Wednesday, August 21, 2019 Last Updated 13 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Oct 2018 01.34 PM

ഏകദിന പരമ്പരയില്‍ വിരാട് കോഹ്‌ലിയെ മറ്റൊരു റെക്കോഡ് കാത്തിരിക്കുന്നു ; തകര്‍ക്കാന്‍ പോകുന്നത് സാക്ഷാല്‍ സച്ചിനെ

uploads/news/2018/10/257254/virat-kohli.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ രാജകുമാരനായി മാറിയിരിക്കുന്ന നായകന്‍ വിരാട് കോഹ്‌ലി മറ്റൊരു റെക്കോഡിനും അരികില്‍. വെസ്റ്റിന്‍ഡീസിനെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച ഇന്ത്യന്‍താരമായി മാറാന്‍ വെറും 186 റണ്‍സ് കൂടി മതിയാകും. ഇന്ത്യന്‍ പര്യടനത്തിനായി എത്തിയിരിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരേ നടക്കുന്ന അഞ്ച് ഏകദിനങ്ങളില്‍ തന്നെ ഈ റെക്കോഡ് മറി കടന്നേക്കുമെന്നാണ് സൂചനകള്‍.

വിരാട് കോഹ്‌ലി ഈ റെക്കോഡിലേക്ക് എത്തിയാല്‍ മറികടക്കുക സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെയാകും. വെസ്റ്റിന്‍ഡീസിനെതിരേ 39 ഏകദിനങ്ങളില്‍ നിന്നും സച്ചിന്‍ അടിച്ചു കൂട്ടിയത് 1573 റണ്‍സാണ്. നാലു സെഞ്ച്വറികളും 11 അര്‍ദ്ധ സെഞ്ച്വറികളുമായി 52.73 ശരാശരിയാണ് സച്ചിനുള്ളത്. വിന്‍ഡീസിനെതിരേ ഇതുവരെ 27 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കിയ വിരാട് കോഹ്‌ലി ഇതിനകം 60.30 ശരാശരിയില്‍ 1387 റണ്‍സ് എടുത്തിട്ടുണ്ട്. നാല് സെഞ്ച്വറികളും ഒമ്പതു അര്‍ദ്ധശതകങ്ങളും പേരിലുണ്ട്.

ഇന്ത്യന്‍ ബാറ്റിംഗിലെ കേമന്മാരും നായകന്മാരായിരുന്നവരും നിരക്കുന്ന പട്ടികയില്‍ രണ്ടാമത് ഉണ്ടായിരുന്ന 1348 റണ്‍സ് അടിച്ച രാഹുല്‍ ദ്രാവിഡിനെയാണ് കോഹ്‌ലി മറികടന്നത്. എട്ട് അര്‍ദ്ധശതകങ്ങളും മൂന്ന് സെഞ്ച്വറികളും വിന്‍ഡീസിനെതിരേ ദ്രാവിഡിനുണ്ട്. 40 കളികളില്‍ 42.12 ആണ് ശരാശരി. ദ്രാവിഡിന് താഴെ 27 ഏകദിനങ്ങളില്‍ 1142 റണ്‍സ് നേടിയ സൗരവ് ഗാംഗുലിയും അതിന് താഴെ 43 ഏകദിനങ്ങളില്‍ 998 റണ്‍സുമാണ് ഉള്ളത്. ധോനി 33 ഏകദിനങ്ങളില്‍ 899 റണ്‍സ് നേടിയിട്ടുണ്ട്. 31 ഏകദിനങ്ങളില്‍ 978 റണ്‍സടിച്ച യുവരാജാണ് ടേബിളിലെ ക്യാപ്റ്റനല്ലാത്തയാള്‍.

Ads by Google
Ads by Google
Loading...
TRENDING NOW