Sunday, August 25, 2019 Last Updated 49 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.33 PM

3600 എംഎഎച്ച് ബാറ്ററി, ഡിസ്പ്ലെയിൽ ഫിംഗർപ്രിന്റ് സെൻസർ; ഒപ്പോ കെ1 അവതരിപ്പിച്ചു

oppo k1 price cny 1599 launch

പ്രമുഖ സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ സ്മാർട്ട്ഫോൺ ഒപ്പോ കെ1 ചൈനയിൽ അവതരിപ്പിച്ചു. 4ജിബി റാം വേരിയന്റിന്റെ വില 1599 യുവാനാണ് (ഏകദേശം 17,100 രൂപ). ഇതിന്റെ തന്നെ 6ജിബി റാം വേരിയന്റ് വില 1799 യുവാനുമാണ് (ഏകദേശം 19,300 രൂപ). ഡിസ്പ്ലെയിൽ ഫിംഗർപ്രിന്റ് സെൻസർ തന്നെയാണ് പ്രധാന സവിശേഷത.

ഫോൺ രണ്ടു കളര്‍ വേരിയന്റുകളിലായാണ് എത്തുന്നത്. 6.4 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ (91 ശതമാനം സ്ക്രീൻ), 64 ജിബി സ്റ്റോറേജ് (കാർഡിട്ട് 256 ജിബി വരെ സ്റ്റോറേജ് ഉയർത്താം), സ്നാപ്ഡ്രാഗൻ 660 പ്രോസസര്‍, ആൻഡ്രോയ്ഡ് 8.1 ഒറിയോ കേന്ദ്രീകരിച്ചുള്ള കളര്‍ഒഎസ് 5.2, എന്നിവ പ്രധാന ഫീച്ചറുകളാണ്.

3600 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. 16+2 മെഗാപികസലിന്റെ രണ്ടു റിയര്‍ ക്യാമറ, 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറ, സാധാരണ കണക്ടിവിറ്റി ഓപ്ഷനുകൾ, 3ഡി ഗ്ലാസ് ബാക്ക് എന്നിവയാണ് മറ്റു ഫീച്ചറുകൾ.

Ads by Google
Ads by Google
Loading...
TRENDING NOW