Sunday, August 18, 2019 Last Updated 56 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Oct 2018 04.17 PM

സണ്ണിസ്മൃതിയില്‍ രാഗാഞ്ജലി സാന്ദ്രമായി

uploads/news/2018/10/257288/eup161018b.jpg

ഡബ്ലിന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെയും സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ പാമേഴ്‌സ്ടൗണ്‍ സെന്റ് ലൊര്‍ക്കന്‍സ് ഹാളില്‍ നടത്തിയ സണ്ണിസ്മൃതിയുണര്‍ത്തിയ രാഗാഞ്ജലി സംഗീത സാന്ദ്രമായി. റവ.ഡോ. ജോസഫ് വെള്ളനാല്‍ രചിച്ചപാതിവിരിഞ്ഞു കൊഴിഞ്ഞൊരു പൂവിന്റെ എന്നു തുടങ്ങുന്ന ഗാനം പ്രശസ്ത ഗായകന്‍ സാബു ജോസഫിന്റെ ആലാപനത്തില്‍ സണ്ണിചേട്ടന്റെ ജാജ്ജല്യമായ ഓര്‍മ്മകളെ ഉണര്‍ത്തിയപ്പോള്‍ സദസ്സ് ഒന്നടങ്കം മൂകമായി.ചിലര്‍ കണ്ണീരണിയുകയും ചെയ്തു. അയര്‍ലണ്ടിലെ പ്രശസ്ത ഗായകര്‍ തീര്‍ത്ത മെലഡി സംഗീതം രാവേറെ നീണ്‌ടെങ്കിലും ഓരോ ഗാനത്തിനുമായി ഉദേ്വഗത്തോടെ ജനങ്ങള്‍ കാതോര്‍ത്തിരുന്നു.

രാഗാഞ്ജലിയില്‍ പ്രവാസിരത്‌ന,കലാരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഏഷ്യാനെറ്റ് ടിവി യൂറോപ്പ് ഡയറക്ടറും,ആനന്ദ് ടിവി ചെയര്‍മാനും രണ്ട് പതിറ്റാണ്ടിലേറെയായി വിദേശ മലയാളികളുടെ കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ സദാനന്ദന്‍ ശ്രീകുമാറിനും (യുകെ),എന്റെ ഗ്രാമം ചെയര്‍മാനും,മലയാളി അസോസിയേഷന്‍ ഓഫ് ഓസ്‌ട്രേലിയ സെക്രട്ടറിയും, ജീവകാരുണ്യ രംഗത്തെ സജീവസാന്നിധ്യവുമായ സജി മുണ്ടക്കലിനും വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍(ജര്‍മനി) പ്രവാസിരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു.

നാടകകൃത്തും,നടനും,സംവിധായകനും ഗാന രചയിതാവുമൊക്കെയായി കലാരംഗത്തു തിളങ്ങുന്ന റവ.ഡോ.ജോസഫ് വെള്ളനാലിന് ജര്‍മന്‍ പ്രൊവിന്‍സ് ചെയര്‍മാനും പത്രപ്രവര്‍ത്തകനും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലില്‍ കലാരത്‌ന പുരസ്‌ക്കാരം നല്‍കി ആദരിച്ചു.

പ്രശസ്ത നര്‍ത്തകിയും അയര്‍ലണ്ടിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ നൃത്താധ്യാപികയും, ഡബ്ലിന്‍ കൂമ്പ് ഹോസ്പിറ്റലിലെ ലൊക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ മീന പുരുഷോത്തമന് മുന്‍ റ്റിഡി ജോന ടഫി കലാരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. പുരസ്‌ക്കാര ജേതാക്കള്‍ മറുപടി പ്രസംഗത്തില്‍ നന്ദി അറിയിച്ചു.

ഡബ്ല്യുഎംസി അയര്‍ലണ്ട് പ്രൊവിന്‍സ് ചെയര്‍മാന്‍ ദീപു ശ്രീധര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബിജു സെബാസ്റ്റിയന്‍ സ്വാഗതം ആശംസിച്ച് പുരസ്‌ക്കാര ജേതാക്കളെ പരിചയപ്പെടുത്തി. പിആര്‍ഒ രാജു കുന്നക്കാട്ട് നന്ദി പറഞ്ഞു. ജനറല്‍ സെക്രട്ടറി ബിജു പള്ളിക്കര, ജെയ്‌സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു

സാബു ജോസഫ്, ബിനു കെ പി, ജോഷി കൊച്ചുപറമ്പില്‍, ശ്യാം എസാദ്, മംഗള രാജേഷ്, ജാസ്മിന്‍, ഷീബ ഷാറ്റ്‌സ്, രാധിക ബാലചന്ദ്രന്‍, ബെന്നി ജോസഫ്, ലിജു ജോസഫ്, ഷിജോ പുളിക്കല്‍, അജിത് കേശവന്‍, ആദില്‍ അന്‍സാര്‍, മിന്നു ജോര്‍ജ് പുറപ്പന്താനം, ഗ്രേസ് മരിയ ബെന്നി, കരോളിന്‍ അബ്രഹാം, ലെവിന്‍ ഷാജുമോന്‍, ഗ്ലെന്‍ ജോര്‍ജ് ജിജോ, ഈഫ ഷിജിമോന്‍, മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ജിജോ പീടികമല, ടോം എന്നീ പ്രശസ്തരായ അയര്‍ലണ്ടിലെ 22 ഗായകര്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ എക്കാലത്തേയും ഓള്‍ഡീസ് ഹിറ്റ് ഗാനങ്ങളുടെ കലവറ തുറന്നത് സംഗീതപ്രേമികളെ ആസ്വദിപ്പിച്ചു. ബിനു കെ.പി,ഷൈബു ജോസഫ്,ജോഷി കൊച്ചുപറമ്പില്‍ എന്നിവര്‍ അവതാരകരായിരുന്നു.

പിആര്‍ഒ രാജു കുന്നക്കാട്ട്,യൂറോപ്പ് റീജിയന്‍ വൈസ് പ്രസിഡണ്ട് മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, കോര്‍ക്ക് യൂണിറ്റ് പ്രസിഡണ്ട് ജെയ്‌സണ്‍ ജോസഫ്, ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ഷൈബു കൊച്ചിന്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ ജിജോ പീടികമല,ജോര്‍ജ്കുട്ടി പുറപ്പന്താനം, ബിനോയ് കുടിയിരിക്കല്‍,റോയ് പേരയില്‍,ജോണ്‍സന്‍ ചക്കാലക്കല്‍, സുനില്‍ മുണ്ടുപാല,സിറില്‍ തെങ്ങുംപള്ളില്‍,സുരേഷ് സെബാസ്റ്റിയന്‍, മാത്യൂസ് ചേലക്കല്‍,പ്രിന്‍സ് മാപ്പിളപറമ്പില്‍,സാബു കുഞ്ഞച്ചന്‍, ഡൊമിനിക് സാവിയോ,ജയന്‍ തോമസ്,സെബാസ്റ്റിയന്‍ കുന്നുംപുറം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജോര്‍ജ് പുറപ്പന്താനം

Ads by Google
Tuesday 16 Oct 2018 04.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW