Tuesday, August 20, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Oct 2018 04.06 PM

വ്യാഴപ്പകര്‍ച്ചയുടെ ദോഷപരിഹാരങ്ങള്‍

''വ്യാഴദോഷ പരിഹാരത്തിനായി വിഷ്ണുവിനെ ഭജിക്കുകയും വിഷ്ണു ക്ഷേത്രദര്‍ശനം നടത്തുകയും വേണം. വിഷ്ണു മൂലമന്ത്രം ആയ 'ഓം നമോ നാരായണായ' 108 തവണ ഭക്തിപൂര്‍വ്വം ജപിക്കണം.''
uploads/news/2018/10/258953/joythi231018a.jpg

ജ്ഞാനം ആഭിജാത്യം, സമ്പത്ത്, കുടുംബഭദ്രത, സന്തതികള്‍ എന്നീ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന സര്‍വ്വേശ്വകാരകനായ വ്യാഴം 2018 ഒകേ്ടാബര്‍ 11-ന് തുലാം രാശിയില്‍നിന്നും വൃശ്ചികം രാശിയിലേക്ക് മാറുന്നു.

2019 നവംബര്‍ അഞ്ചിന് ഗുരു തന്റെ സ്വന്തം രാശിയായ ധനുവിലേക്ക് പകരുന്നു. ഇഷ്ട സ്ഥാനത്ത് നില്‍ക്കുന്ന വ്യാഴം ഇഷ്ട ഫലത്തേയും അനിഷ്ട സ്ഥാന ത്തു നില്‍ക്കുന്ന വ്യാഴം അനിഷ്ട ഫലത്തേയും നല്‍കുന്നതാണ്. എന്നാല്‍ ഉചിതമായ പരിഹാര കര്‍മ്മങ്ങളിലൂടെ വ്യാഴത്തിന്റെ ദോഷഫലങ്ങളെ കുറയ്ക്കുവാനും ഇല്ലാതാക്കുവാനും കഴിയുന്നു.

ചില രാശികളിലേക്കുള്ള ഗുരുവിന്റെ ഗോചരവശാലുള്ള സ്ഥിതി മൂലം കഷ്ടത അനുഭവിച്ച പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും കഥാപാത്രങ്ങളെക്കുറിച്ച് ചില തമിഴ് കൃതികളില്‍ പറയുന്നത് ഇങ്ങനെയാണ്.

1. ജന്മത്തില്‍ വ്യാഴം നില്‍ക്കുന്ന കാലത്താണ് രാമന്‍ വനവാസത്തിന് പോകുന്നുതും സീതാ അപഹരണം നടക്കുന്നതും.
2. ദുര്യോധനന്‍ വധിക്കപ്പെടുന്നത് വ്യാഴം ചന്ദ്രരാശിയുടെ നാലില്‍ സഞ്ചരിക്കുന്ന കാലത്താണ്.
3. ബാലിക്ക് രാജ്യം നഷ്ടപ്പെടുന്നത് അഷ്ടമത്തില്‍ വ്യാഴം നില്‍ക്കുമ്പോഴാണ്.

4. പത്തില്‍ വ്യാഴം നില്‍ക്കുമ്പോഴാണ് പരമശിവന്‍ കപാലത്തില്‍ ഭിക്ഷയെടുക്കുന്നത്.
5. പന്ത്രണ്ടില്‍ ഗുരു സഞ്ചരിക്കുന്ന കാലത്താണ് രാവണന്‍ രാമനോട് യുദ്ധത്തില്‍ പരാജയപ്പെടുന്നത്.

ഗുരു ചന്ദ്രരാശിയുടെ രണ്ട്, അഞ്ച്, ഏഴ്, ഒന്‍പത്, പതിനൊന്ന് രാശികളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഗുണഫലങ്ങള്‍ ഏറിയിരിക്കും. ഗോചരഗുരു 1, 3, 4, 6, 8, 10, 12 രാശികളില്‍ സഞ്ചരിക്കുന്നവര്‍ക്ക് സാമാന്യമായ ഫലങ്ങളെ ലഭിക്കുകയുള്ളൂ. 2018-2019 വര്‍ഷത്തെ ഗുരുവിന്റെ ഗോചരകാലത്ത് ഇടവം, കര്‍ക്കിടകം, തുലാം, മകരം, മീനം എന്നീ ചന്ദ്രരാശിക്കാര്‍ക്ക് മെച്ചപ്പെട്ട ഫലങ്ങളും മേടം, മിഥുനം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം എന്നീ രാശിക്കാര്‍ക്ക് ശരാശരി ഫലങ്ങളുമേ ലഭിക്കുകയുള്ളൂ.

പരിഹാര നിര്‍ദ്ദേശങ്ങള്‍


ഗോചരവശാല്‍ വ്യാഴം അനുകൂലമല്ലാത്ത ജാതകര്‍ വിധിപ്രകാരം വ്യാഴദോഷ പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. പരിഹാരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. ഗുരു തുലാം രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്ക് മാറുന്ന ദിവസം ക്ഷേത്രദര്‍ശനം നടത്തുകയും ഗുരുസ്ഥാനീയരായ ആളുകളുടെ അനുഗ്രഹം സ്വീകരിക്കുകയും വേണം. കൂടാതെ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് മേല്‍ ദിവസം ഇഷ്ടഭക്ഷണം, മധുരം, എന്നിവ സ്‌നേഹപൂര്‍വ്വം നല്‍കണം.

2. വ്യാഴ പ്രീതികരങ്ങളായ മഞ്ഞ അരളി, മഞ്ഞ കനകാംബരം, മഞ്ഞതെറ്റി, മഞ്ഞമന്ദാരം എന്നീ പൂക്കള്‍ കൊണ്ട് വ്യാഴത്തെ പൂജിക്കുന്നത് സല്‍ഫലങ്ങള്‍ നല്‍കും.

3. ഗുരുവിന്റെ ദോഷനിവാരണത്തിനായി മഞ്ഞപുഷ്യരാഗം ധരിക്കുന്നത് ശുഭഫലം നല്‍കും.

4. വ്യാഴത്തിന്റെ ദോഷനിവര്‍ത്തിക്കായി പീതവസ്ത്രം, പയറ്, മഞ്ഞള്‍, മഞ്ഞപുഷ്യരാഗം, ശര്‍ക്കര, സ്വര്‍ണ്ണം,ഉപ്പ്, പഴവര്‍ഗങ്ങള്‍, പഞ്ചസാര, പുസ്തകങ്ങള്‍ എന്നിവ ദാനം ചെയ്യേ ണ്ടതാണ്.

5. വ്യാഴാഴ്ച്ച വ്യാഴദോഷപരിഹാരത്തിനായി വ്രതം അനുഷ്ഠിച്ച് ഗുരുസ്‌തോത്രങ്ങള്‍ ഭക്തിപൂര്‍വ്വം ചൊല്ലേണ്ട താണ്.

6. വ്യാഴദോഷ പരിഹാരത്തിനായി വിഷ്ണുവിനെ ഭജിക്കുകയും വിഷ്ണു ക്ഷേത്രദര്‍ശനം നടത്തുകയും വേണം. വിഷ്ണു മൂലമന്ത്രമായ 'ഓം നമോ നാരായണായ' 108 തവണ ഭക്തിപൂര്‍വ്വം ജപിക്കണം.

7. ശിവന്റെ ജ്ഞാനരൂപമായ ദക്ഷിണാമൂര്‍ത്തിയെ വ്യാഴാഴ്ച ദിവസം ശിവക്ഷേത്രത്തില്‍/ദക്ഷിണാ മൂര്‍ത്തി ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥന നടത്തേണ്ടതാണ്. കൂടാതെ ദക്ഷിണാമൂര്‍ത്തിയുടെ മൂലമന്ത്രമായ 'ഓം ശ്രീം ദക്ഷിണമൂര്‍ത്തയെ നമഃ' എന്ന് നൂറ്റിയെട്ട് തവണ ജപിക്കണം.

8. വിഷ്ണു സഹസ്രനാമം പതിവായി ജപിക്കുക. കൂടാതെ വിഷ്ണു അഷ്‌ടോത്തര ശതനാമാവലി പ്രാര്‍ത്ഥനയോടെ ജപിക്കേണ്ടതാണ്.
9. പതിവായി എല്ലാ വ്യാഴാഴ്ച്ചയും നവഗ്രഹ ക്ഷേത്ര ദര്‍ശനം നടത്തണം. കൂടാതെ ഗുരുവായൂരപ്പന്‍, കുബേരന്‍, ബ്രഹ്മാവ് തുടങ്ങിയ ദേവന്മാരെയും ഗുരുവായൂരപ്പന്‍, തിരുപ്പതി വെങ്കിടാചലപതി തുടങ്ങിയ ക്ഷേത്ര മൂര്‍ത്തികളേയും ആരാധിക്കുന്നത് ഉത്തമപരിഹാരമാണ്.
10. പുണ്യ നദികളില്‍ സ്‌നാനം ചെയ്യുക.

11. 'ഓം ബൃഹസ്പതയേ നമഃ' എന്ന മന്ത്രം ദിവസവും 12 തവണ ജപിക്കാവുന്നതാണ്.
12. ശ്രീ ഗുരു അഷ്‌ടോത്തര ശതനാമാവലി ജപിക്കുന്നത് വ്യാഴദോഷ പരിഹാരമാണ്.
13. ഉപവാസം അനുഷ്ഠിച്ച് വ്യാഴാഴ്ച്ചകളില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുക.

14. സുന്ദരകാണ്ഡം, ഭഗവദ്ഗീത എന്നിവ ദിവസവും പാരായണം ചെയ്യുക.
15. കുളികഴിഞ്ഞ് വിഷ്ണു പുരാണത്തിന്റെ ഒരു അധ്യായം എങ്കിലും പാരായണം ചെയ്യുക.
16. മഞ്ഞള്‍പ്പൊടി, കുങ്കുമം എന്നീ വസ്തുകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക.

17. ഏതെങ്കിലും ക്ഷേത്രത്തില്‍ അരയാല്‍ നട്ട് പതിവായി വെള്ളം ഒഴിക്കുക.
18. ക്ഷേത്രങ്ങളില്‍ നെയ്യ് വിളക്ക് തെളിക്കുക.
19. പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് പോകുമ്പോള്‍ മഞ്ഞവസ്ത്രം ധരിക്കുക.

20. 'ഓം ഗോവിന്ദായ നമഃ' എന്ന മന്ത്രം 108 തവണ ജപിക്കുക.
21. വലത് കൈയില്‍ മഞ്ഞച്ചരട് കെട്ടുക.
22. ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിയുടെയെങ്കിലും വിദ്യാഭ്യാസത്തിന് സഹായം ചെയ്യുക.

23. ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക.
24. ദശമഹാവിദ്യകളില്‍ വ്യാഴ ദോഷ ശാന്തിക്കായി ശ്രീ താരയെ ഉപാസിക്കുക.
25. കുംടുംബ പുരോഹിതന്റെ അനുഗ്രഹം തേടുക.

താഴെക്കൊടുത്തിരിക്കുന്ന വ്യാഴ സംഖ്യായന്ത്രം വെള്ളി/സ്വര്‍ണ്ണം ഇവയില്‍ ഒന്നില്‍ എഴുതി പൂജിച്ച് ശരീരത്തിലോ, ഓഫീസിലോ സൂക്ഷിക്കുന്നത് ഉത്തമ പരിഹാരമാണ്.

വ്യാഴത്തിന്റെ അനിഷ്ടസ്ഥിതി മൂലം ഉണ്ടാകുന്ന ദോഷ പരിഹാരത്തിനായി വൈഷ്ണവ യന്ത്രങ്ങള്‍ ധരിക്കാവുന്നതാണ്. ദോഷങ്ങളുടെ സ്വഭാവം അനുസരിച്ച് ശത്രുദോഷത്തിന് മഹാസുദര്‍ശന യന്ത്രവും സന്താന ലബ്ധിക്ക് സന്താനഗോപാല യന്ത്രവും ശത്രുബാധാശമനത്തിന് നരസിംഹ യന്ത്രവും രോഗശാന്തിക്ക് ധന്വന്തരി യന്ത്രവും ധരിക്കാവുന്നതാണ്.

വ്യാഴത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനായി പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. ഉചിതവും കൃത്യവുമായ പരിഹാരകര്‍മ്മങ്ങളിലൂടെ ഗുരുപകര്‍ച്ചയുടെ ദോഷഫലത്തെ കുറയ്ക്കുവാനോ, ഇല്ലാതാക്കുവാനോ കഴിയും.

ഡി. ഹരികുമാര്‍ ഭട്ടതിരി
മൊ: 9447957505

Ads by Google
Tuesday 23 Oct 2018 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW