Wednesday, August 21, 2019 Last Updated 10 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 03.29 PM

നിരക്കില്‍ മാറ്റമില്ലാതെ വായ്പന നയം; ഡോളറിനെതിരെ രൂപ 74 കടന്നു; വിപണിയിലും തകര്‍ച്ച

പുതിയ നിരക്ക് പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിനും പ്രകടമായ ഇടിവുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 74 കടന്നു.
RBI, Rupee

മുംബൈ: റിസര്‍വ് ബാങ്കിന്റെ പുതുക്കിയ അവലോന നയത്തില്‍ നിരാശരായി രൂപയും ഓഹരി വിപണിയും. റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ 6.5 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ഇന്നു ചേര്‍ന്ന ആര്‍.ബി.ഐ യോഗത്തില്‍ തീരുമാനമായത്. റിവേഴ്‌സ് റിപ്പോ നിരക്ക് 6.25% ആയും തുടരും. നിലവിലെ സ്ഥിതി മറികടക്കാന്‍ ആര്‍.ബി.ഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് (0.25%) ഉയര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ എല്ലാം പ്രതീക്ഷിച്ചിരുന്നത്.

എണ്ണവില വര്‍ധിച്ചതും രൂപയുടെ ഇടിവും വായ്പാ നിരക്കില്‍ മാറ്റം വരുത്തുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ നയത്തില്‍ മാറ്റം വരുത്തേണ്ട എന്ന നിലപാടിലായിരുന്നു ആറംഗ സമിതിയിലെ അഞ്ചു പേരും. 2019 മാര്‍ച്ചില്‍ അവസാനിക്കുന്ന ഈ സാമ്പത്തി വര്‍ഷത്തില്‍ ജി.ഡി.പി നിരക്ക് 7.4% എത്തുമെന്നും ആര്‍.ബി.ഐ പറയുന്നു.

അതേസമയം, പുതിയ നിരക്ക് പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിനും പ്രകടമായ ഇടിവുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 74 കടന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 55 പൈസ ഇടിഞ്ഞ് 74.13 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച വൈകിട്ടത്തെ വിനിമയ നിരക്ക്. ആഗോള വിപണിയിലെ എണ്ണയുടെ വിലക്കയറ്റവും മൂലധന ഒഴുക്കിലും ഡഫിസിറ്റ് കറന്റ് അക്കൗണ്ടിലുള്ള ആശങ്കയുമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്.

രാജ്യത്തെ ഓഹരി വിപണിയിലും തകര്‍ച്ച തുടരുകയാണ്. ഉച്ചയ്ക്ക് 1.30 ഓടെ സെന്‍സെക്‌സ് 500 പോയിന്റോളം തകര്‍ന്നു 34,685ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 188 പോയിന്റ് നഷ്ടത്തില്‍ 10,410ലുമാണ് വ്യാപാരം തുടര്‍ന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW