Sunday, August 18, 2019 Last Updated 54 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 20 Oct 2018 03.52 PM

പത്തുവര്‍ഷത്തിനിടയില്‍ എടുത്തത് ഒരേയൊരു അവധി: ഒടുവില്‍ ലോകം ചുറ്റാന്‍ യുവതിയുടെ കടുംകൈ!

Women, Quit job,  World Travelling

ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കുക എന്നത് നമ്മളില്‍ പലരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ ജോലി, കുടുംബം അങ്ങനെ പല കാര്യങ്ങളും കൊണ്ട് ഇത് സാധ്യമാകാറില്ല. എന്നാല്‍ മുപ്പത് വയസ്സുകാരിയായ തെഹ കെന്നാര്‍ഡ് എന്ന യുവതി ലോകം ചുറ്റാന്‍ തന്റെ ജോലി തന്നെ രാജി വെച്ചാണ് ഇറങ്ങിയത്. സ്‌റ്റേസി ലീസ്‌കാ ആണ് ട്രാവല്‍ ആന്‍ഡ് ലെഷര്‍ മാഗസീനില്‍ കെന്നാര്‍ഡിനെ കുറിച്ച് എഴുതിയിരിക്കുന്നത്.

ഒന്നര വര്‍ഷം മുന്‍പാണ് കെന്നാര്‍ഡിന് പത്തു വര്‍ഷമായി ചെയ്യുന്ന ജോലി മടുത്തു തുടങ്ങിയത്. ഒരേയൊരു അവധി ആണ് ഈ കാലയളവില്‍ കെന്നാര്‍ഡ് എടുത്തത്. ഒരു സുഹൃത്താണ് കെന്നാര്‍ഡിന്റെ ജീവിതം മാറ്റിമറിച്ചത്. ഫ്‌ലാഷ് പാക്ക് എന്നൊരു കമ്പനിയെ പറ്റി ആണ് സുഹൃത്ത് കെന്നാര്‍ഡിന് പരിചയപ്പെടുത്തിക്കൊടുത്തത്. അവര്‍ 30 മുതല്‍ 40 വയസിന് ഇടയിലുള്ളവര്‍ക്ക് സോളോ ട്രിപ്പുകള്‍ ഏര്‍പ്പാട് ചെയ്യുന്നു. അങ്ങനെ കെന്നാര്‍ഡ് ആ യാത്ര തുടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ അത് ഒരു ആഴ്ചത്തേക്കുള്ളതോ ഒരു മാസത്തേക്കുള്ള യാത്രയോ ആയിരുന്നില്ല. കൈയിലുള്ള സമ്പാദ്യവും വീട് വാടകയ്ക്ക് കൊടുത്തും ഇനിയുള്ള ജീവിതം ലോകം മൊത്തം യാത്ര ചെയ്യാമെന്ന് കെന്നാര്‍ഡ് തീരുമാനിച്ചത്.

ഫ്‌ലാഷ് പാക്കില്‍ ക്രൊയേഷ്യയിലേക്കാണ് ആദ്യത്തെ യാത്ര കെന്നാര്‍ഡ് ബുക്ക് ചെയ്തത്. പിന്നീട് നേപ്പാളിലേക്കും ഇന്ത്യയിലേക്കും ബുക്ക് ചെയ്തു. ഇപ്പോള്‍ തന്റെ പതിനൊന്നാമത്തെ ട്രിപ്പിന്റെ തയ്യാറെടുപ്പിലാണ് കെന്നാര്‍ഡ്. ഉടനെ ഒന്നും തിരിച്ചു വരാനുള്ള പദ്ധതി കെന്നാര്‍ഡിന് ഇല്ല. കൂടുതല്‍ യാത്രകള്‍ ചെയ്യാന്‍ തന്നെയാണ് അവരുടെ ആഗ്രഹം. 'ലോകത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ആണ് ഈ യാത്രകളിലൂടെ മാറിയത്. അത് തന്നെയാണ് യാത്രകള്‍ നല്‍കിയ ഏറ്റവും വലിയ സമ്മാനം. ഒരുപാട് നല്ല മനുഷ്യരെ കണ്ടു. മനുഷ്യത്വത്തിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ ഈ യാത്രകള്‍ എന്നെ സഹായിച്ചു' കെന്നാര്‍ഡ് പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW