Tuesday, August 20, 2019 Last Updated 27 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Oct 2018 05.30 PM

ഇരു വൃക്കകളും തകരാറിലായി, ഡയാലിസിസിനു പാങ്ങില്ലാതെ നിര്‍ധനയായ വീട്ടമ്മ

uploads/news/2018/10/257299/charity.jpg

പാലാ: നാലു വര്‍ഷമായി ഇരു വൃക്കകളും തകരാറിലായി ദുരിതമനുഭവിക്കുന്ന നിര്‍ധനയായ വീട്ടമ്മ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ സുമനസുകളുടെ സഹായം തേടുന്നു. ഭരണങ്ങാനം പാമ്പൂരാംപാറ കുന്നത്ത് സോമന്റെ ഭാര്യ കുമാരിയാണ് ജീവന്‍ നിലനിര്‍ത്താന്‍ ആഴ്ചയില്‍ മൂന്നുദിവസം നടത്തേണ്ട ഡയാലിസിസിനും മറ്റു മരുന്നുകള്‍ക്കും പണം കണ്ടെത്താനാവാതെ വിഷമിക്കുന്നത്.

ഇരു വൃക്കകളും തകരാറിലായി വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുന്ന കുമാരിക്കും കുടുംബത്തിനും ചെറിയ ഒരു വീട് മാത്രമാണുള്ളത്. ഭാര്യക്കു വയ്യാതായതോടെ ചായക്കടത്തൊഴിലാളിയായിരുന്ന ഭര്‍ത്താവ് സോമന് ജോലിക്ക് പോകാനും കഴിയുന്നില്ല. മറ്റുള്ളവരുടേയും നാട്ടുകാരുടേയും സഹായത്താലാണ് ഇതുവരെയുള്ള ചികിത്സയും ഡയാലിസിസും നടത്തിവന്നിരുന്നത്. ഇരു വൃക്കകളും മാറ്റിവയ്ക്കുകയോ, ജീവിതകാലം മുഴുവന്‍ ഡയാലിസിസ് നടത്തുകയോ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ വിഷമവൃത്തത്തിലായ നിര്‍ധന കുടുംബം ഇനി എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ്.

കാരുണ്യമതികളുടെ സഹായം ലഭിച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂ. കുമാരി സോമന്റെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അന്തീനാട് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 67061868048. ഐഎഫ്എസ്സി കോഡ്: എസ്.ബി.ഐ.എന്‍ 0070416. എം.ഐ.സി.ആര്‍. കോഡ്: 686002879. ഫോണ്‍: 9846362019.

Ads by Google
Tuesday 16 Oct 2018 05.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW