Tuesday, August 20, 2019 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 03.06 PM

ചിറക് വിരിച്ച സ്വപ്‌നങ്ങള്‍

സിനിമയ്‌ക്കൊപ്പം നൃത്തവും പഠനവും തുടരണമെന്നാഗ്രഹിക്കുന്ന ദുര്‍ഗാ കൃഷ്ണ, ആരോഗ്യസംക്ഷണത്തിനും ഏറെ പ്രാധാന്യം നല്‍കുന്നു
uploads/news/2018/10/256249/dhurgakrishan121018.jpg

'വിമാനം' എന്ന ചിത്രത്തിലെ നായിക കഥാപാത്രം ജാനകിയെപ്പോലെ തന്നെയാണ് ദുര്‍ഗയും. ഏതു സാഹചര്യത്തെയും തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടുന്ന പ്രകൃതം. മോഡലിംങ് രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയതിനു പിന്നിലും ഈ ആത്മവിശ്വാസം തന്നെ. സിനിമയ്‌ക്കൊപ്പം നൃത്തവും പഠനവും തുടരണമെന്നാഗ്രഹിക്കുന്ന ദുര്‍ഗാ കൃഷ്ണ, ആരോഗ്യസംക്ഷണത്തിനും ഏറെ പ്രാധാന്യം നല്‍കുന്നു.

വിമാനത്തിലേക്ക്


'വിമാനം' എന്ന സിനിമയിലെ നായിക കഥാപാത്രം ദുര്‍ഗാ കൃഷ്ണയെ സംബന്ധിച്ച് കരിയറിലെ ഭാഗ്യമായി തന്നെ കരുതുന്നു. ചെറുപ്പത്തില്‍ നൃത്തത്തോട് മാത്രമായിരുന്നു ദുര്‍ഗയ്ക്ക് താല്‍പര്യമെങ്കിലും ഇപ്പോള്‍ അഭിനയവും അനായാസം വഴങ്ങും. ''ചെറുപ്പത്തില്‍ അഭിനത്തോടു താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല.

നൃത്തമായിരുന്നു എനിക്കിഷ്ടം. സിനിമയില്‍ എത്തുന്നതിനു മുന്‍പ് തന്നെ ഞാനൊരു ഡാന്‍സറാണ്. കുറച്ചു നാള്‍ മുന്‍പ് കാലിനു ചെറിയൊരു പരിക്ക് ഉണ്ടായി. അതേത്തുടര്‍ന്ന് ബ്രേക്ക് കിട്ടി. ആ സമയം ചെറിയ രീതിയില്‍ മോഡലിംങ് ചെയ്തു. അങ്ങനെ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചു. അതിനുശേഷമാണ് വിമാനം എന്ന സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്.

uploads/news/2018/10/256249/dhurgakrishan121018a.jpg

നല്ലൊരു പ്രോജക്ടാണെന്നു തോന്നി. പൃഥ്വിരാജാണ് ഹീറോയെന്നു കേട്ടമ്പോള്‍ ആകാംഷ തോന്നി. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. പ്രോജക്ട് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് വിമാനത്തിലേക്ക് എത്തുന്നത്. അതിനു ശേഷം സിനിമ താല്‍പര്യമായി തുടങ്ങി. ഫോട്ടോ കണ്ടിട്ടാണ് വിമാനത്തിലേക്ക് കാസ്റ്റ് ചെയ്തത്. ഓഡിഷനുശേഷമാണ് സെലക്ട് ചെയ്തത്.

വിമാനത്തിലെ തന്നെ മൂന്നു സീനുകള്‍ ഓഡിഷനു അഭിനയിക്കണമായിരുന്നു.''വിമാനത്തിലേക്ക് നായികയെ തേടുന്നുവെന്നറിഞ്ഞ് ഫോട്ടോ അയയ്‌ച്ചെങ്കിലും തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. നൃത്തരംഗത്തു നിന്നും സിനിമയിലെത്തിയ ദുര്‍ഗയ്ക്ക് നൃത്തമാണ് സിനിമയിലേക്കുള്ള വഴിതുറന്നു തന്നതെന്ന് വിശ്വസിക്കാനാണിഷ്ടം.

കുടുംബത്തിന്റെ പിന്തുണ


നാലാം ക്ലാസ് മുതല്‍ നൃത്തമഭ്യസിച്ചു തുടങ്ങിയ ദുര്‍ഗയ്്ക്ക് സ്‌കൂള്‍ കാലഘട്ടത്തില്‍ നൃത്തം മാത്രമായിരുന്നു ആക്ടിവിറ്റി. ''നാലാം ക്ലാസ് മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. ക്ലാസിക്കല്‍ ഡാന്‍സാണ് പഠിച്ചത്. പക്ഷേ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എനിക്ക്് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് സ്‌കൂള്‍ കാലഘട്ടത്തില്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചു എന്നല്ലാതെ മത്സരങ്ങള്‍ക്കൊന്നും പങ്കെടുത്തിട്ടില്ല. ഒപ്പനയ്ക്ക് പങ്കെടുത്തിട്ടുണ്ട്. ഗ്രൂപ്പ് ആയിട്ടുള്ള നൃത്ത ഇനങ്ങള്‍ ചെയ്തിട്ടുണ്ട്. മറ്റു പെര്‍ഫോമന്‍സൊന്നും സ്‌റ്റേജില്‍ ഇതുവരെ ചെയ്തിട്ടുണ്ടായിരുന്നില്ല.

ചലച്ചിത്രരംഗത്ത് വന്നതിനു ശേഷം നല്ല അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. അഭിനയത്തിലും നൃത്തത്തിലും പെര്‍ഫോം ചെയ്യാനുള്ള സാഹചര്യങ്ങള്‍ ലഭിച്ചു. സ്‌റ്റേജ് പ്രോഗ്രാമുകള്‍ ചെയ്യാനുള്ള അവസരം കിട്ടി. വീട്ടില്‍ എല്ലാവരും എന്നെ നന്നായി പിന്തുണയ്ക്കാറുണ്ട്. കുടുംബത്തില്‍ സിനിമയുമായി ബന്ധമുള്ള ആരും തന്നെയില്ല. കോഴിക്കോടാണ് എന്റെ സ്വന്തം നാട്.

uploads/news/2018/10/256249/dhurgakrishan121018b.jpg

അച്ഛന്‍ കൃഷ്ണലാല്‍, ബിസിനസാണ്. അമ്മ ജിഷ, എനിക്കൊരു സഹോദരനുണ്ട് വിശ്വന്ത്. വീട്ടില്‍ അച്ഛനും അമ്മയും നന്നായി പിന്തുണ നല്‍കുന്നുണ്ട്. അനിയനും എല്ലാകാര്യങ്ങള്‍ക്കും ഒപ്പമുണ്ടാകും. പിന്നെ അച്ഛച്ചനും അച്ഛമ്മയും ഞങ്ങള്‍ക്കൊപ്പമാണ്. അവര്‍ക്ക് രണ്ടുപേര്‍ക്കും അഭിപ്രായങ്ങള്‍ പറയാനോ സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചോ വ്യക്തമായി അറിയില്ല.

അച്ഛച്ചനും അച്ഛമ്മയും സിനിമയും സ്‌റ്റേജ് പെര്‍ഫോമന്‍സുമൊക്കെ കാണാറുണ്ട്. ആസ്വദിക്കാറുമുണ്ട്. അഭിപ്രായങ്ങളൊന്നും പറയാറില്ല. അച്ഛനും അമ്മയും അനിയനും അങ്ങനെയല്ല. അവര്‍ അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമൊക്കെ പറയും.''

വര്‍ക്കൗട്ടും ഡയറ്റുമുണ്ട്


കുട്ടിക്കാലം മുതലേ നൃത്തത്തോട് താല്‍പര്യമുണ്ടായിരുന്ന ദുര്‍ഗ ഹയര്‍സെക്കന്‍ഡറി പഠനകാലത്ത് തന്നെ ഭരതനാട്യം ഡിപ്ലോമയ്ക്ക് ചേര്‍ന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തെത്തുടര്‍ന്ന് നൃത്തത്തിനും പഠനത്തിനുമിടയില്‍ ഒരിടവേളയുണ്ടായെങ്കിലും പഠനം പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം ദുര്‍ഗയുടെ മനസിലുണ്ട്.

''പഠനം തുടരണമെന്ന് ആഗ്രഹമുണ്ട്. ഭരതനാട്യത്തില്‍ ഡിപ്ലോമ കഴിഞ്ഞു. ബി. എ ക്ക് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇടയ്ക്ക് കാലിനൊരു പരിക്ക് വന്നതിനെത്തുടര്‍ന്ന് പഠനത്തിനു ബ്രേക്ക് വന്നു. പഠനം ഉപേക്ഷിച്ചിട്ടില്ല, തുടരണമെന്നു തന്നെയാണ് ആഗ്രഹം. സിനിമയിലെത്തിയതിനു ശേഷമാണ് ഡയറ്റില്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഡയറ്റും ഫിറ്റ്‌നസും ശ്രദ്ധിക്കും. വര്‍ക്കൗട്ടും ചെയ്യാറുണ്ട്. വര്‍ക്കൗട്ടിനു പേഴ്‌സണല്‍ ട്രെയ്‌നറുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചുള്ള വര്‍ക്കൗട്ടുകളാണ് ചെയ്യുന്നത്.

uploads/news/2018/10/256249/dhurgakrishan121018c.jpg

രാവിലെയാണ് വര്‍ക്കൗട്ടിനായി സമയം കണ്ടെത്തുന്നത്. രാവിലെ ഒരുമണിക്കൂര്‍ ജിമ്മില്‍ വര്‍ക്കൗട്ടുകള്‍ ചെയ്യും. കാര്‍ഡിയോയും വെയ്റ്റ് ലിഫ്റ്റിങും ചെയ്യാറുണ്ട്. ജോഗിംങ് മുന്‍പ് പോകുമായിരുന്നു. ജിമ്മില്‍ പോകാന്‍ തുടങ്ങിയതിനു ശേഷം ജോഗിങ് ചെയ്യാറില്ല. ഡയറ്റും ട്രെയ്‌നറുടെ നിര്‍ദേശമനുസരിച്ചാണ് പിന്തുടരുന്നത്. എന്റെ ശരീരഭാരവും ഉയരവും അനുസരിച്ചുള്ള ഡയറ്റ് പ്ലാനുണ്ട്. അതിനനുയോജ്യമായ ഭക്ഷണനിയന്ത്രണങ്ങളുണ്ട്. ട്രെയ്‌നര്‍ നല്‍കുന്ന ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ ഓരോ നേരവും കഴിക്കാറുണ്ട്.

കോതമംഗലത്തു പ്രവര്‍ത്തിക്കുന്ന 'ഫിറ്റ്‌നസ് ഫോര്‍ എവര്‍' എന്ന ജിമ്മിലാണ് പോകാറുള്ളത്. വീട്ടില്‍ പ്രത്യേകിച്ച് വ്യായാമങ്ങള്‍ ഒന്നും തന്നെ ചെയ്യാറില്ല. ഒഴിവുസമയങ്ങള്‍ കുടുംബത്തിനൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ചെലവഴിക്കാനാണ് താല്‍പര്യം''. യാത്രകള്‍ ഇഷ്ടമാണെങ്കിലും പലപ്പോഴും യാത്രകള്‍ പോകാനുള്ള സാഹചര്യങ്ങള്‍ ലഭിക്കാറില്ലെന്ന പരിഭവവുമുണ്ട് ഈ യുവനടിക്ക്.

ആരോഗ്യസംരക്ഷണമുണ്ട്


സൗന്ദര്യസംരക്ഷണത്തെക്കാള്‍ ആരോഗ്യസംരക്ഷണത്തിനാണ് ദുര്‍ഗ മുന്‍തൂക്കം നല്‍കാറുള്ളത്. ''അങ്ങനെ പറയത്തക്ക സൗന്ദര്യസംരക്ഷണങ്ങളൊന്നും തന്നെയില്ല. ഭക്ഷണത്തില്‍ ശ്രദ്ധിക്കാറുണ്ട്. ചര്‍മ്മത്തിനു പ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കും.

ധാരാളം വെള്ളം കുടിക്കാറുണ്ട്. ഭക്ഷണത്തിനൊപ്പം ജ്യൂസ് ഉള്‍പ്പെടുത്താറുണ്ട്. ചോറ് കുറയ്ക്കണമെന്ന് ഡയറ്റിലുണ്ട്. അതുകൊണ്ട് ഉച്ചയ്ക്ക് ചോറ് വളരെ കുറച്ചേ കഴിക്കാറുള്ളൂ. ബാലന്‍സ്ഡ് ഡയറ്റാണ് പിന്തുടരുന്നത്. ഒരു നേരം അരിയാഹാരം കഴിക്കും. വൈകിട്ട് ഗോതമ്പ് അടങ്ങിയ ഭക്ഷണം കഴിക്കാറുണ്ട്.

uploads/news/2018/10/256249/dhurgakrishan121018d.jpg

നോണ്‍ വെജാണ് ഇഷ്ടഭക്ഷണം. പക്ഷേ, ഡയറ്റുള്ളതുകൊണ്ട് നോണ്‍വെജ് അധികം കഴിക്കാറില്ല. എങ്കിലും ഭക്ഷണക്രമത്തില്‍ ദിവസവും അല്‍പം നോണ്‍വെജ് ഉള്‍പ്പെടുത്താറുണ്ട്. ഡയറ്റ് തുടങ്ങിയതിനു ശേഷം വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് കഴിക്കുന്നത്. വീട്ടിലെ ഭക്ഷണം തന്നെയാണ് ഇഷ്ടം. പ്രത്യേകിച്ചും ഷൂട്ട് കഴിഞ്ഞെത്തുമ്പോള്‍ വീട്ടില്‍ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ ആഗ്രഹം തോന്നും. അമ്മയാണ് ആരോഗ്യകാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്.

എല്ലാവരും ചോദിക്കാറുണ്ട് മുടി എങ്ങനെയാണ് സംരക്ഷിക്കുന്നതെന്നൊക്കെ. മുടിക്ക് പ്രത്യേക സംരക്ഷണങ്ങളൊന്നും തന്നെ ചെയ്യാറില്ല. ഡാന്‍സാണ് പ്രധാന വിനോദം. ചെറുപ്പം മുതല്‍ നൃത്തം പഠിച്ചതുകൊണ്ട് ഡാന്‍സറുടെ ശരീരഘടന എനിക്കു കിട്ടിയിട്ടുണ്ട്. സാധാരണ ആളുകളുടെ ശരീരഘടനയേക്കാള്‍ കുറച്ച് വ്യത്യസ്തമായിരിക്കും ഡാന്‍സറുടെ ശരീരഘടന. പിന്നെ കുക്കിങ് ഇഷ്ടമാണ്. സമയം കിട്ടുമ്പോള്‍ കുക്ക് ചെയ്യാറുണ്ട്.''

തയാറാക്കിയത് :
നീതു സാറാ ഫിലിപ്പ് .

Ads by Google
Ads by Google
Loading...
TRENDING NOW