Saturday, August 24, 2019 Last Updated 21 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Oct 2018 10.40 AM

വിമതനാകാന്‍ ശ്രമിച്ചാല്‍ തലപോകുന്ന വഴിയറിയില്ല...കൃത്യത്തിന് ശേഷം ഇരയുടെ വിരല്‍ മുറിച്ച് അയച്ചു കൊടുക്കും; ഇത് െടെഗര്‍സ്‌ക്വാഡ്! സൗദി രാജാവിന്റെ സ്വന്തം കൊലപാതകസംഘം

uploads/news/2018/10/259193/saudi-1.jpg

ഇസ്താംബൂള്‍: വിമതനാകാന്‍ ശ്രമിച്ചാല്‍ തലയുണ്ടാകില്ല. കൊലപാതകത്തിനുശേഷം ഇരയുടെ വിരല്‍ മുറിച്ച് അയച്ചു കൊടുക്കും. ഇത് അധോലോക സംഘമല്ല, സൗദിയുടെ െടെഗര്‍ സ്‌ക്വാഡ്! കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിയന്ത്രണത്തിലുള്ള ദ് ഫിര്‍ക്വാത് നെമര്‍ എന്നറിയപ്പെടുന്ന െടെഗര്‍ സ്‌ക്വാഡ്. തനിക്കോ തന്റെ നിലപാടുകള്‍ക്കോ എതിരായി പ്രവര്‍ത്തിക്കുന്നവരെ രാജ്യത്തിനകത്തോ പുറത്തോവെച്ച് ആരും അറിയാതെ നിശബ്ദമാക്കുക എന്ന കാര്യത്തിനാണ് സംഘത്തെ ഉപയോഗിക്കുന്നത്.

നിഗൂഡ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ഒരു വര്‍ഷം മുമ്പ് െസെനിക- ഇന്റലിജന്‍സ് വിഭാഗങ്ങളില്‍നിന്നായി 50 പേരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംഘം ഇതിനകം ഒട്ടേറെ ഓപ്പറേഷന്‍ നടത്തിക്കഴിഞ്ഞു. കിരീടാവകാശിയുടെ ഏറ്റവും വിശ്വസ്തരായ അഞ്ച് പേരാണു സംഘത്തെ നയിക്കുന്നത്. സൗദി സുരക്ഷാ വിഭാഗത്തിന്റെ വിവിധശാഖകളില്‍ നിന്നുള്ള വിവിധ മേഖലകളില്‍ പ്രാഗത്ഭ്യമുള്ളവരുടെ ഗ്രൂപ്പുകളെയാണ് സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. സൗദി ഭരണാധികാരി മൊഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തിലും മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം ഇരയെ മാധ്യമങ്ങളോ അന്താരാഷ്ട്ര സമൂഹമോ രാഷ്ട്രീയക്കാരോ ഇരുചെവിയറിയാതെ കൃത്യം നടപ്പാക്കും.

uploads/news/2018/10/259193/saudi-2.jpg

ഭരണകൂട വിമര്‍ശകരെ അറസ്റ്റ് ചെയ്യുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയും സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യുന്നതിനാലാണ് അവരെ ഇല്ലാതാക്കുന്നത്. രാജ്യത്തിനുള്ളില്‍ െടെഗര്‍ സ്‌ക്വാഡിന്റെ ദൗത്യങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് സൗദ് അല്‍ ഖതാനിയാണ്. രാജ്യത്തെ പല പ്രമുഖരേയും അറസ്റ്റ് ചെയ്യുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഖതാനിയുടെ തലച്ചോറായിരുന്നെന്നാണു റിപ്പോര്‍ട്ട്. രാജകുടുംബാംഗങ്ങള്‍ അടക്കമുള്ളവരാണ് ഇങ്ങനെ അഴിക്കുള്ളിലായത്.

ജമാല്‍ ഖഷോഗിയെ വധിക്കാന്‍ തുര്‍ക്കിക്കു പോയ 15 അംഗ സംഘത്തില്‍ രാജകുമാരന്റെ അടുപ്പക്കാരനായ അബ്ദുല്‍ അസീസ് മുത്ത്‌റെബ് ഉണ്ടായിരുന്നു. കൊലപാതകത്തിനുശേഷം മുത്ത്‌റെബ് പലതവണ രാജകുമാരനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതു തന്നെയാണ് ഖാഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ ടൈഗര്‍ സ്‌ക്വാഡാണെന്ന സംശയത്തിന് കാരണം. ഇയാള്‍ ആയിരുന്നു ഖാമോഷിയെ വധിക്കാനുള്ള െടെഗര്‍ സ്‌ക്വാഡിന്റെ നട്ടെല്ലെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ വിശ്വസിക്കുന്നു.

സൗദി ഇന്റലിജന്‍സ് ഉപമേധാവി മേജര്‍ ജനറല്‍ അഹമ്മദ് അല്‍ അസിരിയാണു സംഘത്തിന്റെ മേധാവി. ഒക്‌ടോബര്‍ 2 ന് ഖാഷോഗിയെ വധിച്ചതിനെ തുടര്‍ന്നുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന്റെ ഫലമായി അസീരിയെ കഴിഞ്ഞയാഴ്ച പുറത്താക്കി. 'തെക്കിന്റെ കടുവ' എന്നാണ് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന അസീരിയെ യെമനില്‍ നടന്ന സംയുക്തസേനയുടെ ആക്രമണത്തിന് ശേഷം 'വന്യമൃഗം' എന്നു കൂടി വിശേഷിപ്പിക്കാന്‍ തുടക്കിയിട്ടുണ്ട്. ഈ വിശേഷണം അദ്ദേഹം ഇഷ്ടപ്പെടുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത എതിരാളിയും ആസിര്‍ പ്രവിശ്യയുടെ ഡപ്യൂട്ടി ഗവര്‍ണര്‍ കൂടിയായ മന്‍സൂര്‍ ബിന്‍ മൊഖ്മറന്‍ രാജകുമാരന്റെ മരണവുമായി ബന്ധപ്പെട്ടതായിരുന്നു ടൈഗര്‍ സ്‌ക്വാഡിന്റെ ആദ്യ ഓപ്പറേഷന്‍. തന്നെ കൊലപ്പെടുത്തിയേക്കും എന്ന തിരിച്ചറിവില്‍ സൗദിയില്‍ നിന്നും യെമന്‍ വഴി പാലായനം ചെയ്യന്‍ ശ്രമിക്കുന്നതിനിടയിലാണ് മന്‍സൂര്‍ വിമാനാപകടത്തില്‍ മരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഈ സംഭവം ഒന്നാന്തരം കൊലപാതകം ആണെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

മന്‍സൂറിന്റെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഖാഷോഗിയുടെ വധവുമായി ബന്ധപ്പെട്ട 15 അംഗ സംഘമായിരുന്നെന്നും ഇവരുടെ നേതാവ് മെഷല്‍ സാദ് അല്‍ ബോസ്താനി ആയിരുന്നെന്നുമാണ് വിവരം. രാജ്യാതിര്‍ത്തിയിലേക്ക് പോകുമ്പോള്‍ മറ്റൊരു ഹെലികോപ്റ്ററില്‍ എത്തി ബോസ്താനി മിസൈല്‍ ഉപയോഗിച്ച് മന്‍സൂര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം തകര്‍ക്കുകയായിരുന്നു. സൗദി റോയല്‍ എയര്‍ഫോഴ്‌സില്‍ ലെഫ്‌നന്റായിരുന്ന ബോസ്താനി ഒക്‌ടോബര്‍ 31 നും മരണമടഞ്ഞു.

uploads/news/2018/10/259193/saudi-3.jpg

റിയാദിലെ ഒരു കാറപകടത്തില്‍ ബോസ്താനി കൊല്ലപ്പെട്ടു എന്നായിരുന്നു വാര്‍ത്ത പുറത്തു വന്നതെങ്കിലും മന്‍സൂറിനെ വധിച്ചത് പുറത്താകാതിരിക്കാന്‍ തടവില്‍ പൂട്ടിയിട്ട് ബോസ്താനിക്ക് വിഷം കൊടുക്കുകയായിരുന്നു എന്നും കഥകളുണ്ട്. ടൈഗര്‍ സ്‌ക്വാഡ് നടത്തിയ മറ്റൊരു പ്രമുഖ ഓപ്പറേഷന്‍ ഒക്‌ടോബര്‍ 1 ന് റിയാദിലെ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞ മെക്കാ പബ്‌ളിക് കോടതിയുടെ പ്രസിഡന്റും ജഡ്ജിയുമായ ഷെയ്ഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ തുനിയാന്റേതാണ്. ആശുപത്രിയില്‍ എത്തുന്ന വിവരം നേരത്തേയറിഞ്ഞ സംഘം സ്വാഭാവിക മരണം പോലെ അക്കാര്യം നിര്‍വഹിച്ചു. ബിന്‍ സല്‍മാന്റെ 2030 ലേക്കുള്ള സാമ്പത്തിക കാഴ്ചപ്പാടിനെ എതിര്‍ത്ത് കത്തയച്ചതായിരുന്നു കാരണം. ടൈഗര്‍ സ്‌ക്വാഡിന്റെ കൊലപാതക രീതികളില്‍ മറ്റൊന്ന് എയ്ഡ്‌സും വൈറസുകളും കയറ്റിവിട്ടുള്ളതാണ്. അല്‍ തുനിയാന്റേത് ഈ രീതിയിലുള്ള മരണമായിരുന്നെന്ന് സംശയിക്കുന്നുണ്ട്.

ഇതെല്ലാം ടൈഗര്‍ സ്‌ക്വാഡ് രാജ്യത്തിനകത്ത് വെച്ചു നടത്തിയ കൃത്യങ്ങളായിരുന്നു. ഖാഷോഗിയുടേത് സ്‌ക്വാഡ് വിദേശത്ത് നടത്തുന്ന ആദ്യ കൊലപാതകമാകാമെന്നും സൂചനയുണ്ട്. മുമ്പ് ഇവര്‍ ഒമര്‍ അബ്ദുള്‍ അസീസിനെ കാനഡ കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ അബ്ദുള്‍അസീസ് പോകാന്‍ വിസമ്മതിച്ചതോടെ അത് പൊളിഞ്ഞു. ഖാഷോഗിയെ വധിച്ചതിന് പിന്നില്‍ ടൈഗര്‍ സ്‌ക്വാഡാണെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ ആരോപിക്കാന്‍ കാരണം മരണമടഞ്ഞയാളുടെ വിരലുകള്‍ റിയാദിലേക്ക് അയയ്ക്കുന്ന സംഘത്തിന്റെ രീതിയാണ്. ഖാഷോഗിയുടെ വിരലുകള്‍ റിയാദിലേക്ക് അയച്ചിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നുണ്ട്.

ടൈഗര്‍ സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയിയിരുന്നു എന്ന വാര്‍ത്ത അധികൃതര്‍ നിഷേധിക്കുന്നുണ്ടെങ്കിലും ഖഷോഗി വധവുമായി ബന്ധപ്പെട്ട് തന്റെ ഏറ്റവും വിശ്വസ്തരായ അസീരിയേയും ഷൗക്കത്ത് അല്‍ ഖത്താനിയെയും കഴിഞ്ഞയാഴ്ച പുറത്താക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW