Tuesday, August 20, 2019 Last Updated 31 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 22 Oct 2018 10.10 AM

ക്യാന്‍സര്‍ബാധിതയായ കുരുന്നിനായി ചികിത്സാസഹായം തേടുന്നു ; രക്ഷിക്കണം, ഈ കുരുന്നിനെ

uploads/news/2018/10/258550/charity221018a.jpg

മോനിപ്പള്ളി: ക്യാന്‍സര്‍ബാധിതയായ കുരുന്നിനായി ചികിത്സാസഹായം തേടുന്നു. ഉഴവൂര്‍ പഞ്ചായത്തില്‍ മോനിപ്പള്ളി, ചുരണാപ്പാറ തുമ്പാലശേരില്‍ രാജേഷിന്റെയും ശരണ്യയുടെയും മകളായ ഒരു വയസുള്ള അപര്‍ണയുടെ ചികിത്സയ്ക്കായാണു കുടുംബം സുമനസുകളുടെ സഹായം തേടുന്നത്.
കൂലിപ്പണിയെടുത്താണു രാജേഷ് രോഗിയായ മാതാപിതാക്കളടക്കമുള്ള കുടുംബത്തെ പോറ്റിയിരുന്നത്.

മകള്‍ രോഗബാധിതയായതോടെ നിത്യവൃത്തിക്കുപോലും വകയില്ലാതെ ഉഴറുകയാണ് കുടുംബം. കരളിനോടു ചേര്‍ന്നാണ് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നതെന്നും ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കാനാവുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വയറ്റില്‍ മുഴ കണ്ടതിനെത്തുടര്‍ന്ന് കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയില്‍ വിദഗ്ധ പരിശോധന നടത്തിയിരുന്നു. അവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് തിരുവനന്തപുരത്ത് ചികിത്സ ആരംഭിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് അര്‍ബുദ മാണെന്നു തിരച്ചറിയുന്നത്.

ഈ മാസം ഒന്നുമുതല്‍ തിരുവനന്തപുരം ആര്‍.സി.സി. യില്‍ ആറു മാസത്തെ തുടര്‍ചികിത്സയിലാണ്. ചികിത്സയ്ക്ക് ആവശ്യമായ ഭാരിച്ച തുക കണ്ടെത്തുന്നതിനായി ഇവര്‍ക്കൊപ്പം നാടും ഉണ്ട്.

ഗ്രാമ പഞ്ചായത്തംഗങ്ങളായ ശാന്തി സജി, അജന്താ ജയന്‍ എന്നിവര്‍ ചേര്‍ന്ന് ചികിത്സാസഹായ നിധിക്കു രൂപം നല്‍കിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക് മോനിപ്പള്ളി ശാഖയില്‍ ചെയര്‍മാന്‍ ശാന്തി സജിയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 0762053000002173. ഐ.എഫ്.എസ്.സി കോഡ്: എസ്. ഐ.ബി.എല്‍0000762. ഫോണ്‍: 9605113816.

Ads by Google
Monday 22 Oct 2018 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW