Wednesday, August 07, 2019 Last Updated 5 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Oct 2018 08.41 AM

അല്ലിയിളം..പൂവോ.. കുട്ടിക്കൊമ്പനെ പാട്ടുപാടി ഉറക്കുന്ന പാപ്പാന്‍; വൈറലായി വീഡിയോ

sing song

താരാട്ട് ഇഷ്ടമുള്ളവരാണ് നമ്മള്‍. കുട്ടികള്‍ക്ക് താരാട്ട് പാട്ട് ഇല്ലാതെ ഉറങ്ങാനേ കഴിയില്ല. എന്നാല്‍ മൃഗങ്ങള്‍ക്കോ ? മൃഗങ്ങള്‍ക്കും താരാട്ട് കേട്ട് ഉറങ്ങുന്നത് ഇഷ്ടമാണെന്നാണ് ഈ വൈറല്‍ വീഡിയോയിലൂടെ മനസ്സിലാകുന്നത്. താരാട്ട് പാട്ട് കേട്ടപ്പോള്‍ കണ്ണുകള്‍ അടഞ്ഞ് ഉറക്കത്തിലേക്ക് വീണുപോയത് മറ്റാരുമല്ല. കരയിലെ ഏറ്റവും വലിയ ജീവിയായ ആന തന്നെ.

മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ എന്ന പാട്ട് പാടി ഒരു കൊമ്പനെ ഉറക്കുന്ന മലയാളി യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. ആനയുടെ ദേഹത്ത് മുഖം ചേര്‍ത്ത് വച്ചാണ് യുവാവ് പാടുന്നത്. അനുസരണയോടെ ആന അനങ്ങാതെ കിടക്കുന്നു എന്നതും കൗതുകം ജനിപ്പിക്കുന്നു. ചൈനാ ടിവി തങ്ങളുടെ ട്വിറ്റര്‍ പേജിലാണ് ഈ മനോഹരമായ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാണീ പാട്ടുകാരെനെന്നോ ആനയെന്നോ വീഡിയോയില്‍ വ്യക്തമല്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW