Tuesday, August 20, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 22 Oct 2018 03.02 PM

ചന്ദ്രദശാഫലം ; ലഗ്നം മുതല്‍ ഓരോ ഭാവത്തിലും ചന്ദ്രന്‍ നിന്നാലുള്ള പ്രത്യേകഫലങ്ങള്‍

uploads/news/2018/10/258628/joythi221018.jpg

'' അഞ്ചാമിടുത്തു നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ മേധാവിത്വം ഉണ്ടാകും. തൊഴില്‍രംഗത്ത് ഉയര്‍ച്ചയുണ്ടാകും.''

ചന്ദ്രദശ 10 വര്‍ഷം


ചന്ദ്രന്‍ സ്വക്ഷേത്രത്തിലും ഉച്ചത്തിലുമെല്ലാം നിന്നാലുള്ള ചന്ദ്രദശാഫലം കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞിരുന്നു. ഈ ലക്കം ചന്ദ്രന്‍ ലഗ്നം മുതല്‍ക്ക് ഓരോ ഭാവത്തിലും നിന്നാലുള്ള ചന്ദ്രദശാഫലത്തെ മനസ്സിലാക്കാം. ചന്ദ്രന്റെ പക്ഷബലത്തിനനുസരിച്ച് ഫലങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും

ചന്ദ്രന്‍ ലഗ്നത്തില്‍


ലഗ്നത്തില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ ദേഹാരോഗ്യവും മനഃസുഖവുമുണ്ടാകും. ഗൃഹം, വാഹനം, ഭൂമി മുതലായ സമ്പത്തുക്കള്‍ കൈവരും. ഭാര്യാ, സന്താനം മുതലായവര്‍ക്ക് ശ്രേയസ്സും തൊഴില്‍പരമായ അഭിവൃദ്ധിയുമണ്ടാകും.

ചന്ദ്രന്‍ രണ്ടാംഭാവത്തില്‍


രണ്ടാമിടത്തു നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ പ്രസിദ്ധന്മാരായ പുത്രന്മാരും ഭാര്യയും സുഖവും, ഭോഗവും, ഭാഗ്യവും ലഭിക്കും. വിശിഷ്ടങ്ങളായ ഭക്ഷണങ്ങള്‍ ലഭിക്കുകയും കാമകേളീ സുഖവും ഫലമാണ്. പല പ്രകാരത്തിലും ധനാഗമമുണ്ടാകും. പുണ്യസ്ഥലക്ഷേത്ര ദര്‍ശന ഭാഗ്യവുമുണ്ടാകും.

ചന്ദ്രന്‍ മൂന്നാം ഭാവത്തില്‍


മൂന്നാമിടത്തുനില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ നല്ലപോലെയുളള സുഖഭോഗങ്ങള്‍ അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകും. തനിക്കും സഹോദരാദി ബന്ധുജനങ്ങള്‍ക്കും സൗഖ്യവും കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിയും വിശേഷ വസ്ത്രാഭരണസിദ്ധിയും മനസ്സുഖവും ഫലമാണ്.

ചന്ദ്രന്‍ നാലാം ഭാവത്തില്‍


നാലാമിടുത്തു നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ വാഹനവും കൃഷിയും ഭൂസ്വത്തും നിമിത്തം ധനലാഭമുണ്ടാകും. തൊഴില്‍ അഭിവൃദ്ധിയുണ്ടാകും. പുതിയ വീട്, പുതിയ വാഹനം, സല്‍കീര്‍ത്തി എന്നിവയുണ്ടാകും.ഗദ്യപദ്യങ്ങള്‍ നിര്‍മ്മിക്കുക നിമിത്തം വിദ്വാന്മാരാല്‍ മാനിക്കപ്പെടും. മാതാവിനോ, മാതൃതുല്യകളായ മറ്റു സ്ത്രീകള്‍ക്കോ രോഗദുരിതമോ, മാതൃവേര്‍പാടോ സംഭവിക്കാം.

ചന്ദ്രന്‍ അഞ്ചാം ഭാവത്തില്‍


അഞ്ചാമിടുത്തു നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ മേധാവിത്വം ഉണ്ടാകും. തൊഴില്‍രംഗത്ത് ഉയര്‍ച്ചയുണ്ടാകും. ബുദ്ധിപരമായ തീരുമാനങ്ങളിലൂടെ ഉന്നതനിലയിലെത്തിച്ചേരും. വിവാഹഭാഗ്യം, സല്‍സന്താനപ്രാപ്തി എന്നിവയും ഫലമാണ്. ഉന്നതനിലയിലുള്ള വ്യക്തികളുമായി അടുത്തബന്ധം
ഉണ്ടാകും.

ചന്ദ്രന്‍ ആറാം ഭാവത്തില്‍


ആറാമിടത്തു നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ പല പ്രകാരത്തിലുമുള്ള ദുഃഖങ്ങളും കലഹങ്ങളും ഉണ്ടാകും. കള്ളന്മാര്‍, അഗ്നി, ഉയര്‍ന്ന വ്യക്തികള്‍, ശത്രുക്കള്‍ ഇവരില്‍നിന്നും ഉപദ്രവങ്ങളും രോഗവിഷമതകളും ധനനാശവും ഉണ്ടാകും.

( തുടരും.. ഏഴാംഭാവം മുതല്‍ക്കുള്ള ഭാവങ്ങളില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാല ഫലങ്ങള്‍...)

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്,
പാലക്കാട് , മൊ: 9447320192

Ads by Google
Monday 22 Oct 2018 03.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW