Sunday, August 25, 2019 Last Updated 30 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Oct 2018 07.56 AM

ഖാഷോഗിയുടെ തല സൗദി കോണ്‍സുല്‍ ജനറലിന്റെ ഔദ്യോഗിക വസതിയുടെ കിണറ്റില്‍ ; മൃതദേഹം ഉപേക്ഷിക്കാന്‍ തുര്‍ക്കിയിലെ തന്നെ കുറ്റവാളികള്‍ക്കു കൊലപാതകികള്‍ കൈമാറി

uploads/news/2018/10/259174/saudi.jpg

ഇസ്താംബൂള്‍: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊലക്കേസ് വഴിത്തിരിവില്‍. ഖഷോഗിയുടെ മൃതദേഹാവശിഷ്ടം സൗദി കോണ്‍സുല്‍ ജനറലിന്റെ ഔദ്യോഗിക വസതിയുടെ കിണറ്റില്‍ കണ്ടെത്തിയതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതേത്തുടര്‍ന്നു തുര്‍ക്കി സന്ദര്‍ശിക്കാന്‍ സി.ഐ.എ. ഡയറക്ടര്‍ക്ക് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. ഖഷോഗിയുടേത് രാഷ്ട്രീയ കൊലപാതകമാണെന്നും വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്നും തുര്‍ക്കി പാര്‍ലമെന്റില്‍ പ്രസിഡന്റ് റെജെപ് തയ്യീപ് എര്‍ദോവന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു തലയുടെ അവശിഷ്ടം കണ്ടെത്തിയത്.

കൊലപാതകത്തിന് ഉത്തരവിട്ടത് ആരെന്ന് വ്യക്തമാക്കണം. കൊലപാതകത്തിനുമുമ്പ് സൗദി കോണ്‍സുലേറ്റിലെ സി.സി.ടിവികള്‍ പ്രവര്‍ത്തനരഹിതമാക്കിയെന്നും കൊലപാതകത്തിനുശേഷം മൃതദേഹം പ്രദേശവാസിക്ക് െകെമാറിയെന്ന് എര്‍ദോവന്‍ ആരോപിച്ചു. മൃതദേഹം ഉപേക്ഷിക്കാന്‍ തുര്‍ക്കിയിലെ തന്നെ കുറ്റവാളികള്‍ക്കു കൊലപാതകികള്‍ െകെമാറിയെന്നായിരുന്നു പോലീസിന്റെ നിഗമനം. കോണ്‍സുലേറ്റിലെ പൂന്തോട്ടത്തില്‍നിന്നു രക്തക്കറ കണ്ടെത്തിയതാണ് അന്വേഷണ സംഘത്തിനു സഹായകരമായത്.

ഖഷോഗിയുടെ കൊലപാതകത്തിനുശേഷം കോണ്‍സുലേറ്റ് വളപ്പില്‍നിന്നു പുകയുയരുന്നതിന്റെ ചിത്രങ്ങളും തുര്‍ക്കി മാധ്യമങ്ങള്‍ പുറത്തുവിട്ടു. കോണ്‍സുലേറ്റ് വളപ്പില്‍ മൂന്ന് പേര്‍ ചേര്‍ന്നു രേഖകള്‍കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ വീഡിയോ ചിത്രം സര്‍ക്കാര്‍ അനുകൂല ചാനലായ എ ഹബീര്‍ പുറത്തുവിട്ടു. ഖഷോഗിയെക്കുറിച്ചുള്ള രേഖകളാണു കത്തിച്ചതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയുടെ രഹസ്യാന്വേഷണ വിഭാഗം ഉപയോഗിക്കുന്ന ഡ്രോണില്‍നിന്നാണു വീഡിയോ ലഭിച്ചതെന്നാണു വിലയിരുത്തല്‍.

ഖാഷോഗിയെ കാണാതായ ഇസ്താബൂളിലെ സൗദി കോണ്‍സുലേറ്റിനുളളിലേക്ക് രഹസ്യാന്വേഷണ, സുരക്ഷാ, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ കയറിപ്പോയെന്നും കുറച്ചുപേര്‍ സമീപത്തുള്ള വനത്തില്‍ ചുറ്റിത്തിരിയുകയായിരുന്നുവെന്നും എര്‍ദോവന്‍ തുര്‍ക്കി പാര്‍ലമെന്റില്‍ നടത്തിയ ശക്തമായ പ്രസംഗത്തില്‍ ആരോപിച്ചു.

കോണ്‍സൂല്‍ ജനറല്‍ മുഹമ്മദ് അല്‍ ഒട്ടെയ്ബിയെ ദിവസങ്ങള്‍ക്കു മുമ്പ് സൗദി നീക്കിയിരുന്നു. ഇയാള്‍ തുര്‍ക്കി വിടുകയും ചെയ്തു. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ കൊലചെയ്യപ്പെടുന്നതിനു മുമ്പ് ജമാല്‍ ഖഷോഗി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഫോണില്‍ സംസാരിച്ചിരുന്നതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിനു പിന്നാലെയാണു സൗദി കിരീടാവകാശിക്കെതിരേ പാശ്ചാത്യ മാധ്യമങ്ങള്‍ തിരിഞ്ഞത്.

സൗദിയിലേക്കു മടങ്ങാനുള്ള രാജകുമാരന്റെ നിര്‍ദേശം നിരസിച്ചശേഷമാണ് ഖഷോഗി കോണ്‍സുലേറ്റിനുള്ളില്‍ കടന്നതെന്നു തുര്‍ക്കി വെബ്‌െസെറ്റ് യെനി സഫാക്കാണു റിപ്പോര്‍ട്ട് ചെയ്തത്. കൊലപാതകത്തിനു പിന്നിലെ ബുദ്ധികേന്ദ്രം മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുപ്പക്കാരനായിരുന്ന സൗദ് അല്‍ ഖതാനിയാണെന്നാണു തുര്‍ക്കി മാധ്യമങ്ങളുടെ നിലപാട്. കിരീടാവകാശിയുടെ സാമൂഹിക മാധ്യമ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന ആളാണു സൗദ് അല്‍ ഖതാനി. കോണ്‍സുലേറ്റിനുള്ളിലെത്തിയ ഖഷോഗി സ്‌െകെപ്പിലൂടെ സൗദുമായി സംസാരിച്ചെന്നു മാധ്യമങ്ങള്‍ പറയുന്നു. തര്‍ക്കത്തിനു പിന്നാലെ ഖഷോഗിയുടെ കൊലപ്പെടുത്താന്‍ ഇയാള്‍ സ്‌െകെപ്പ് വഴി നിര്‍ദേശം നല്‍കുകയായിരുന്നത്രേ.

സ്‌െകെപ്പിലൂടെയുള്ള സംഭാഷണത്തിന്റെ ഓഡിയോ തുര്‍ക്കി പ്രസിഡന്റിന്റെ െകെവശമുണ്ടെന്നാണു റിപ്പോര്‍ട്ട്. ഖഷോഗിയുടെ കൊലപാതകത്തിന് പിന്നാലെ ഖതാനി കസ്റ്റഡിയിലായിരുന്നതായും പിന്നീട് പദവികളില്‍നിന്നു പുറത്താക്കുകയായിരുന്നുവെന്നും സൗദി വൃത്തങ്ങള്‍ പറയുന്നു. ഖഷോഗിയുടെ കൊലയാളികളിലൊരാള്‍ സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍ സുല്‍ത്താന്‍ഗസി ജില്ലയില്‍നിന്നു തുര്‍ക്കി അന്വേഷണ സംഘം കണ്ടെത്തി. ഈ കാര്‍ ഉപേക്ഷിച്ച വ്യക്തിയുടെ സി.സി.ടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

ഖഷോഗിയെ കസ്റ്റഡിയിലെടുത്തതിലും കൊലപ്പെടുത്തിയതിലും കിരീടാവകാശിക്ക് പങ്കില്ലെന്നാണു സൗദി ഭരണകൂടത്തിന്റെ നിലപാട്. സൗദി സര്‍ക്കാരിന്റെ യാത്രാ വിലക്ക് നേരിടുന്ന വ്യക്തിയാണു ഖഷോഗിയുടെ മകന്‍ സലാ ബിന്‍ ജമാല്‍ ഖഷോഗി. െവെരം മറന്നു കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രാജകൊട്ടാരത്തില്‍ സ്വീകരിച്ചത് വാര്‍ത്തയായിരുന്നു.

ഖഷോഗിയുടെ വധത്തില്‍ സൗദി അറസ്റ്റ് ചെയ്ത 18 പേരെ തുര്‍ക്കിയില്‍ വിചാരണ ചെയ്യണം. ഖഷോഗിയുടെ കൊലപാതകത്തിന്റെ കുറ്റംമുഴുവന്‍ കുറച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ ചാര്‍ത്തുന്നത് തുര്‍ക്കിയേയോ രാജ്യാന്തര സമൂഹത്തെയോ തൃപ്തിപ്പെടുത്തില്ലെന്ന് എര്‍ദോവന്‍ പറഞ്ഞു. ഖഷോഗിയുടെ മൃതദേഹം എന്തുകൊണ്ടാണ് ഇതുവരെ കണ്ടെടുക്കാത്തതെന്നും മൃതദേഹം കടത്തിക്കൊണ്ടുപോയ പ്രദേശവാസിയുടെ പേര് സൗദി അറേബ്യ വെളിപ്പെടുത്തണം. വ്യക്തമായ ഉത്തരമാണു തങ്ങള്‍ തേടുന്നത്.

കൊലപാതകികള്‍ക്കു വിയന്ന കരാര്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ലഭിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഖഷോഗി വധത്തെക്കുറിച്ച് ''നഗ്നമായ വെളിപ്പെടുത്തലുകള്‍'' എര്‍ദോവന്‍ നടത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനോടകം മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കുകയാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം, ഖഷോഗി വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഏത് ഉന്നതനായാലും നടപടിയുണ്ടാകുമെന്നു സൗദി അറേബ്യ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നു സൗദി മന്ത്രിസഭയുടേതായി പുറത്തുവന്ന പ്രസ്താവനയിലുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW