35 PM

അമിത വേഗതയ്ക്ക് പിഴ വേണ്ട.., കോഹ്‌ലിയോട് മുംബൈ പോലീസ്, ട്വീറ്റ് വൈറല്‍

 Over speeding challan, Mumbai Police,  Virat Kohli

മുംബൈ: ക്രിക്കറ്റ് ചരിത്രത്തില്‍ ഓരോ റെക്കോര്‍ഡുകള്‍ താണ്ടി കുതിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ രണ്ടു മത്സരങ്ങളില്‍ സെഞ്ചുറി കുറിച്ച കോഹ്‌ലി അതിവേഗം പതിനായിരം എന്ന നാഴികക്കല്ല് പിന്നിട്ടത് ഇതിഹാസ താരം സച്ചിന്‍ തെണ്ടൂല്‍ക്കറെ വരെ മറികടന്നാണ്.

അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി കോഹ്‌ലി മുന്നേറുന്നതിനിടെയാണ് വ്യത്യസ്തമായ അഭിനന്ദനവുമായി മുംബൈ പോലീസ് രംഗത്തെത്തിയത്. മുംബൈ പോലീസിന്റെ വ്യത്യസ്ത അഭിനന്ദനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. കോഹ്‌ലിയുടെ അതിവേഗ പതിനായിരത്തെയാണ് മുംബൈ പോലീസ് അഭിനന്ദിച്ചിരിക്കുന്നത്.

ഈ അതിവേഗതയ്ക്ക് പിഴ വേണ്ട, അഭിനന്ദനം മാത്രം.. ഈ വിസ്മയകരമായ ചുവടുവയ്പ്പിന് നിറയെ അഭിനന്ദനങ്ങള്‍.. എന്നായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റ്.

വിശാഖപട്ടണം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 81 റണ്‍സ് പിന്നിട്ടപ്പോഴാണ് കോഹ്‌ലി റെക്കോര്‍ഡ് സ്വന്തമാക്കിയത്. 213 ഏകദിനങ്ങളില്‍ നിന്നാണ് കോഹ്‌ലി 10,000 കടന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW