Sunday, August 18, 2019 Last Updated 57 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 25 Oct 2018 09.27 AM

പാവകളെ ഊട്ടും, ഉറക്കും, കുളിപ്പിക്കും...കുഞ്ഞുങ്ങള്‍ നഷ്ടമായതിന്റെ മാനസിക സമ്മര്‍ദ്ദം നതാഷ ഒഴിവാക്കുന്നത് ഇങ്ങനെ

uploads/news/2018/10/259503/doll.jpg

നാല് ലക്ഷത്തിലധികം വില വരുന്ന ജീവന്‍ തുടിക്കുന്ന പാവകളാണ് നതാഷ എന്ന പത്തൊന്‍പതുകാരിയുടെ കൈയ്യിലുള്ളത്. ജീവന്‍ തുടിക്കുന്ന റീ ബോണ്‍ പാവകളെ നതാഷ ശേഖരിക്കുന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. അമ്മയ്ക്കും ചേച്ചിയ്ക്കും ഒരു കുഞ്ഞ് ഉണ്ടാകാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ അവരേക്കാള്‍ സന്തോഷിച്ചത് നതാഷയാണ്. എന്നാല്‍ നതാഷയുടെ സന്തോഷം സങ്കടകരമായി മാറുകയായിരുന്നു. അപ്രതീക്ഷിതമായി ഇരുവര്‍ക്കും കുഞ്ഞിനെ നഷ്ടമായി.

ഇരുവര്‍ക്കും അപ്രതീക്ഷിതമായി കുഞ്ഞുങ്ങളെ നഷ്ടമായതോടെ പത്തൊമ്പതുകാരി നതാഷ ഏറെ വിഷമത്തിലായി. പക്ഷേ ആ വിഷമഘട്ടത്തെ മറികടക്കാന്‍ അവള്‍ തന്നെ ഒരു മാര്‍ഗ്ഗവും കണ്ടെത്തി. പാവകള്‍ ശേഖരിക്കുകയാണ് നതാഷ ചെയ്തത്, വെറും പാവകളല്ല റീബോണ്‍ ഡോള്‍സ്. ജീവനുള്ള യഥാര്‍ാര്‍ത്ഥ മനുഷ്യന്‍ എങ്ങനെയാകുമോ, അതുപോലെ ജീവന്‍ തുടിക്കുന്ന റീബോണ്‍ ഡോള്‍സ്. ഈ പാവകളെ ഇങ്ങനെ ചേര്‍ത്തുപിടിക്കുമ്പോള്‍ എനിക്ക് കൂട്ടായി വരേണ്ടിയിരുന്ന ആ കുഞ്ഞുങ്ങള്‍ തന്നെയാണെന്നാണ് തോന്നുന്നതെന്നാണ് നതാഷ പറയുന്നത്.

uploads/news/2018/10/259503/doll1.jpg

തനിക്ക് നഷ്ടപ്പെട്ട സഹോദരനെയും ചേച്ചിയുടെ മകളെയും സംരക്ഷിക്കുന്നതുപോലെ കരുതലോടെ പരിപാലിച്ചും, കുളിപ്പിച്ചും, വസ്ത്രം ധരിപ്പിച്ചും, ഉറക്കിയും, ഫോട്ടോക്ക് പോസ് ചെയ്തും നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ സാമീപ്യം കണ്ടെത്തുകയാണ് നതാഷ. റഗ്ബിയിലെ ഒരു കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ അപ്രന്റിസായി ജോലി നോക്കുന്ന നതാഷക്ക് ഇപ്പോള്‍ നാല് ലക്ഷത്തി എണ്‍പതിനായിരത്തോളം വിലവരുന്ന 13 പാവകളാണ് ഉള്ളത്. ജനിച്ച് ദിസങ്ങളും മാസങ്ങളും മാത്രം പ്രായമുള്ള കുഞ്ഞിന്റേത് മുതല്‍ നാല് വയസുവരെയുള്ള കുഞ്ഞുങ്ങളുടെ ജീവന്‍ തുടിക്കുന്ന രീതിയിലുള്ള പാവകളാണ് നതാഷയുടെ ശേഖരത്തിലുള്ളത്. അവരെ അണിയിച്ചൊരുക്കുക മാത്രമല്ല, പകരം ഈ പതിമൂന്നുപേര്‍ക്കും പേരുകളും ഉണ്ട്. ഇന്‍സ്റ്റയിലും യൂട്യൂബിലും ഈ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കൂടെ ഇവരുടെ പേരും ഉണ്ടാകും.

2014-ലാണ് നതാഷ പാവകള്‍ ശേഖരിച്ചു തുടങ്ങിയത്. നതാഷ പാവകളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍ നതാഷയുടെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും പങ്കുവെക്കുകയും ചെയ്യുന്നു. തനിക്ക് പാവകളോടുള്ള അമിത താത്പര്യത്തിന് കാരണമെന്താണെന്ന് തന്റെ മാതാപിതാക്കള്‍ക്ക് അറിയില്ല. പക്ഷേ ഈ പാവകള്‍ എനിക്ക് സന്തോഷം നല്‍കുന്നുണ്ടെന്ന് ചേച്ചിക്കറിയാം - നതാഷ പറയുന്നു. നതാഷയുടെ ഇഷ്ടവും ജീവന്‍തുടിക്കുന്ന പാവകളോടുള്ള പ്രിയത്തിന് കാരണവും ഉറ്റ സുഹൃത്തായ ഡാമിയാന് മാത്രമാണ് അറിയാവുന്നത്. അതുകൊണ്ട് തന്നെ ഈ പാവകളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും അവള്‍ക്ക് എല്ലാ പിന്തുണയും നല്‍കാനും ഡാമിയാന് സാധിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ നഷ്ടപ്പെടലില്‍ നിന്നുണ്ടായ ദു:ഖത്തില്‍ നിന്നും രക്ഷപ്പെടാനായി അവള്‍ തന്നെ കണ്ടുപിടിച്ച മാര്‍ഗ്ഗമായിരുന്നു ഇങ്ങനെ പാവകള്‍ ശേഖരിക്കുന്നത്. ഇത് മനസിലാക്കിയിട്ടുള്ള പലരും ഇതേ രീതിയില്‍ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷ നേടാന്‍ നതാഷയുടെ ഈ മാര്‍ഗ്ഗം സ്വീകരിച്ചിട്ടുണ്ടെന്നും നതാഷ പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW