Tuesday, August 20, 2019 Last Updated 7 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 06 Oct 2018 05.21 PM

ഫ്രാങ്കോ മുളയ്ക്കലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

Franco Mulaykal

കോട്ടയം: ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. പാലാ മജിസ്‌ട്രേറ്റ് കോടതി ഫ്രാങ്കോയുടെ കസ്റ്റഡി ഒക്‌ടോബര്‍ 20 വരെയാണ് നീട്ടിയത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

നേരത്തെ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഉന്നത സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യുഷന്‍ വാദം ശരിവച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസില്‍ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും പ്രോസിക്യുഷന്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കുറുവിലങ്ങാട് മഠത്തില്‍ വച്ച് ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. പാലാ സബ് ജയിലിലാണ് ഫ്രാങ്കോ റിമാന്‍ഡില്‍ കഴിയുന്നത്.

Ads by Google
Saturday 06 Oct 2018 05.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW